കേൾക്കൂ നിങ്ങൾ ചങ്ങാതികളെ
ശുചിത്വം നമ്മൾക്കാവശ്യം
പ്രതിരോധിക്കാൻ രോഗത്തെ
ആരോഗ്യത്തെ സംരക്ഷിക്കാൻ
നമ്മൾക്കൊപ്പം പരിസരവും
വൃത്തിയായി സൂക്ഷിക്കാം..
കൈകൾ നന്നായി കഴുകീടാം
രോഗാണുവിനെ ഓടിക്കാം
പുറത്തിറങ്ങാം ശുചിയായി
ശരിയായകലം പാലിക്കാം
കേൾക്കൂ നിങ്ങൾ ചങ്ങാതികളെ
ശുചിത്വം നിങ്ങൾക്കാവശ്യം...