കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ഫ്രീഡം ഫസ്റ്റ് 2025

ഫ്രീ സോഫ്റ്റ്‌വെയർ വാരാചരണം- 2025 സെപ്റ്റംബർ 22 മുതൽ 27 വരെ

ലിറ്റിൽ കൈറ്റ്സ് സ്പെഷ്യൽ അസംബ്ലി

2025 സെപ്റ്റംബർ 22 തിങ്കളാഴ്ച ലിറ്റിൽകൈറ്റ്സ് സ്പെഷ്യൽ അസംബ്ലി നടത്തി. എൽ.കെ അംഗം സയ എൻ.മറിയം അസംബ്ലിക്ക് നേതൃത്വം നൽകി. സോഫ്റ്റ്‌വെയർ വാരാചരണത്തെ പറ്റി സംസാരിച്ചു. അനൂഷ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അവന്തിക അനീഷ് , നിർമ്മിത ബുദ്ധിയുടെ ഗുണങ്ങളെയും ദോഷങ്ങളെയും സംബന്ധിച്ച് സംസാരിച്ചു. ദർശ് ഐ.ടി ചിന്താ വിഷയം അവതരിപ്പിച്ചു. സമീക്ഷ തൽസമയ ഐ.ടി. ക്വിസ് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി കൊണ്ട് സംസാരിച്ചു. അധ്യാപകർക്കും കുട്ടികൾക്കും എൽ.കെ. സ്പെഷ്യൽ അസംബ്ലി വേറിട്ടൊരു അനുഭവമായി.

റോബോട്ടിക് ക്ലാസ്

ഏഴാം ക്ലാസിലെ കൊച്ചു കൂട്ടുകാർക്കായി റോബോട്ടിക് ക്ലാസ്സ് സംഘടിപ്പിച്ചു. എൽ .കെ. 2023- 26 ബാച്ചിലെ കുട്ടികളാണ് ക്ലാസ് നയിച്ചത്. റോബോട്ടിക്സിന്റെ അടിസ്ഥാന വിവരങ്ങൾ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. സ്കൂളിൽ ലഭ്യമായിട്ടുള്ള ആർഡിനോ യൂനോ ബോക്സിനെയും അനുബന്ധ ഘടകങ്ങളെയും കുട്ടികൾക്ക് പരിചയപ്പെടുത്തി. ഇത് ഉപയോഗിച്ച് ഒരു എൽഇഡി ബൾബ് പ്രകാശിപ്പിക്കുന്ന പ്രവർത്തനം ചെയ്യിപ്പിച്ചു . നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസിലെ മുഴുവൻ കുട്ടികളെയും രണ്ട് ബാച്ചായി തിരിച്ചാണ് പരിശീലനം നടത്തിയത്. ആദ്യ ബാച്ചിൽ സമീക്ഷ, കൃഷ്ണപ്രിയ,അനന്യ മുരളി ,അനാമിക, അനിഘ എം. ഗോപൻ ,ഗീതാഞ്ജലി, പ്രണവ് അശോക് എന്നിവർ ക്ലാസ് നയിക്കുകയും ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു. രണ്ടാം ബാച്ചിൽ അഭിനവ്, ദർശ് , അദിനാൻ ,ശബരി, അർഷദലി, കാശിനാഥ് ,നിരഞ്ജൻ ,അവന്തിക, ഹിബ എന്നിവരാണ് ക്ലാസ് നയിച്ചത്. കുട്ടികൾ വളരെ താല്പര്യത്തോടെയും കൗതുകത്തോടെയും പ്രവർത്തനങ്ങൾ ചെയ്തു.

ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ഫെസ്റ്റ്

സെപ്റ്റംബർ 20 മുതൽ ഉബുണ്ടു 22.04 സോഫ്റ്റ്‌വെയർ ഫ്രീ ഇൻസ്റ്റലേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചു. പൊതുജനങ്ങൾക്കും അധ്യാപകർക്കും സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനുള്ള സൗകര്യം ഒരുക്കി.

ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം

സെപ്റ്റംബർ 26ന് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനത്തെ ആസ്പദമാക്കി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.