എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടത്തുന്നുണ്ട്.ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി പോസ്റ്റർ മത്സരം നടത്തി.ജൂൺ 26 ലഹരി വിരുദ്ധ ദിന ത്തോടനുബന്ധിച്ച് ലഹരി ഉപയോഗിക്കുന്നിതിലെ ദോഷങ്ങൾ കുട്ടികൾക്ക് ലഹരി വിരുദ്ധ ഗാനത്തിലൂടെ എത്തിച്ചു.'ചെരിച്ചുള്ള എഴുത്ത്' ജൂലൈ 11 ലോക ജനസംഖ്യാദിനം,ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം,ഒക്ടോബർ 2 ഗാന്ധിജയന്തി ,നവംബർ 14 ശിശുദിനം,ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനം ,ജനുവരി 26 റിപ്പബ്ലിക് ദിനം എന്നിവയോട് അനുബന്ധിച്ച് സ്കൂൾ തലത്തിൽ വിവിധ പരിപാടികൾ നടത്തി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സാമൂഹ്യബോധം ഉണ്ടാകുന്നു.സമൂഹത്തിൽ നല്ലവരായ വളരേണ്ടതിൻ്റെ ആവശ്യകത പറഞ്ഞു കൊടുക്കുന്നു. ഇന്നത്തെ കുട്ടികൾ നാളത്തെ പൗരൻമാരാണ്.അവരിലൂടെയാണ് കുടുംബവും സമൂഹവും രാജ്യവും ലോകവും ഉയരുന്നത്.സ്കൂൾ തലത്തിൽ ഉപജില്ല സാമൂഹ്യശാസ്ത്രമേളയ്ക്ക് മുന്നോടിയായി വിവിധ മത്സരങ്ങൾ നടത്തി. ഉപജില്ല ജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ പങ്കെടുത്തു.ഉപജില്ലാതലത്തിൽ എച്ച് എസ് യു പി വിഭാഗങ്ങളിൽ രണ്ടാം സ്ഥാനം നേടി. സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ വളരെ വിജയകരമായി മുന്നോട്ടു പോകുന്നു.