ഉപയോക്താവ്:36022

Schoolwiki സംരംഭത്തിൽ നിന്ന്

ചെങ്ങന്നൂർ ഉപജില്ലാ കലോത്സവം 2024 നവംബർ 5, 6, 7,8 ദിവസങ്ങളിലായി നായർ സമാജം സ്കൂളിൽ നടന്നു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെഎം സലിം ഉദ്ഘാടന കർമ്മം നിർവഹിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി ആയിരത്തിലധികം വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുത്തത്. നായർ സമാജം സ്കൂളിൽ പ്രവർത്തിക്കുന്ന എൻസിസി, റെഡ് ക്രോസ്,ലിറ്റിൽ കൈറ്റ്സ്, എസ് പി സി,തുടങ്ങിയ ക്ലബ്ബുകളുടെ പങ്കാളിത്തത്തോടുകൂടി നടന്ന കലോത്സവം വളരെ നല്ല രീതിയിലാണ് നടന്നത്.നായർ സമാജം ബോയ്സ് സ്കൂളിലെയും,ഗേൾസ് സ്കൂളിലെയും ലിറ്റിൽകൈറ്റ് സ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ഡോക്കുമെന്റേഷൻ, മീഡിയ പ്രവർത്തനങ്ങൾ നടന്നത്. വേദി ഒന്ന് നായർ സമാജം ഗേൾസ് ഹൈസ്കൂളും, വേദി രണ്ട് നായർ സമാജം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് ക്രമീകരിച്ചിരുന്നത്. അതുകൂടാതെ നായർ സമാജം സ്കൂളിന്റെ തന്നെ ഭാഗമായ ടി ടി ഐ,അക്ഷര സ്കൂൾ എന്നിവിടങ്ങളിൽ മറ്റു വേദികളിലായി കലോത്സവങ്ങൾ നടന്നിരുന്നു. സംഘനൃത്തം തിരുവാതിര,ഒപ്പന, ചെണ്ടമേളം തുടങ്ങിയ മത്സരങ്ങളിലാണ് കൂടുതലും വിദ്യാർഥികൾ പങ്കെടുത്തിരുന്നത്. സ്കൂൾ മാനേജ്മെന്റ്, പി ടി ഐ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവരുടെ പൂർണ്ണ പങ്കാളിത്തത്തോടുകൂടി നടന്ന ചെങ്ങന്നൂർ ഉപജില്ലാ കലോത്സവം വളരെ മികച്ച രീതിയിലാണ് നടന്നത്. കലോത്സവത്തിൽ ഓവറോൾ നേടിയത് നായർ സമാജം സ്കൂൾ   ആണ്. ഹയർസെക്കൻഡറി വിഭാഗത്തിൽ നായർ സമാജം ബോയിസ് ഹയർ സെക്കൻഡറിയും, ഹൈസ്കൂൾ വിഭാഗത്തിൽ നായർ സമാജം ബോയ്സ് ഹൈസ്കൂളും,യുപി വിഭാഗത്തിൽ നായർ സമാജം ഗേൾസ് ഹൈസ്കൂളും,എൽപി വിഭാഗത്തിൽ അക്ഷര ഇംഗ്ലീഷ് മീഡിയം സ്കൂളും ആണ് ഓവറോൾ നേടിയത്. കലോത്സവത്തിന്റെ സമാപന സമ്മേളനം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ടി വി രത്നകുമാരി നിർവഹിച്ചു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:36022&oldid=2648070" എന്ന താളിൽനിന്ന് ശേഖരിച്ചത്