ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/പരിസരശുചിത്വം
പരിസരശുചിത്വം
നമ്മുടെ വീടും പരിസരവും ശുചീകരിക്കൽ നമ്മുടെ തന്നെ കടമയാണ്.വീടും പരിസരവും എത്രത്തോളം ശുചീകരിക്കുന്നുവോ അത്രയും നമ്മുടെ ആരോഗ്യം സുരക്ഷിതം. വീടും പരിസരവും ശുചിയാക്കിയില്ലെകിൽ അസുഖം പിടിപെടുന്നത് കൂടുതലായിരിക്കും. നമ്മളുടെ പരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്ന ചിരട്ട, കുപ്പി, പ്ലാസ്റ്റിക് കവറുകൾ എന്നിവയിൽ കെട്ടിക്കിടക്കുന്നത് കൊതുക് വളരാൻ സാധ്യത കൂടുതലാണ്. പരിസരം ശുചീകരിക്കാൻ ആഴ്ചയിൽ ഒരിക്കൽ 'Dry Day' ആചരിക്കുക. പുല്ലുകളിൽ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുക് വളരാൻ ഒരു മാർഗമാണ്, അതിനാൽ പുല്ല് കളയുക. മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക. കൊതുക് വളരാതിരിക്കാൻ ചെടിച്ചെട്ടികളിൽ വെള്ളം കെട്ടിക്കിടന്നാൽ അത് ഒഴുക്കിക്കളയുക. ഇങ്ങനെ വെള്ളം കെട്ടിക്കിടന്നാൽ കൊതുക് വളരാൻ സാധ്യതയുണ്ട്, ഈ കൊതുക് മൂലം ഡെഗിപ്പനി , ചിക്കൻഗുനിയ, തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു. ഇതുമൂലം 'Dry Day' ആചരിക്കൽ നിർബദ്ധമാണ്. ഇങ്ങനെ നമ്മുടെ പരിസരം വൃത്തിയാക്കുക. നമ്മളുടെ വീട് വൃത്തിയായാൽ സമൂഹം ശുചിയാകും, സമൂഹം വൃത്തിയായാൽ ലോകം സുരക്ഷിതം......
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |