സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/സൗകര്യങ്ങൾ
ഹൈസ്കൂൾ വിഭാഗത്തിൽ 6ക്ലാസ് മുറികളും ഹൈടെക്ക് സംവിധാനങ്ങളേടെ പ്രവർത്തിക്കുന്നു. കംമ്പ്യൂട്ടർ ലാബ് , ഓഫീസ് മുറികൾ , സ്റ്റാഫ് റും, സയൻസ് ലാബ് , ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു. ബാസ്ക്കറ്റ് ബോൾ കോർട്ട് , വിശാലമായ ഇൻഡോർ , പ്ലേഗ്രൗണ്ട് എന്നിവ കുട്ടികളിൽ കായികക്ഷമത ഉളവാക്കുന്നു.നാലേക്കർ സ്ഥലത്ത സ്ഥിതിചെയ്യുന്ന 2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ 6 ക്ലാസ്സ് മുറികളും ഹൈടെക്കാക്കി. സ്കൂളിൽ പ്രവൃത്തിക്കുന്ന
ഹൈടെക് ക്ലാസ് റൂം: ശാസ്ത്ര പുരോഗതി വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന തരത്തിൽ സ്ക്കൂളിൽ പ്രവർത്തിക്കുന്ന ഹൈടെക് ക്ലാസ് റൂം വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും ആക്കിത്തീർക്കുന്നു. സയൻസ് ലാബ്: ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യുന്നു. കമ്പ്യൂട്ടർ ലാബ് വിവര സാങ്കേതിക വിദ്യയിൽ വിദ്യാർത്ഥികളുടെ അറിവ് വളർത്താൻ സഹായിക്കുന്നു. ഇൻഡോർ സ്റ്റേഡിയം: ഇൻഡോർ സ്റ്റേഡിയം വിദ്യാർത്ഥികളുടെ കായികപരിശീലനത്തിനും പൊതു സമ്മേളനം നടത്തുന്നതിനും ഉപയോഗിക്കുന്നു. 6000 പുസ്തകശേഖരം കുട്ടികൾ വളരെ നന്നായി ഉപയോഗപ്പെടുത്തുന്നു..നൂൺ മീൽ പ്രോഗ്രാം: കുട്ടികളുടെ ആരോഗ്യവളർച്ചയ്ക്ക് പ്രാധാന്യം നൽകുന്ന പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണം നൽകുന്നു. കിണർ -കുടിവെള്ള സൗകര്യം: സ്ക്കൂളിൽ കുടിവെള്ള ത്തിനായി കിണർ പൈപ്പ് കണക്ഷൻ എന്നിവയുണ്ട്. ആവശ്യമായ കുടിവെള്ളം ലഭിക്കുന്നതിനുവേണ്ടി ഫിൽറ്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. സ്കൂൾ ബസ്സ്: സ്ക്കൂൾ വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായ് സ്ക്കൂൾ ബസ് ഉണ്ട്.. പരിസ്ഥിതി സൗഹൃദ ക്യാംപസ് : സ്ക്കൂളിന്റേത് പരിസ്ഥിതി സൗഹൃദ ക്യാംപസാണ്.