ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്

എന്റെ അമ്മ പറഞ്ഞ ഞാൻ കേട്ടിട്ടുണ്ട്. പണ്ട് അവർ ഉണർന്നിരുന്നത് പക്ഷികളുടെ ആരവും കേട്ടിട്ടായിരുന്നു എന്ന്. എന്നാൽ എനിക്ക് കിളിക്കൾ വിളിച്ചു ന്നർത്തുന്ന അനഭവം ഉണ്ടായിട്ടില്ല. എന്താ .. അങ്ങനെ എന്ന ചോദിച്ചപ്പോൾ അമ്മ പറഞ്ഞത് മനുഷ്യൻ സ്വാർത്ഥലാഭങ്ങൾക്കായി നാടിനെ നശിപ്പിക്കുന്നു എന്നാണ്. മനുഷ്യന്റെ ആരോഗ്യം പോലെ പ്രകൃതിക്കും ആരോഗ്യം ഉണ്ടന്ന് അമ്മയുടെ വാക്കുകൾ എന്നെ അത്ഭൂത പെടുത്തി. പ്രകൃതിയെക്കുറിച്ച് കൂടുതൽ അറിയാൻ ഞാൻ അമ്മയുടെ മടിയിൽ പോയി കിടന്നു . പണ്ട് നാടുനീളെ പൂക്കളുടെ സുഗന്ധമായിരുന്നു. അത്തപ്പb ക്കളം ഒരുക്കാനുള്ള പൂമുഴുവന്നും കുട്ടികൾ വീടുകളിൽ നിന്നാൻ ശേഖരിച്ചിരുന്നത്. ഇന്നാണെങ്കിൽ നാട് മുഴുവന്നും മാലിന്യക്കൂമ്പാരമെല്ലേ എന്ന അമ്മയുടെ ചോദ്യത്തിന് മുന്നിൽ എന്റെ തല താണുപോയി. ഭൂമിയുടെ പച്ചപ്പ് ഇല്ലാത്തായി. മരങ്ങൾ മുറിച്ച് പ്ലാറ്റുകൾ പണിഞ്ഞു. കോൺക്രീറ്റ് ക്കെട്ടിടങ്ങളിൽ ചൂട് കൂടുമ്പോൾ മനുഷ്യൻ അവിടെ എയർ ക്കണ്ടിഷണർ സ്ഥാപിക്കുന്നു. അവയുടെ ഫ് ളു റോ ക്ലോറോ കാർബൺ അന്തരീക്ഷത്തിലെ ഓസോൺ പാളിയിൽ വിള്ളലുണ്ടാക്കുന്നു. അങ്ങനെ ആൾട്രാവയലറ്റ് രശ്മികൾ ഭൂമിയിലേക്ക് പതിക്കുന്നു. ഇത് അന്തരീക്ഷ |ത്തെ പ്രതികൂലമായി ബാഅനഘ വി.ധിക്കുന്നു ഇതിനു പുറമേ ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും പുറന്തള്ളന്ന രാസ മാലിന്യങ്ങളുടെ അടങ്ങിയ പുക ആസിഡ് മഴയെക്ക് കാരണമാകുന്നു ഇവയെല്ലാം പ്രകൃതി മാതാവിനെ വിഷാദത്തിലാക്കുന്നു. വരും തലമുറയെങ്കിലും പ്രകൃതിയെ നശിപ്പിക്കരുതെ . പ്രകൃതി നമ്മുടെ വരദാനമാണ്. അമ്മയുടെ ഉപദ്ദേശം കേട്ടു കിടന്ന് ഞാൻ ഉറങ്ങി.പിറ്റേന്നു ഞാൻ ഉണർന്നത് ദൃഢനിശ്ചയത്തോടെയാണ്. പരിസ്ഥിതി ദിനം വെറുതെ ആഘോഷിക്കുന്നതല്ല. ഞാനും എന്റെ കൂട്ടുകാരും ചേർന്ന് ഈ നാടിനെ രക്ഷിക്കുക തന്നെ ചെയ്യും. ഈ പരിസ്ഥിതി ദിനം അതിനുള്ള തുടക്കം കൂറിക്ക ലാകട്ടെ .

അനഘ വി.
6C ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കഥ