എ.എം.എൽ.പി.എസ്. കറുകത്തിരുത്തി/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര ക്ലബ് -2023 - 24

ജൂലായ് 21 ചാന്ദ്രദിനത്തിനോടനുബന്ധിച്ച് ശാസ്ത്ര ക്ലബ് രൂപികരിച്ചു. എല്ലാ ക്ലാസിൽ നിന്നും ഉള്ള കുട്ടികളെ ഉൾപ്പെടുത്തിയുള്ള സമിതി രൂപീകരിച്ചു. ചാന്ദ്രദിനത്തിന് ചാന്ദ്രസഭ, ക്വിസ് മത്സരം, വീഡിയോ പ്രദർശനം തുടങ്ങിയ പരിപാടികൾ നടത്തി. ഒക്ടോബറിൽ സബ്ജില്ല ശാസ്ത്രോത്സവത്തിൽ ശേഖരണം, പരീക്ഷണം, ക്വിസ്, തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്തു.. 3, 4 ക്ലാസുകളിലെ കുട്ടികൾ പരീക്ഷണങ്ങൾ പരിചയപ്പെടുത്താറുണ്ട്. ഫെബ്രുവരി 28 ന് ദേശീയ ശാസ്ത്ര ദിനത്തിന് Cv. രാമനെകുറിച്ചുള്ള വീഡിയോ പ്രദർശനം നടത്തി. ഫെബ്രുവരിയിൽ നടന്ന ക്യാംപിൽ പരീക്ഷണ ശില്പശാലയും നടത്തി.