കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/HSS

Schoolwiki സംരംഭത്തിൽ നിന്ന്
(കമ്പിൽ മോപ്പിള എച്ച് എസ്സ്/HSS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹയർ സെക്കന്ററി സ്കൂൾ

നാഷണൽ സർവ്വീസ് സ്കീം

ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്.എൻ‌എസ്‌എസ് ഒരു സന്നദ്ധ പദ്ധതിയാണ്. എൻ‌എസ്‌എസ് പദ്ധതി 11-ാം ക്ലാസ് മുതൽ ആരംഭിക്കുന്നു. കോളേജ് തലത്തിൽ എൻ‌എസ്‌എസ് വോളന്റിയർമാരെ ഒന്നും രണ്ടും വർഷ ഡിഗ്രി ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ചേർക്കും. ഇന്ത്യൻ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും എൻ‌എസ്‌എസിൽ ചേരാനാകും, അങ്ങനെ അവർക്ക് ദേശീയ പുനർനിർമ്മാണത്തിന്റെയും കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെയും അനുഭവങ്ങൾ പങ്കിടാം. എൻ‌സി‌സി കേഡറ്റുകളെ എൻ‌എസ്‌എസിൽ ചേരാൻ അനുവദിക്കില്ല. അതുപോലെ എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകർ എൻ‌എസ്‌എസിൽ ഉള്ളിടത്തോളം എൻ‌സി‌സിയിലോ മറ്റേതെങ്കിലും യുവജന സംഘടനയിലോ പങ്കെടുക്കില്ല.

ഒരു എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകന് രണ്ട് വർഷ കാലയളവിൽ ആകെ 240 മണിക്കൂർ സാമൂഹിക സേവനം ചെലവഴിക്കേണ്ടതുണ്ട്. എല്ലാ വർഷവും ഒരു എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകൻ 20 മണിക്കൂർ നീക്കിവയ്ക്കണം. ഓറിയന്റേഷനും 100 മണിക്കൂറും കമ്മ്യൂണിറ്റി സേവനത്തിന്റെ.

എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകനായി ചേരുന്നതിന്, നമ്മുടെ സ്കൂളിലെ പ്രോഗ്രാം ഓഫീസറുമായി ബന്ധപ്പെടേണ്ടതാണ്. ശ്രീ. ആനന്ദ് പ്രോഗ്രാം ഓഫീസറായി പ്രവർത്തിക്കുന്നു. എൻ‌എസ്‌എസിൽ പ്രവേശനം സൗജന്യമാണ്.

ആവശ്യമായ സേവന സമയം വിജയകരമായി പൂർത്തിയാക്കിയ എൻ‌എസ്‌എസ് വോളന്റിയർമാർക്ക് ഒരു സർട്ടിഫിക്കറ്റ് നൽകും. സ്ഥാപനങ്ങൾ / സർവ്വകലാശാല തീരുമാനിച്ച പ്രകാരം എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകർക്ക് ഉന്നതപഠനത്തിലും മറ്റ് ആനുകൂല്യങ്ങളിലും പ്രവേശന സമയത്ത് കുറച്ച് വെയിറ്റേജ് ലഭിക്കും

സൗജന്യ കണ്ണ് പരിശോധാ ക്യാമ്പ്

നാഷണൽ സർവ്വീസ് സ്കീം കമ്പിൽ മാപ്പിള ഹയർ സെക്കന്ററി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 13 -11 -2019 ന് സൗജന്യ കണ്ണ് പരിശോധനാ ക്യാമ്പ് നടത്തി. വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ക്യാമ്പിന്റെ ഭാഗമായി സൗജന്യ കണ്ണ് പരിശോധന നടത്തി.

സൗഹൃദ ക്ലബ്ബ്

ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ് ആന്റ് അഡോളസന്റ് സെല്ലിന്റെ കീഴിൽ ഹയർ സെക്കന്ററി സ്കൂളുകളിലെ കുട്ടികൾക്ക് കൗണ്സിലിംഗ് നൽകുന്നതിനുള്ള ബോ‍ഡിയാണ് സൗഹൃദ ക്ലബ്ബ്.കുട്ടികളിൽ മാനസികാരോഗ്യം വളർത്തുന്നതിനും,പഠനവിഷയങ്ങളിൽ നിന്നും,അദ്ധ്യാപകരിൽനിന്നും,സമൂഹത്തിൽ നിന്നുമുണ്ടാകുന്ന സമ്മർദ്ദങ്ങളെ പ്രതിരോധിക്കുന്നതിനും,അതിജീവിക്കുന്നതിനുമുള്ള ശേഷി വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുക.,കൗമാര പ്രണയം,ലഹരി തുടങ്ങിയ കാരണങ്ങൾ മൂലമുണ്ടാകുന്ന ആത്മഹത്യ പ്രവണതയ്ക് തടയിടുകയും,ശരിയായകൗൺസിലിംഗിലൂടെ വിദ്യാർത്ഥിയുടെ മാനസിക ആരോഗ്യം സംരക്ഷിച്ച് ഉൗർജ്ജ്വസ്വലനാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും കുട്ടികളെ ഒറ്റപ്പെടുത്താതെ സമൂഹത്തിന്റെ ഭാഗമാക്കി നിറുത്തുക എന്നതാണ് സൗഹൃദ ക്ലബ്ബിന്റെ ലക്ഷ്യം. ലൈഫ് സ്കിൽ, കരിയർ പ്ലാനിംഗ്, ലഹരി-സൈബർ ക്രൈം എന്നിവയ്ക്കെതിരായ ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് സൗഹൃദ ക്ലബ്ബ് നടത്തിവരുന്നത്. ഹയർ സെക്കന്ററി വിഭാഗത്തിലെ ഷബ്‌ന യാണ് സൗഹൃദ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്

ലൈബ്രറി

വിപുലമായ രീതിയിൽ ലൈബ്രറി പ്രവർത്തിക്കുന്നു. 1000 ത്തോളം പുസ്തകങ്ങളുണ്ട്. മിക്ക കുട്ടികളും നല്ല വായനക്കാരാണ്. ശരാശരി ഒരു വർഷത്തിൽ 200 പുസ്തകങ്ങളെങ്കിലും കുട്ടികൾ വായിക്കാനെടുക്കുന്നുണ്ട്. 2012ൽ തുടങ്ങിയHSS വിഭാഗം ലൈബ്രറിയിൽ ഇത്രയെങ്കിലും ബുക്കുകൾ ശേഖരിക്കാൻ കഴിഞ്ഞത് മാനേജ്മെന്റിന്റെ സഹായത്തോടെയും school NSS യൂണിറ്റിന്റെ സഹകരണത്തോടെയുമാണ്. ഗവണ്മെന്റ് ഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ല.ഹരീഷ്.പി ലൈബ്രറിയുടെ ചാർജ്ജ് വഹിക്കുന്നു.

ഐ.ടി.ലാബ്

സ്കൂളിൽ വിപുലമായരീതിയിൽ ഐ.ടി. ലാബ് പ്രവർത്തിച്ചു വരുന്നു. 15 കംപ്യൂട്ടറുകളും 10 ലാപ്‌ടോപ്പുകളൂം ഉണ്ട്. ഹയർ സെക്കന്ററി സ്കൂളിലെ മുഴുവൻ ക്ലാസ്സ്‌ റൂമുകളും ഹൈടെക് ആയി മാറി. സുനിൽ ഐ.ടി. കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.

കെമിസ്ട്രി ലാബ്

ഏറ്റവും നല്ല കെമിസ്ട്രി ലാബ് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സിമി ലാബ് ചാർജ്ജ് വഹിക്കുന്നു.

ബോട്ടണി ലാബ്

മികച്ച രീതിയിൽ ബോട്ടണി ലാബ് പ്രവർത്തിച്ചു വരുന്നു.ആനന്ദ് ലാബ് ചാർജ്ജ് വഹിക്കുന്നു.

സൂവോളജി ലാബ്

മികച്ച രീതിയിൽ സൂവോളജി ലാബ് പ്രവർത്തിച്ചു വരുന്നു.ഷബിന ലാബ് ചാർജ്ജ് വഹിക്കുന്നു.