ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാർഥികളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളർത്തുക എന്ന ഉദ്ദേശ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന "വിദ്യാരംഗം കലാസാഹിത്യവേദി " കുട്ടികളിൽ സർഗാത്മകതയും വിജ്ഞാനതൃഷ്ണയും വളർത്താൻ ഉതകുന്നതാണ്. അതിനോടൊപ്പം തന്നെ കുട്ടികളിൽ മനുഷ്യത്വം വളർത്തുക എന്ന ലക്ഷ്യവും വിദ്യാരംഗം കലാസാഹിത്യവേദിക്ക് ഉണ്ട് .
2021-22 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം 30 /7 /2021 വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിക്കുകയുണ്ടായി. കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ശ്രീ ജെ കുട്ടപ്പൻ സാറാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് തിരികൊളുത്തിയത്. ബഹുമാനപ്പെട്ട എച്ച് എം.ശ്രീ .ജോസ് പി.ജെ.പ്രസ്തുത ചടങ്ങിൽ അധ്യക്ഷ സ്ഥാനം വഹിച്ചു. വിദ്യാരംഗം കൺവീനർ ശ്രീമതി മേഗി ടീച്ചർ ചടങ്ങിൽ സന്നിഹിതരായവർക്ക് സ്വാഗതം അർപ്പിച്ചു .തുടർന്ന് ഉദ്ഘാടകൻ ശ്രീ.സി.ജെ കുട്ടപ്പൻ സാറിന്റെ ഉദ്ഘാടന പ്രസംഗം നടന്നു.ബഹുമാനപ്പെട്ട എച്ച്എം ശ്രീ ജോസ് സാർ ബഹുമാനപ്പെട്ട എച്ച് .എം ശ്രീ. ജോസ് സർ സദസ്സിനെ അഭിസംബോധന ചെയ്തു.ഡെപ്യൂട്ടി എച്ച്. എം ശ്രീ സജീവ് സർ , ലിജോ സർ , അജുമ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.
വിദ്യാരംഗം യു പി കൺവീനർ ശ്രീമതി വിനീത ടീച്ചർ നന്ദി അർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. ഓൺലൈനായി സംഘടിപ്പിച്ച ഈ ദൃശ്യവിരുന്ന് എല്ലാവർക്കും പുതുമയുള വാക്കുന്നതും നല്ല നിലവാരം പുലർത്തുന്നതും ആണെന്നതിൽ സംശയമില്ല. നൃത്തം ,നാടൻ പാട്ട്, കാവ്യാലാപനം , ഏകാങ്കാഭിനയം ,മാപ്പിളപ്പാട്ട് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങളും ഓൺലൈൻവഴി തന്നെയാണ് ഈ കോവിഡ് കാലഘട്ട പശ്ചാത്തലത്തിൽ സംഘടിപ്പിച്ചത്.വിദ്യാരംഭത്തിന്റെ പ്രവർത്തനങ്ങൾക്കായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും ഓരോ ക്ലാസിനെയും പ്രതിനിധീകരിച്ച് കലാസാഹിത്യ അഭിരുചിയുള്ള അഞ്ചുപേരെ തെരഞ്ഞെടുത്ത് ആ ഗ്രൂപ്പിൽ അംഗങ്ങൾ ആക്കുകയും ചെയ്തു.സ്കൂൾതല മത്സരങ്ങൾ 2 /8/ 2021 മുതൽ 8 /2/ 2021 വരെ നടത്താൻ നിശ്ചയിച്ചു . 2/8/2021 ൽ എച്ച് എസ് വിഭാഗം കവിതാ രചന നടത്തുകയുണ്ടായി. 'പെൺമൊഴി എന്നതായിരുന്നു വിഷയം. "കോവിഡ് കാലത്ത് വീട്ടിൽ അകപ്പെട്ട പെൺകുട്ടി " എന്ന വിഷയമാണ് 3/ 8 /2021 ൽ സംഘടിപ്പിച്ച കഥാരചന ആയി തിരഞ്ഞെടുത്തത്.
"കോവിഡ് കാലത്തെ ആശുപത്രി " എന്ന രംഗത്തിന്റെ ചിത്രീകരണമാണ് ജലഛായത്തിനായി നൽകിയത്. എല്ലാ വിദ്യാർഥിനികളും വളരെ താല്പര്യത്തോടെയാണ് ഈ കാലഘട്ടത്തിൽ മത്സരങ്ങളിൽ പങ്കുകൊണ്ടത്.
കഥാരചനയിൽ എച്ച്.എസ് വിഭാഗം ഒന്നാം സ്ഥാനം 8 എ യിൽ പഠിക്കുന്ന കാളിന്ദി. വി.സനു എന്ന വിദ്യാർഥിനിയ്ക്കാണ് ലഭിച്ചത്. കവിതാരചന - 9 ജി -ൽപഠിക്കുന്ന പാർവ്വതി എ.ആർ, കാവ്യാലാപനം - അനഘ ആർ.പി (9ബി) , ആസ്വാദനം - അനസി രാജ് (9 F) നാടൻപാട്ട് - ഷഹാന എച്ച് (8 എ ) ചിത്രരചന - പാർവതി എ.ആർ (9 ജി), ഏകാങ്കാഭിനയം - അനഘ ആർ.പി (9 B ) എന്നീ മിടുക്കരായ വിദ്യാർഥിനികൾ നേടുകയുണ്ടായി. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്കും അനുമോദനം അറിയിച്ചു .ഇവർക്ക് സ്കൂൾതല സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു .വിദ്യാരംഗം കലാസാഹിത്യവേദിയുടെ മാസികയായ വിദ്യാരംഭത്തിൽ നമ്മുടെ സ്കൂളിലെ പാർവ്വതി എ ആർ ന്റെ ചിത്രം പ്രസിദ്ധീകരിച്ചു വന്നു എന്നത് എടുത്തുപറയേണ്ട ഒരു നേട്ടമാണ് . 8 കെ -ൽപഠിക്കുന്ന ജ്യോതിഷ്മ. എസ്. എന്ന കുട്ടിക്ക് ഉപജില്ലാതലത്തിൽ ഏകാങ്കാ ഭിനയത്തിന് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി. കുട്ടികളുടെ സർഗ്ഗപരമായ സർഗ്ഗപരമായ കഴിവുകൾ വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു .കുട്ടികളുടെയും അധ്യാപകരുടെയും സഹകരണമാണ് ഈ കലാവേദിയുടെ വിജയത്തിന് പിന്നിൽ.
വായനാദിനാഘോഷം 2022-23
2022-23 അധ്യയന വർഷത്തെ വായന ദിനം വിദ്യാരംഗം കലാസാഹിത്യവേദിയുടെയും പി.എൻ പണിക്കർ കോർണറിന്റെയും സംയുക്താഭിമുഖ്യത്തിൽ വായനവാരമായി അതിവിപുലമായ പരിപാടികളോടു കൂടി ആഘോഷിച്ചു.
ഒന്നാം ദിവസം (20/6/2022 )
സ്കൂളിൽ ഒരു ഫ്ളാഷ് മോബ് നടത്തുകയും തുടർന്ന് വിളംബരം നടത്തി വായനദിനത്തിന്റെ പ്രത്യേകതകളും വായനവാര പരിപാടികളെക്കുറിച്ചും വ്യക്തമായ ധാരണ നൽകുകയുണ്ടായി. വിദ്യാരംഗം ക്ലബ്ബ് അംഗങ്ങളും അധ്യാപകരും ചേർന്ന് വായന ജാഥ സംഘടിപ്പിച്ചു. ബഹു. ഹെഡ്മാസ്റ്റർ ശ്രീ. ജോസ് പി ജെ പി.എൻ പണിക്കർ കോർണർ ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം UP, HS തലങ്ങളിൽ കവിതാ രചന മത്സരം നടത്തി.
രണ്ടാം ദിവസം (21/6/2022 )
രണ്ടാം ദിവസം രാവിലെ 10 മണിക്ക് പുസ്തക പ്രദർശനം സജ്ജമാക്കി. തുടർന്ന് സ്കൂളിലെ അധ്യാപകരും കുട്ടികളും ചേർന്ന് അരമണിക്കൂർ പുസ്തകവായന നടത്തി. കൂട്ട വായന ലക്ഷ്യമാക്കിയാണ് ഇത്തരമൊരു സംരംഭമൊരുക്കിയത്. അന്നേ ദിവസം വിദ്യാരംഗം ക്ലബ്ബിലെ അംഗങ്ങൾ തുറന്ന സ്റ്റേജിൽ ഉച്ചയ്ക്ക് 12.45 മുതൽ 1.30 pm വരെ കവിതാപാരായണം, നാടൻ പാട്ടുകൾ എന്നിവ ആലപിച്ചു. up, HS തലങ്ങളിൽ കഥാരചനാ മത്സരം നടത്തി.
മൂന്നാം ദിവസം (22/6/2022 )
പ്രശസ്ത കവിയും അധ്യാപകനും പ്രഭാഷകനുമായ ശ്രീ. വിനോദ് വൈശാഖി വായനവാരത്തിന്റെ ഉദ്ഘാടന കർമ്മം നടത്തി. നാട്ടു മൊഴിയാലും ഇമ്പമാർന്ന കവിതകളാലും ഉദ്ഘാടകൻ കാണികളെ ആകർഷിക്കുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ ശ്രീവരാഹം വാർഡ് കൗൺസിലർ ശ്രീ. വിജയകുമാർ മുഖ്യാതിഥി ആയിരുന്നു. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. മിഗ്ദാദ് യോഗത്തിൽ അധ്യക്ഷനായിരുന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ലിജോ, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ശ്രീ. സജൻ എസ് ബെനിസൺ , സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ജോസ് പി.ജെ, വി.എച്ച് എസ്. ഇ പ്രിൻസിപ്പൽ ശ്രീമതി. ജോട്ടില ജോയ്സ്, ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ശ്രീ സജീവ് കുമാർ ,എസ് ആർ ജി കൺവീനർ ശ്രീമതി. ജലജ , വിദ്യാരംഗം കൺവീനർ ശ്രീമതി. സജുല എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശ്രീ.എൻ.വി കൃഷ്ണവാര്യരുടെ 'പുസ്തകങ്ങൾ എന്ന കവിതയ്ക്ക് വിദ്യാർത്ഥിനികൾ നൃത്താവിഷ്ക്കാരം നടത്തി. ചടുല താളമേളത്തോടെ നാടൻപാട്ട് സംഘമായി വിദ്യാർത്ഥിനികൾ ആലപിച്ചു. മനോഹരമായ വയലിൻ സോളോ അനാമിക എ നായർ കാഴ്ച വെച്ചു. മികവാർന്ന രീതിയിൽ ഉദ്ഘാടന ചടങ്ങുകൾ നടക്കുകയുണ്ടായി. അന്നേ ദിവസം പദ മത്സരം സംഘടിപ്പിച്ചു.
നാലാം ദിവസം (23/6/2022) ഇൻ വേൾഡ് ബുക്ക്സിന്റെ ആഭിമുഖ്യത്തിൽ പുസ്തക വിൽപ്പന നടക്കുകയുണ്ടായി. കാവ്യാലാപന മത്സരവും ചിത്രരചനാ മത്സരവും നടന്നു.
അഞ്ചാം ദിവസം (24/6/2022 )
വായനവാരത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. ഉച്ചയ്ക്ക് 12.45 മുതൽ 1 പി.എം വരെ വിവിധ പരിപാടികൾ സ്റ്റേജിൽ അരങ്ങേറി. 10 ജിയിലെ പാർവതി എ ആർ വായനദിന സന്ദേശം നൽകുകയുണ്ടായി. ആറാം ക്ലാസിലെ വിദ്യാർത്ഥിനികൾ കാവ്യനർത്തകി എന്ന കവിതയ്ക്ക് നൃത്താവിഷ്ക്കാരമൊരുക്കി. തുടർന്ന് നാടൻ പാട്ട്, കവിതാലാപനം എന്നിവ നടത്തി. വിദ്യാർത്ഥിനികളുടെ വായനദിന സംഘഗാനത്തോടെ ഈ വർഷത്തെ പരിപാടികൾക്ക് തിരശീല വീണു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും പി.എൻ പണിക്കർ കോർണറിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒരാഴ്ച നടന്ന പരിപാടികൾ ഗംഭീരമായി തന്നെ ആഘോഷിച്ചു.
-
നോട്ടീസ്1
-
ഉദ്ഘാടനം1
-
പോസ്റ്റർ നിർമ്മാണം1
-
വിളംബര ഘോഷയാത്ര1
-
പരിപാടികൾ 1
-
പി.എൻ പണിക്കർ കോർണർ1
-
പി.എൻ പണിക്കർ കോർണർ1
-
നാടൻ പാട്ട് 1
-
വയലിൻ സോളോ1
-
പുസ്തക പ്രദർശനം1