ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/പൊന്നു തന്ന അറിവ് -കഥ

Schoolwiki സംരംഭത്തിൽ നിന്ന്
പൊന്നു തന്ന അറിവ് -കഥ

ഒരിടത്ത് പൊന്നുവും മിന്നുവും എന്ന് പേരുള്ള രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. ഒരിക്കൽ അവർ അവരുടെ അച്ഛനമ്മമാരോടൊത്ത് ചിരിച്ചു കളിച്ചു ഇരിക്കുകയായിരുന്നു. അപ്പോൾ ആരോ അവരെ വിളിച്ചു പൊന്നു..... മിന്നു....അവർ ജനാലയിൽ കൂടി നോക്കി ആരാണ് തന്നെ വിളിച്ചത് എന്ന്. അപ്പോൾ അതാ തങ്ങളുടെ സുഹൃത്ത് ആയ അപ്പു ആയിരുന്നു അത്. അപ്പു പറഞ്ഞു പൊന്നു, മിന്നു ഇപ്പോൾ അവധി കാലം അല്ലെ നമ്മുക്ക് കളിക്കാൻ പോയാലോ.അപ്പോൾ പൊന്നു പറഞ്ഞു അപ്പു നീ ഒന്നും അറിഞ്ഞില്ലേ കൊറോണ എന്ന രോഗം പടർന്നു പിടിക്കുന്ന കാലമാണ്.
ഈ അവധിക്കാലം തത്കാലം വീട്ടിൽ തന്നെ ഇരിക്കുകയാണ് വേണ്ടത്. അപ്പോൾ അപ്പോൾ അപ്പു പറഞ്ഞു അയ്യോ !വീട്ടിനുള്ളിലോ. അത് എങ്ങനെ? അത് എങ്ങനെ എന്നാൽ നമ്മൾ വീട്ടിനുള്ളിൽ തന്നെ ഇരുന്ന് കളിക്കാൻ പറ്റുന്ന കളികൾ കളിക്കുക പിന്നെ പുസ്തകങ്ങൾ വായിക്കാം, ചിത്രം വരക്കാം, പാട്ടു പാടാം, കഥ കേൾകാം, കളിപ്പാട്ടങ്ങൾ ഉണ്ടാക്കാം, അച്ചാമ്മമാരെ സഹായിക്കാം, പിന്നെ അച്ഛനും അമ്മയും ഒത്തു കളിക്കാം. ഇതൊക്കെ കേട്ട് അപ്പു പറഞ്ഞു അത് ശരിയാ ഞാൻ അച്ഛന്റെ യും അമ്മയോടും ഒത്തു കളിച്ചിട്ട് കുറെ നാളായി. അവരോടൊത്ത് കളിക്കാൻ നല്ല രസമാണ്. എന്നാൽ ഞാൻ ഇപ്പോൾ തന്നെ പോകുവാണ് വീട്ടിലേക്ക്. പിന്നെ അപ്പു നീ ഒരു കാര്യം മറക്കരുത് നീ വീട്ടിൽ ചെല്ലുമ്പോൾ തന്നെ കൈയിൽ നന്നായി കഴുകണം. അത് മാത്രം അല്ല ചുമയോ തുമ്മലോ വരുകയാണ് എങ്കിൽ ഒരു തൂവാല ഉപയോഗിച്ചു മുഖം പൊത്തി പിടിക്കണം. നാം നമ്മളെ തന്നെ സുക്ഷിച്ചാൽ നമ്മുക്ക് കൊള്ളാം. ശരി പൊന്നു, മിന്നു ഞാൻ പോകുവാ കേട്ടോ. റ്റാറ്റ.... (കുട്ടുകാരെ ഞങ്ങൾ ഈ അവധി കാലം ഇങ്ങനെ ആണ് അടിച്ചു പൊളിക്കുന്നത്. എല്ലാവരും അങ്ങനെ തന്നെ ആയിരിക്കണം ഈ അവധികാലത്ത് ചെയേണ്ടത്



അഖില
V ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ