സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട്/ടൂറിസം ക്ലബ്ബ്

സെൻറ് ജോസഫ് എച്ച് എസ് പായിപ്പാട് 2023 2024 ടൂറിസം ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ ആരംഭിച്ചു. 5 അധ്യാപകരും 25 കുട്ടികളും നേതൃത്വം നൽകുന്ന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും മുഴുവൻ അധ്യാപകരെയും വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഫീൽഡ് ട്രിപ്പുകൾ , എൽ. പി യു.പി, ഹൈസ്കൂൾ തലത്തിൽ പഠനയാത്രകൾ , മത്സരങ്ങൾ,ദിനാ ചരണങ്ങൾ, ഓറിയന്റേഷൻ ക്ലാസുകൾ എന്നിവ നടത്തുന്നതു വഴി കുട്ടികൾക്ക് വിവിധ സംസ്കാരങ്ങൾ, ആചാരങ്ങൾ എന്നിവ മനസ്സിലാക്കുന്നതിനും, നാട്ടറിവുകൾ ജൈവവൈവിധ്യം എന്നിവ അറിയുന്നതിനും സാധിക്കും. അതോടൊപ്പം,നേതൃത്വ പാടവം പങ്കുവെക്കൽ കലാകായിക വാസനകൾ എന്നിവ വർധിപ്പിക്കുന്നതിനും ,വിദ്യാർഥികളിൽ  ടൂറിസം അബോധം സൃഷ്ടിക്കുന്നതിനും,  ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകൾ പഠന മേഖലകൾ ,ടൂറിസം ജോലി സാധ്യതകൾ ,എന്നിവ മനസ്സിലാക്കുന്നതിനും ഉള്ള ക്ലാസുകൾ ക്ലബ്ബിൻറെ,ഭാഗമായി നടത്തുന്നു.