ഒന്നാം ക്ലാസിലെ കൂട്ടുകാർ കുട്ടി പത്രങ്ങൾ തയാറാക്കി. ക്ലാസ് പ്രവർത്തനത്തിന്റെ ഭാഗമായാണ് പത്രം തയ്യാറാക്കിയത്. കുട്ടികൾക്കറിയാവുന്ന അക്ഷരങ്ങളും വാക്കുകളും ഉപയോഗിച്ച് ചെറിയ ചെറിയ കാര്യങ്ങൾ വാർത്തകളാക്കിമാറ്റി. ഒന്നാം ക്ലാസിലെ ടീച്ചറായ ശ്രീമതി പ്രിയ ക്ലാസ് പത്രത്തിന് നേതൃത്വം നല്കി. പത്രത്തിന്റെ പ്രകാശനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ നിർവഹിച്ചു “കുഞ്ഞെഴുത്ത്” എന്നാണ് പത്രത്തിന്റെ പേര്.