ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ലോകത്തെ നടുക്കിയ കൊറോണ വൈറസ്
ലോകത്തെ നടുക്കിയ കൊറോണ വൈറസ്
ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് കോവിഡ് ആദ്യമായി സ്ഥിരീകരിച്ചത്. ഇന്നത് ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്നു.കോവിഡിന് ഇതുവരെ മരുന്നോ വാക്‌സിനേഷനോ ഒന്നും കണ്ടുപിടിച്ചിട്ടില്ല. സ്രവ പരിശോധനയിലൂടെ മാത്രമേ കോവിഡിനെ തിരിച്ചറിയാൻ കഴിയുള്ളൂ. പനി, ജലദോഷം, തൊണ്ടവേദന, തലവേദന തുടങ്ങിയവ തന്നെയാണ് കോവിഡിന്റേയും ലക്ഷണങ്ങൾ. ചിലരിൽ ശ്വാസതടസ്സവും അനുഭവപ്പെടാറുണ്ട്. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരും എന്നതുകൊണ്ട് സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് കോവിഡിനെ നേരിടാനുള്ള ഏകമാർഗ്ഗം. അനാവശ്യമായി പുറത്തിറങ്ങാതെ ഇരിക്കുക. നിർബന്ധമായും മാസ്ക് ധരിക്കുക, ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകുക ഇവയെല്ലാം കോവിഡിന് എതിരെയുള്ള പ്രതിരോധ മാർഗങ്ങൾ ആണ്. നമുക്ക് ഒത്തൊരുമിച്ച് ഈ മഹാമാരിയെ നേരിടാം. "ബ്രേക്ക് ദി ചെയിൻ ".
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |