എ.എം.എൽ.പി.എസ്. കൊട്ടപ്പുറം/ചരിത്രം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ, പുളിക്കൽ ഗ്രാമപഞ്ചായത്തിൽ, കോട്ടപ്പുറം എന്ന പ്രദേശത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ മാത്രമല്ല, കോട്ടപ്പുറം പ്രദേശത്തിന്റെ സാംസ്‌കാരിക സ്ഥാപനം കൂടിയാണ് ഈ വിദ്യാലയം എന്നത് ഏറെ അഭിമാനകരമായ കാര്യമാണ്.ഒന്നേകാൽ നൂറ്റാണ്ടോളമായി കൊട്ടപ്പുറത്തേയും പരിസരപ്രദേശങ്ങളി ലെയും കുട്ടികൾക്ക് അറിവിൻ വെളിച്ചം പകർന്നുകൊണ്ട് തലയെടുപ്പോടെ സാഭിമാനം നിലകൊള്ളുന്ന കൊണ്ടോട്ടി സബ് ജില്ലയിലെ പ്രഥമ പ്രൈമറി വിദ്യാല മായ കൊട്ടപ്പുറം എ.എം.എൽ.പി സ്‌കൂൾ മലപ്പുറം ജില്ലയിലെ തന്നെ വലിയ വിദ്യാലയങ്ങളിലൊന്നാണ്.
124 വർഷങ്ങൾക്ക് മുമ്പ് 1900-ൽ ആരംഭിച്ച സ്‌കൂൾ കൊണ്ടോട്ടി സബ്ജില്ല യിലെ ആദ്യ പ്രൈമറി വിദ്യാലയമാണ് പറമ്പാടൻ അഹമ്മദ് മാസ്റ്റർ കൊടികുത്തിപറമ്പിലാണ് ആദ്യമായി ഈ സ്‌കൂൾ ആരംഭിച്ചച്ചത് പിന്നീട് തലേക്കരയിലേക്കും കൊട്ടപ്പുറത്തേക്കും മാറ്റുകയുണ്ടായി. 1955-ൽ സ്വന്തമായി ഭൂമിവാങ്ങി. അതിലാണ് ഇപ്പോൾ സ്‌കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിലേക്ക് കയറിവരുന്നിടത്തുള്ള കെട്ടിടങ്ങളാണ് ആദ്യം നിർമ്മിച്ചത്. പിന്നീട് മുകളിലേക്കുള്ള കെട്ടിടങ്ങൾ വരികയായിരുന്നു. കഞ്ഞിപ്പുരയിൽ 2 പാചകക്കാരും ഒരു ഹെൽപ്പറും സ്‌കൂൾ വാഹനങ്ങളിൽ അഞ്ച് ഡ്രൈവർമാരും ജോലി ചെയ്യുന്നു
ചരിത്ര വഴികളിൽ 123 വർഷം പിന്നിട്ട ഈ വിദ്യാലയത്തിൽ ഇതിനോടകം 11 പ്രധാനാധ്യാപകർ സേവനം പൂർത്തിയാക്കിയിട്ടുണ്ട്. പന്ത്രണ്ടാമത്തെ പ്രധാനാ ധ്യാപകനാണ് ഇപ്പോൾ സ്‌കൂളിനെ നയിക്കുന്നത്. ഏറ്റവും കൂടുതൽ കാലം പ്രഥ മാധ്യാപകനായി സ്കൂളിനെ നയിച്ചത് സ്‌കൂൾ മാനേജർ ആയിരുന്ന പി.അഹമ്മദ് : മാസ്റ്റർ ആയിരുന്നു. നീണ്ട 32 വർഷം അദ്ദേഹം സ്‌കൂളിനെ നയിച്ചു. സ്‌കൂളിൽ ഇന്ന് തുടർന്നു പോരുന്ന പല നല്ല ചിട്ടകളും ആരംഭിച്ചത് അദ്ദേഹത്തിന്റെ കാലത്തായി രുന്നു. സ്കൂൾ കുട്ടികളെ വരിയായി കൊണ്ടുപോയി അധ്യാപകർ മെയിൻ റോഡ് കടത്തിവിടുന്ന രീതി ആരംഭിച്ചത് അദ്ദേഹത്തിൻ്റെ കാലത്തായിരുന്നു. അതുപോ ലെയുള്ള നല്ല പ്രവർത്തനങ്ങൾ ഇന്നും തുടർന്നു പോരുന്നു. പി. അഹമ്മദ് മാസ്റ്റർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം സ്‌കൂളിനെ നയിച്ചത് 2021-ൽ സ്‌കൂളിൽ നിന്നും വിരമിച്ച നാദിറ ടീച്ചറായിരുന്നു. 2003 മുതൽ 2021 വരെ 16 വർഷക്കാലം ടീച്ചർ സ്‌കൂളിനെനയിച്ചു. വ്യത്യസ്‌തങ്ങളായ ധാരാളം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ പലപേരുകളിൽ ടീച്ചറുടെ കാലത്ത് സ്‌കൂളിൽ നടന്നിട്ടുണ്ട്. കൊട്ടപ്പുറ ത്തുകാർക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത സ്‌കൂളി ൻ്റെ 113-ാം വാർഷിക പരിപാടി "ധന്യം 113" നടന്ന തും അനാഥകളായ വിദ്യാർത്ഥികൾക്ക് സ്കൂൾ കുട്ടികൾ നിർമ്മിച്ചു കൊടുത്ത 'സഹപാഠി വീടും' ടീച്ചറുടെ കാലത്തെ മികച്ച പ്രവർത്തനങ്ങളിൽ പെട്ടവ യാണ്.
സ്‌കൂൾ മാനേജറായിരുന്ന പി.അഹമ്മദ് മാ സ്റ്റർ 2000-ൽ മരണപ്പെട്ടതിനെ തുടർന്ന് ഭാര്യ ചെറു തൊടിക ആമിനക്കുട്ടി എന്നവർ സ്‌കൂൾ മാനേജറാ യി. 2015-ൽ അവരുടെ മരണശേഷം മകൻ അബ്ദുറസാഖ് ബാവ 2015 മുതൽ സ്‌കൂൾ മാനേജറായി പ്രവർത്തിക്കുന്നു.
ഒരേക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് 10 ബ്ലോക്കുകളിലായി 35 ക്ലാസ് മുറികളുണ്ട്. അതിൽ ഒരു ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഒരേ സമയം ഉപയോഗിക്കാവുന്ന ലാപ് ടോപ്പ് സൗകര്യങ്ങളോടുകൂടി പ്രൊജക്ടർ സംവിധാ നമുള്ള ഒരു കമ്പ്യൂട്ടർ ലാബ് സജ്ജമാക്കിയിട്ടുണ്ട്. കമ്പ്യൂട്ടർ പഠിപ്പിക്കാനായി മാത്രം നിയോഗിച്ച് ഒരുകമ്പ്യൂട്ടർ ടീച്ചർ ദിവസവും ഓരോരോ ഡിവിഷനുകൾ ക്കായി കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് കുടിവെള്ള സൗകര്യത്തിനായി 3 കിണറുകളുണ്ട്. എല്ലാ
ബ്ലോക്കുകളുടെയും അടുത്ത് കുട്ടികൾക്ക് ഉപയോഗിക്കുന്നതിനായി വാട്ടർ ടാപ്പ് സൗകര്യം ചെയ്‌തിട്ടുണ്ട്.മെയിൻ റോഡിൽ നിന്നും സ്ക്കൂളിലേക്കുള്ള വഴി ഒരു ഇടവഴിയായിരുന്നു. 2008-ൽ പ്രസ്‌തുത ഇടവഴി കൂടുതൽ സ്ഥലം വാങ്ങി റോഡാക്കി മാറ്റി. സ്‌കൂൾ കോമ്പൗണ്ടിലേക്ക് കയറുന്ന ഭാഗത്ത് സ്‌കൂളിന് ആദ്യമായി നിർമ്മിച്ച ഒരു കെട്ടിടം ഉണ്ടായിരുന്നു. 2 ക്ലാസ്‌മുറികളുണ്ടായിരുന്ന ആ കെട്ടിടം റോഡു സൗകര്യത്തിനായി 2008-ൽ പൊളിച്ചുമാറ്റി. ആദ്യകാലങ്ങളിൽ കുട്ടികളുടെ എണ്ണത്തിനനു രം സരിച്ചുള്ള മൂത്രപ്പുര, ടോയ്‌ലറ്റ് സൗകര്യങ്ങൾ ഇല്ലായിരുന്നു. 2011-ൽ കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള മു ത്രപ്പുര ടോയ്ലറ്റ് സൗകര്യങ്ങൾ എർപ്പെടുത്തി. തട്ടുത ട്ടുകളായി കിടന്നിരുന്ന സ്ഥലം നിരപ്പാക്കിയാണ് .സ് കൂൾ ബിൽഡിംഗും കഞ്ഞിപ്പുരയും നിർമ്മിച്ചത്. 2013-ൽ സ്‌കൂളിന്റെ 113-ാം വാർഷികം ആഘോഷിക്കുന്നതിലേക്ക് ഗ്രൗണ്ടിൽ ഒരു സ്‌റ്റേജ് നിർമ്മിച്ചു.
സ്‌കൂളിലെ കുട്ടികൾക്ക് യാത്രചെയ്യുന്നതിനായി സ്‌കൂൾ മാനേജ്‌മെൻ്റ് വാഹനങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്. 2010-ലാണ് ആദ്യമായി 2 വാഹനങ്ങൾ വാങ്ങിയത്. പിന്നീട് 2012-ലും 2016-ലും 2022-ലുമായി ഇപ്പോൾ 6 വാ ഹനങ്ങൾ സ്‌കൂളിന് സ്വന്തമായുണ്ട്. ഭൂരിഭാഗം കുട്ടികളും സ്‌കൂൾ വാഹനങ്ങളിലാണ് വരുന്നതും പോകുന്നതും. ദിവസവും രാവിലെ 8.30ന് സ്‌കൂൾ വാഹനങ്ങൾ പ്രീപ്രൈമറി കുട്ടികളെ കൊണ്ടുവരുന്നതിനായി കൊട്ടപ്പുറത്തിന്റെയും പരിസരപ്രദേശങ്ങളിലയും എല്ലാ ഏരി യകളിലേക്കും പുറപ്പെടുന്നു. പ്രീപ്രൈമറി കുട്ടികളെ സ്കൂളിലെത്തിച്ച ശേഷം ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികളെ കൊണ്ടു വരുന്നതിനായി പോകുന്നു. സ്കൂൾ വിടുമ്പോഴും ആദ്യം പ്രീപ്രൈമറി കുട്ടികളെ കൊണ്ടുപോയതിന് ശേഷം സ്‌കൂൾ കുട്ടികളെ കൊണ്ടു പോകുന്നു. പാഠ്യപാഠ്യേതര പ്രവർത്തങ്ങളിൽ എന്നും മികവ് പുലർത്തുന്ന ഈ വിദ്യാലയം മറ്റു വിദ്യാലയങ്ങൾക്കു കൂടി മാതൃകയാണ്. എൽ.എസ്.എസ് പരീക്ഷ എഴുതുന്ന കുട്ടികൾക്ക് എല്ലാ വർഷവും പ്രവർത്തനാധിഷ്ഠി തമായ പ്രത്യേക കോച്ചിംഗ് ഈ വിദ്യാലയത്തിലെ ഒരു പ്രത്യേകതയാണ്. നാലാം ക്ലാസിലെ അഞ്ച് ഡിവിഷനു കളിലെയും അധ്യാപകർ ഒരുമിച്ചുചേർന്നാണ് അൻപതോളം വരുന്ന കുട്ടികൾക്ക് തുടർച്ചയായി കോച്ചിംങ്ങ് നൽകുന്നത്.
വിദ്യാലയപ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടാൻ വിവിധ ക്ലബ്ബുകൾ സ്‌കൂളിൽ രൂപീകരിച്ചിട്ടുണ്ട്. ഇതിൻ ഫലമായികലാകായികശാസ്ത്രപ്രവർത്തിപരിചയമേളകൾ, സഹവാസക്യാമ്പുകൾ, ജനാധിപത്യ രീതിയിലുള്ള സ്‌കൂൾ പാർല മെന്റ് തെരഞ്ഞെടുപ്പ്, ദിനാചരണങ്ങൾ, പഞ്ചായത്ത് സബ്ബ്‌ജില്ലാ തലമത്സരങ്ങൾ, ക്വിസ് പ്രോഗ്രാമുകൾ തുടങ്ങി കുട്ടികൾക്ക് പ്രചോദനം നൽകുന്ന രണ്ടായിരത്തോളം പുസ്‌തകങ്ങളടങ്ങിയ ഒരു ലൈബ്രറി സ്‌കൂളിലുണ്ട്. കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷി പ്പിക്കുന്ന വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനവും വളരെ നല്ല രീതിയിൽ നടന്നു വരുന്നു. നിർധനരായ കുട്ടികളെ സഹായിക്കുന്നതിനായി രൂപീകരിച്ച “തണൽ" പദ്ധതി വളരെ നല്ല രീതിയിൽ നടന്നു വരുന്നു.
സ്‌കൂളിലെഅധ്യാപകാധ്യാപികമാരുടെ ഒറ്റക്കെട്ടായുള്ള അകമഴി ഞ്ഞ സേവനമാണ് ഈ പ്രവർത്തനങ്ങളുടെയെല്ലാം അടിസ്ഥാനം എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.
സ്കൂൾ തുടങ്ങി വെച്ചവരുടെ മഹത്തായ ഉദ്ദേശ്യശുദ്ധിയും ഗുരുത്വവും കൊണ്ടാവാം ഇന്നും ഈ വിദ്യാലയം ഐക്യത്തോടെയും അഭിമാനത്തോടെയും ഐശ്വര്യത്തോ ടെയും പ്രവർത്തിച്ചുവരുന്നത്. അവരെ ആദരപൂർവ്വം സ്മരിക്കുന്നു.