വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/വെെ ഐ പി

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


യങ് ഇന്നോവേറ്റർസ് പ്രോഗ്രാം

കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന് (കെ-ഡിസ്ക്ക്) കീഴിൽ പ്രത്യേകം രൂപകല്പന ചെയ്ത പരിപാടിയാണ് യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം. ഒരു നൂതന വെല്ലുവിളിയിലൂടെ സമൂഹത്തിന്റെ ഉയർന്നുവരുന്ന ആവശ്യകതകൾ, വ്യക്തമാക്കാത്ത ആവശ്യങ്ങൾ അല്ലെങ്കിൽ നിലവിലുള്ള വിപണി ആവശ്യങ്ങൾ എന്നിവ നിറവേറ്റുന്നതിനായി പുതിയ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ അല്ലെങ്കിൽ മാതൃകകൾ നവീകരിക്കാൻ ഭാവിയിലെ നവീകരണക്കാരെ പ്രാപ്തരാക്കുക എന്നതാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. നാടിൻെ്റ നവികരണ പ്രക്രിയ‍യ്‍ക്ക് സ്‍കൂളുക‍‍ൾ പ്രധാന പങ്കുവഹിക്കുന്നു എന്നതിന് ഉചിതമായ പരിശീലന പരിപാടിയാണ്. ഉപയോഗക്ഷമത,പരിഹാരത്തിന്റെ മൂല്യം,വിപണി സാധ്യത അല്ലെങ്കിൽ സാമൂഹിക മൂല്യം എന്നിവ പരിഗണിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.

സ്കൂൾതല പ്രവർത്തനങ്ങൾ

പരിശീലനം ലഭിച്ച കൈറ്റ് മിസ്ട്രസ്സുമാർ സ്‍കൂൾ തലത്തിൽ മറ്റധ്യാപകർക്ക് ക്ലാസ്സെടുക്കുകയും അവരുടെ സഹകരണത്തോടെ സ്‍കൂളിലെ എല്ലാ ക്ലാസ്സ് മുറികളിലും അതെത്തിക്കുകയും ചെയ്തു. ജീവിതനിലവരം മെച്ചപ്പെടുത്തുന്നതിനുതകുന്ന പുതിയ കണ്ടെത്തലുകൾ സമൂഹത്തിനുപകാരപ്പെടന്നമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്‍തു.

വൈ ഐ പി ഫിനാലെയിൽ ടി കെ ജോസ് ഐ എ എസ് മൊമെന്റൊ നൽകുന്നു

മികവുകൾ

കോവളം ആനിമേഷൻ സെന്ററിൽ വച്ചും , ട്രിനിറ്റി കോളേജിലും, ബാലരാമപുരം ബി ആർ സി യിൽ വച്ചും ജില്ലാ തലത്തിലേക്ക് ആവശ്യമായ കാര്യങ്ങൾ ഉൾപ്പെടുത്തി നിരന്തരമായ തുടർ പരിശീലനങ്ങൾ വിദഗ്ദരുടെ ആഭിമുഖ്യത്തിൽ ശിൽപ്പശാലകൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്തു. സ്കൂളിലെ 3 ടീമുകൾ ഇതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . ആട്ടോ കേഡ്, ഡ്രോൺ വർക്ഷോപ്പ്, ആർഡിനോ വർക്ക്ഷോപ്പ് എന്നിവയുടെ ക്ലാസ്സുകളെടുത്തു. കെ ഡിസ്കിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ട്രിനിറ്റി എൻജിനിയറിങ് കോളേജിൽ മാർച്ച് മൂന്നു മുതൽ അഞ്ചു വരെ നടന്ന ക്യാമ്പിൽ നടന്ന ക്ലാസ്സുകളോടൊപ്പം ഇന്നവേഷൻ ഹബ്ബ്, തെർമോ പെൻപോൾ, ട്രിവാൻഡ്രം എയർപോർട്ട്, ... എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. മാർച്ച് 30 ന് കോളേജിൽ വച്ചു നടന്ന ഗ്രാൻഡ് ഫിനാലെയിൽ കുട്ടികൾക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും ലഭിച്ചു.