ഭയക്കണം നാം നമ്മെ ഊഴിയിൽ മറ്റാരെയും ഭയക്കേണ്ടതില്ല നാം തെല്ലും വരമായ് കിട്ടിയൊരു മർത്യ ജന്മം വിനയായ് തീർന്നു പാരിന്നു തന്നെ പണിതുയർത്തി മാളികക്കോട്ടകൾ പണവുംഅതിനായ് പണിതുയർത്തി ജന്മങ്ങൾ ബന്ധങ്ങൾ വിലയില്ലാ നാണയത്തുട്ടുകൾ പോലവേ ചിതറിത്തെറിക്കുന്നു മാറുന്നു കോലങ്ങൾ.... ഇത്തിരിപ്പോന്നൊരു കീടമാം ജല്പനം ഗർജ്ജനമായി ഭവിച്ചിടുമ്പോൾ ഇനിയുമെടുക്കാത്ത ജീവിതക്കോലങ്ങൾ ആടുമോ നന്മതൻ ഭാവപ്പകർച്ചകൾ....
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത