ജി.എൽ..പി.എസ് കൊടലിക്കുണ്ട്/ക്ലബ്ബുകൾ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വായനാദിനം

വായന ദിനവുമായി ബന്ധപ്പെട്ടു  കൊടലി ക്കുണ്ട്  GLPS സ്കൂളിൽ വിദ്യാരംഗം   കലാസാഹിത്യ വേദിയുടെ  ഉദ്ഘാടനം നടത്തി. വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന വാക്യത്തോടെ മലയാളികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ പി എൻ പണിക്കർ എന്ന വലിയ മനുഷ്യന്റെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. ജൂൺ 19 വായനാദിനത്തിൽ പ്രത്യേക അസംബ്ലി നടത്തി. സ്കൂൾ അങ്കണം അക്ഷര തോരണത്താൽ അലങ്കരിച്ചു. വായനാശീലം അന്യമായി കൊണ്ടിരിക്കുന്ന പുതുതലമുറയ്ക്ക് വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുമായി വായനദിന സന്ദേശം എച്ച്.എം.അനിൽകുമാർ സാർ നൽകി. വായനാദിന പ്രതിജ്ഞ സ്കൂൾ ലീഡർ ചൊല്ലിക്കൊടുത്തു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ പ്രത്യേക പ്രവർത്തനങ്ങൾ നടത്തി. ഒന്നാം ക്ലാസിൽ വായനോത്സവവുമായി ബന്ധപ്പെട്ട്  അമ്മ വായനയും രണ്ടാം ക്ലാസിൽ അക്ഷരമരവും മൂന്നാം ക്ലാസിൽ കഥാപ്രൂരണം, ക്വിസ്, കവിത പൂരണം എന്നീ പ്രവർത്തനങ്ങളും നാലാം ക്ലാസിൽ പ്രസംഗം കഥാ രചന കവിത രചന എന്നിവയും  നടത്തി. കുട്ടികൾ വളരെ താല്പര്യത്തോടെയാണ് പ്രവർത്തനങ്ങളിൽ പങ്കാളികളായത്. കൂടാതെ അന്നേദിവസം തന്നെ ക്ലാസ് ലൈബ്രറി ഉദ്ഘാടനവും നടത്തി. ഓരോ ക്ലാസിലും വിദ്യാരംഗവുമായി ബന്ധപ്പെട്ട പ്രതിനിധികളെ തിരഞ്ഞെടുത്തു. വിശപ്പ് എന്ന വിഷയം പ്രമേയമാക്കി അമ്മമാർക്ക് കഥ എഴുതാൻ അവസരം നൽകുകയും മികച്ച കഥ തെരഞ്ഞെടുക്കുകയും ചെയ്തു. വായനയുടെ മൂല്യം മനസ്സിലാക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളാണ്  വായന വാരാചരണത്തോടനുബന്ധിച്ച്നടത്തിയത്.