LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

അംഗങ്ങൾ.

 
15086-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15086
യൂണിറ്റ് നമ്പർLK/2018/15086
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
അവസാനം തിരുത്തിയത്
11-07-2025Ghsbeenachi15086






പ്രവർത്തനങ്ങൾ



റോബോഫെസ്റ്റ് @ ബീനാച്ചി

 
റോബോഫെസ്റ്റ് ഉദ്ഘാടനം

ബീനാച്ചി:ബീനാച്ചി ഗവണ്മെന്റ് ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ നടത്തിയ  റോബോട്ടിക് ഫെസ്റ്റ് ,വയനാട് ജില്ല കൈറ്റ് കേന്ദ്രം മാസ്റ്റർ ട്രെയിനർ ശ്രീമതി ഹസീന സി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രധാന അധ്യാപകൻ ശ്രീ സജി ടി ജി, പി.ടി.എ  പ്രസിഡണ്ട് എസ് കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.ദിവ്യ എബ്രഹാം,ജീന എം എസ്, രശ്മി പി വി  തുടങ്ങിയ അധ്യാപകർ നേതൃത്വം നൽകി.ആർഡിനോ മൊഡ്യൂൾ,സെൻസറുകൾ എന്നിവ  ഉപയോഗിച്ച് നിത്യജീവിതത്തിൽ ഉപയോഗപ്രദമായ വേസ്റ്റ് മാനേജ്മെന്റ്‌  സിസ്റ്റം, കാർഷിക മേഖലയ്ക്കുതകുന്ന ജലസേചന പദ്ധതികൾ,റോബോട്ടുകൾ,കാർ പാർക്കിംഗ് സിസ്റ്റം തുടങ്ങി വൈവിധ്യമാർന്ന സാങ്കേതിക ഉപകരണങ്ങളുടെ നിർമ്മാണവും പ്രദർശനവും നടത്തി.ജില്ലയിലെ തന്നെ ആദ്യത്തെ റോബോഫെസ്റ്റാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മോഡൽ സ്കൂളായി ഉയർത്തിയ ,വയനാട്ടിലെ ഏക വിദ്യാലയമായ ജി എച്ച് എസ്  ബീനാച്ചിയിൽ നടന്നത്.

തിരികേ സ്കൂളിൽ'

 
തിരികെ സ്കൂളിലേക്ക്

സർക്കാറിന്റെ തിരികെ സ്ക്കൂൾ പദ്ധതിയിൽ ബീനാച്ചി സ്കൂളിൽ എത്തി ചേർന്ന  കുടുംബശ്രീ പ്രവർത്തകർക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഐടി ക്ലാസുകൾ നൽകി.പെയിന്റിംഗ്,ലിബ്ബറെ ഓഫീസ് റൈറ്റർ,സൈബ്ബർ സുരക്ഷ,ജിമെയിൽ അക്കൗണ്ട് ഉണ്ടാക്കുന്നവിധം എന്നിവ പരിചയപെടുത്തി. തങ്ങൾ പഠിച്ചിരുന്ന കാഘട്ടത്തിൽ നിന്നും വളരേ പുരോഗമിച്ചിരിക്കുന്ന ഐടിലാബും ഐടി പഠനവും ഏറെ ഉപകാരപ്രദമായിരുന്നുവെന്ന് കുടുംബശ്രീ പ്രവർത്തകർ ഒന്നടങ്കം അഭിപ്രായപെട്ടു.

ഹെൽത്ത് കാർഡ് നിർമ്മാണം.

ജി എച്ച് എസ് ബീനാച്ചിയിലെസ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഹെൽത്ത് കാർഡ് ഉണ്ടാക്കുന്നതിനുളള പ്രോജക്ട് സ്കൂൾ പിടിഎ ലിറ്റിൽകൈറ്റ്സിനെ ഏല്പിച്ചു.  ഇതിന്റെ ആദ്യ പടിയായി ഒന്നാം ക്ളാസിലെ 72 വിദ്യാർത്ഥികൾക്ക് ഹെൽത്ത് കാർഡ് നിർമ്മിച്ച് നൽകി.

ഇതിനുവേണ്ടി കുട്ടികളുടെ  വിവരശേഖരണം നടത്തുകയും കാൽക്കിൽ ടൈപ്പ് ചെയ്ത് ലിബ്ബർ ഓഫീസ് റൈറ്റിലെ  മെയിൽ മേർജ് സങ്കേതം വഴി വിവരങ്ങൾ ബ്രൗസ് ചെയ്ത് തയ്യാറാക്കി.

Digitalised Library

സ്കൂൾ ലൈബ്രറിയിലെ വിവരങ്ങൾ പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ആദ്യ ഘട്ടം ആരംഭിച്ചു. ബുക്ക് നമ്പർ,പുസ്തകത്തിന്റെപേര്,രചയിതാവ്,പ്രസാധകൻ,വിഭാഗം,വില,പുസ്തകം ലഭിച്ച സ്രോതസ്,കവർചിത്രം എന്നിവ ഉൾപ്പെടുത്തി ഡാറ്റാബേസ് സങ്കേതം ഉപയോഗിച്ച്  ലൈബ്രറി ഡിജിറ്റലൈസ് ചെയ്തു വരുന്നു.

കൂടെ - പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള ICT പരിശീലനം

 
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള ICT പരിശീലനം


ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഓരോ ബാച്ചിലെയും 10 കുട്ടികളെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി തിരഞ്ഞെടുത്തു. ഭിന്നശേഷി സൗഹൃദമായ ക്ലാസ്സ് റൂമുകളിലേക്ക് ലാപ് ടോപ്പുകൾ എത്തിച്ച് പരിശീലനം നൽകുന്നു. രണ്ടാഴ്ചയിൽ ഒരിക്കൽ വെള്ളിയാഴ്ച കളിൽ (1  pm -2 pm വരെ ) കുട്ടികളുടെ താത്പര്യം അനുസരിച്ച് പെയിന്റിംഗ് , DTP, ചെസ്സ് എന്നിവയിൽ പരിശീലനം നല്കി വരുന്നു.

ബീനാച്ചി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ  ഫോട്ടോഗ്രാഫി മത്സരം ' സ്നാപ്' - ഒറ്റ സ്നാപ്പിൽ ഒതുങ്ങാത്തത് . സംഘടിപ്പിച്ചു. ''സ്കൂളും ചുറ്റുപാടും " എന്ന വിഷയത്തിലായിരുന്നു മത്സരം .മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ 8 കുട്ടികളുടെ ഫോട്ടോസ് തിരഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് നടത്തിയ ഈ    'സ്നാപ് ' കുട്ടികൾക്ക് ആവേശം ഉണർത്തി.

ജി എച്ച് എസ് ബീനാച്ചിയിലെ ഒൻപതാം തരം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിലെ ഐടി കമ്പനിയായ Vonnue Innovations  സന്ദർശിച്ചു.

നൂറോളം ഐടി വിദഗ്‌ധർ ജോലി ചെയ്യുന്ന  ഈ സ്ഥാപനം സന്ദർശിച്ചതിലൂടെ വിദ്യാർത്ഥികൾക്ക് പകർന്നു കിട്ടീത് നൂതനമായ  ആശയങ്ങളാണ്.വായിച്ചും കേട്ടും അറിഞ്ഞ വസ്തുതകൾ കണ്ടു മനസിലാക്കിയത് അവാച്യമായ അനുഭവമായി കുട്ടികൾക്ക് മാറി.ആശയസംവാദം നടത്തിയും സംശയങ്ങൾ  ദുരീകരിച്ചും ഈ സന്ദർശനം ഏറ്റവും  ഉപകാരപ്രദമായി വിനിയോഗിച്ചു.കേരളത്തിലും പുറത്തുമായുളള ഐടി കമ്പനികളുമായി സഹകരിച്ച് സോഫ്റ്റ് വെയർ ഡെവലപ്പ്മെന്റ് നടത്തുന്ന കമ്പനിയാണ് വൊന്യൂ.സോഫ്റ്റ്  വെയർ കൺസൾട്ടന്റ്സ് ആയ ശ്രീ നിവ്യ,ശ്രീ യാഹ്യ ഉസ്മാൻ എന്നിവർ  വെബ് ഡിസൈനിംഗ്,ഡാറ്റ ട്രാൻസ്ഫറിംഗ് എന്നിവ പ്രോജക്ടറിന്റെ സഹായത്തോടെ. വിവരിച്ചു.സീനിയർ ഐടി വിദഗ്‌ധനായ ശ്രീ നിജേഷ് സോഫ്റ്റ് വെയർ മേഖലയിലേക്ക് കടന്നുവരുന്നതിനാവശ്യമായ കോഴ്സുകൾ,അവസരങ്ങൾ എന്നിവ വിശദീകരിച്ചു.ഐടി മേഖലയിൽ എല്ലാവിധ പഠനപിന്തുണയും  വാഗ്ദാനം ചെയ്തു.

അമ്മ അറിയാൻ

'സൈബർ ലോകത്തെ സുരക്ഷിതജീവിതം' എന്ന വിഷയത്തിൽ ബീനാച്ചി ഗവ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ അമ്മമാർക്കായി ക്ലാസുകൾ സംഘടിപ്പിച്ചു.6  മുതൽ 10 വരെയുളള  ക്ലാസുകളിലെ കുട്ടികളുടെ അമ്മമാർക്കായിരുന്നു അമ്മ അറിയാൻ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചത്. 6 സെഷനുകളായി നടന്ന ക്ലാസുകളിൽ 150 അമ്മമാർ പങ്കെടുത്തു.ബോധവത്കരണക്ലാസിൻറെ ഉദ്ഘാടനം എം പി ടി എ പ്രസിഡന്റ് അനിതകുമാരി നിർവഹിച്ചു. എസ്‌ കൃഷ്ണകുമാർ, ദിവ്യ എബ്രഹാം, രശ്മി പി.വി തുടങ്ങിയവർ സംസാരിച്ചു.  ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ക്ലാസുകൾക്ക് നേതൃത്വം നൽകി.

ആർ പിമാരായ നാല് കുട്ടികൾ മറ്റ് കുട്ടികൾക്ക്  പരിശീലനം നൽകി.വാട്സ്ആപ്പ്  ഗ്രൂപ്പുകകളിലൂടെയും നേരിട്ടും  ഈ ക്ലാസുകളിലേക്ക് ക്ഷണിച്ചു.