എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്ത് മാസത്തിൽ കവിതാലാപന മത്സരം നടത്തി എൽപി, യുപി വിഭാഗങ്ങളിലായി സബ്ജില്ലാ തലത്തിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു. യുപി വിഭാഗം

കവിതാലാപനത്തിൽ A ഗ്രേഡ് ലഭിച്ചു.. യുപി വിഭാഗത്തിൽ ഡിസംബർ മാസത്തിൽ ( ക്രിസ്തുമസ് വെക്കേഷനിൽ ) സ്റ്റുഡൻ്റ് മെൻൻ്റെഴ്സിനായി 5 ദിവസത്തെ ക്രിയേറ്റീവ് വർക്ക്ഷോപ്പ് ഡോ.ശ്രീ. കെ.എൻ അനന്ദൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. എൽ പി വിദ്യാർത്ഥികൾക്കായി ഒരു ദിവസത്തെ ഇംഗ്ലീഷ് ക്യാമ്പ് നടത്തി. ക്ലാസ് തലത്തിൽ ഇംഗ്ലീഷ് ഫെസ്റ്റും സംഘടിപ്പിച്ചു.


ഉർദു ക്ലബ്

സബ് ജില്ലാ കലാമേളയിൽ പങ്കെടുത്ത കുട്ടികൾക്ക് ഉർദു പദ്യം,, ഉർദു ക്വിസ്, എന്നിവക്ക് A Grade ലഭിച്ചു. കൂടാതെ ഉർദു സംഘ ഗാനത്തിന് സെക്കൻ്റ് G എ ഗ്രേഡ് ലഭിച്ചു. നവംബർ 9 ലോകഉർദു ദിനത്തിൻ്റെ ഭാഗമായി ഉർദു അസംബ്ലി നടത്തി. കയ്യെഴുത്ത് മത്സരം , ക്വിസ് മത്സരം, പോസ്റ്റ്ർ നിർമ്മാണം എന്നിവയും നടത്തി. ഉർദു ദിനത്തിൻ്റെ ഭാഗമായി സ്കൂൾ തല അല്ലാ മ ഇഖ്ബാൽ ഉർദു ടാലൻ്റ് ടെസ്റ്റ് നടത്തി. 6 കുട്ടികൾ വിജയിച്ചു. വിജയിച്ച കുട്ടികൾ സബ് ജില്ലാ തലത്തിൽ പങ്കെടുത്തു.ഇതിൽ രണ്ട് കുട്ടികൾ സംസ്ഥാനതലത്തിൽ സ്കോളർഷിപ്പിന് അർഹരായി ഉർദുക്ലബിൻ്റെ നേതൃത്വത്തിൽ ജനുവരിയിൽ ഉർദു കുട്ടികൾക്കായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.