ഗവ എച്ച് എസ് എസ് , എസ് എൽ പുരം/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സ്കൂൾ പ്രവേശനോത്സവം

1/6/2023 സ്കൂൾ മധ്യവേനൽ അവധിക്ക് ശേഷം തുറന്നപ്പോൾ കുട്ടികളെ വരവേൽക്കാൻ സമ‍ുചിതമായ രീതിയിൽ സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിക്കുകയുണ്ടായി. നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി പ്രത്യേക പരിപാടികൾ എൽ പി, യു പി,എച്ച് എസ് തലത്തിലെ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് പായസവും സദ്യയും വിതരണം ചെയ്തു. പ്രീപ്രൈമറിയിലേയും ഒന്നാംക്ലാസിലെയും കുട്ടികൾക്ക്പഠനോപകരണവിതരണവുംനടന്നു. വർണ്ണകടലാസ്സുകൾ,തോരണങ്ങൾ, ബലൂണുകൾ എന്നിവയാൽ സ്കൂൾ അലങ്കരിച്ചു കുട്ടികളെ ഹൃദ്യമായി വരവേൽക്കുന്നതിന് ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്തു പ്രാവർത്തികമാക്കാൻ കഴിഞ്ഞു .HM ശ്രീമതി ശ്രീജ പി ടീച്ചറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും പങ്കെടുത്തു. പി ടി എ, എസ് എം സി പ്രതിനിധികൾ യോഗത്തിൽ സംസാരിച്ചു. ആശങ്കകൾ ഒഴിഞ്ഞ സൗഹാർദ്ദപരമായ അന്തരീക്ഷം സ്കൂളിൽ ഒരുക്കുവാൻ പ്രവേശനോത്സവത്തിലൂടെ കഴിഞ്ഞു.2022-23അധ്യായന വർഷത്തിൽ പത്താം ക്ലാസിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ആദരിച്ചു.

ജൂൺ 5 പരിസ്ഥിതി ദിനം

പരിസ്ഥിതിക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. കുട്ടികൾ സ്കൂൾ പരിസരത്തും വീടുകളിലും വൃക്ഷത്തൈകൾ നട്ട് പരിചരിച്ചു.സ്കൂളിൽ ശലഭോദ്യാനവ‍‍ും ഔഷധത്തോട്ട നിർമ്മാണവും ആരംഭിച്ച‍ു.കുട്ടികൾ ചെടിച്ചട്ടികൾ കൊണ്ടുവന്ന് സ്കൂൾ പൂന്തോട്ടം വിപുലമാക്കി. കുട്ടികളുടെയും അധ്യാപകരുടെയും ജന്മദിനവുമായി ബന്ധപ്പെട്ട് ഈ പദ്ധതി വിപുലമാക്കാൻ തീരുമാനിച്ചു.

വായനദിനം-ജൂൺ 19

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽവായനാദിന പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.LP/UP/HS തലങ്ങളിൽ വായനദിന ക്വിസ് മത്സരം , പ്രസംഗ മത്സരം ,ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരം , ഉപന്യാസ മത്സരം എന്നിവ നടത്തി. 'വായന കൂടാരം' , 'പുസ്തക റാലി'തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.

യോഗദിനം-ജൂൺ 21





ലഹരിവിരുദ്ധദിനം

ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിൽ സ്ക്കൂളിൽ വിവിധ പരിപാടികൾ നടത്തി. ലഹരിക്കെതിരെയുള്ള പലതരം പ്ലക്കാർഡുകൾ തൂക്കി SPC കേഡറ്റുകൾ റാലി നടത്തി. പോസ്റ്റർ രചനാ മത്സരവും ബോധവത്കരണ ക്ലാസ്സ‍ും ലഹരിവിരുദ്ധ പ്രതിജ്ഞയ‍ുംമൈമ‍ും വിമ‍ുക്തിക്ലബിന്റെനേതൃത്വത്തിൽ ഉണ്ടായിരുന്നു.

ലോക ജനസംഖ്യാദിനം

സോഷ്യൽസയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ലോക ജനസംഖ്യാദിനം ആചരിച്ചു.പ്രസംഗം മത്സരം, ക്വിസ് മത്സരം,ബോധവൽക്കരണം എന്നിവ സംഘടിപ്പിച്ചു.

ചാന്ദ്രദിനാചരണം

ചാന്ദ്രദിനാചരണം

ജൂലൈ 21 മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ദിനത്തിന്റെ ഓർമ്മ കുട്ടികളിൽനിലനിർത്താൻ ചാന്ദ്രദിനത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികൾക്കായി ചാന്ദ്രദിനക്വിസ്, പോസ്റ്റർ നിർമ്മാണം, ചാന്ദ്രദിന പതിപ്പ് തയ്യാറാക്കൽ തുടങ്ങിയ മത്സരങ്ങൾ നടത്തി.എൽ പി കുട്ടികളുടെ ചാന്ദ്രദിന കവിതകളും, യുപി കുട്ടികളുടെ സൗരയൂഥത്തെ പരിചയപ്പെടുത്തുന്ന സ്കിറ്റും, ഹൈസ്കൂൾ കുട്ടികളുടെ ലിറ്റിൽ സയന്റിസ്റ്റുകളുമായുള്ള അഭിമുഖം,ചന്ദ്രയാൻ റോക്കറ്റ് മാതൃക നിർമ്മിക്കൽ,വീഡിയോ പ്രദർശനം മുതലായവ പരിപാടികൾക്ക് മാറ്റുകൂട്ടി.

പൈ ദിനം

ജൂലൈ 22 ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണം പൈ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ ബോധ്യപ്പെടാൻ ഉതകുന്ന സെമിനാർ അവതരിപ്പിച്ചു. ഗണിത ക്വിസ്സ് നടത്തി.

പ്രേംചന്ദ് ജയന്തി

ജൂലൈ 31പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ കുട്ടികൾക്കായി കഥാരചന, ക്വിസ് മത്സരം, പോസ്റ്റർ മത്സരം എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നൽകി.

കർക്കിടക പെരുമ

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ "കർക്കിടക പെരുമ" എന്ന പേരിൽ നടന്ന ഔഷധസസ്യപ്രദർശനവും മരുന്ന് കഞ്ഞി വിതരണവും വളരെയധികം ശ്രദ്ധ നേടി. കുട്ടികൾക്ക് ഔഷധസസ്യങ്ങളെ തിരിച്ചറിയുവാനും അവയുടെ ഉപയോഗങ്ങൾ മനസ്സിലാക്കാനും സാധിച്ചു.ഔഷധസസ്യങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷ്യവിഭവങ്ങളും കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നു ഔഷധസസ്യ ആൽബപ്രദർശനവും ശ്രദ്ധേയമായി.

ശുചിത്വ ദിനം

ആഗസ്റ്റ് 7 ശുചിത്വദിനം ആചരിച്ചു. ഓരോ ക്ലാസിൽ നിന്നും 5 പേരടങ്ങുന്ന ശുചിത്വസേന രൂപീകരിച്ചു.ക്ലാസ്സ‍ും പരിസരവും വൃത്തിയാക്കുക, ബോധവൽക്കരണം നടത്തുക എന്നിവയാണ് ഉദ്ദേശങ്ങൾ.

ഫ്രീഡം ഫസ്റ്റ് 2023

പ്രത്യേക അസംബ്ലി ഓഗസ്റ്റ് 11ന് ചേർന്നു അന്നേദിവസം ഡിജിറ്റൽ പെയിൻറിങ് മത്സരം നടത്തി ഓഗസ്റ്റ് 17ന് കുട്ടികൾഎക്സിബിഷൻ സംഘടിപ്പിച്ചു.സ്വാഗതം ചെയ്യുന്ന പാവ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, സൗണ്ട് ഡിറ്റക്ടിംഗ് മെഷീൻ, ഇലക്ട്രോണിക് ഡൈസ് തുടങ്ങിയവ നിർമ്മിച്ച പ്രദർശനം നടത്തി.

സ്വാതന്ത്ര്യദിനാചരണം

വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ദേശഭക്തിഗാനം, പ്രസംഗം മത്സരം, ക്വിസ് മത്സരം, ദണ്ഡി യാത്ര  സ്കിറ്റ് എന്നിവ സംഘടിപ്പിച്ചു.മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി.

ചാന്ദ്രയാൻ 3

ചാന്ദ്രയാൻ 3 വിക്ഷേപണവും (ജൂലൈ 14) ലാൻഡിങ്ങും (ആഗസ്റ്റ് 23)തത്സമയം നിരീക്ഷിച്ച് കുട്ടികളും അധ്യാപകരും...

വർണ്ണക്കൂടാരം

പ്രി പ്രൈമറിരംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠനസൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷകേരള സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന 'വർണക്കൂടാര'ത്തിന്റേയും വിവിധ പദ്ധതികളുടെയും ആരംഭം സ്ക്കൂളിൽ 15-9-2023 നടന്നു. LKG,UKG കുട്ടികൾക്കായുള്ള ശാസ്ത്രീയ പ്രീ സ്ക്കൂൾ വിദ്യാഭ്യാസം അയവുള്ളതും പ്രാദേശിക പ്രസക്തവും പഞ്ചേന്ദ്രിയ അനുഭവങ്ങൾക്ക് പ്രാധാന്യം നൽകുന്നതുമാണ്. ഈ ലക്ഷ്യം നിറവേറ്റുന്നതിനായി സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ വർണ്ണക്കൂടാരം എന്ന പദ്ധതി 10 ലക്ഷം രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്.

സ്കൂൾതലകലാമേള

സ്കൂൾതല ശാസ്ത്രോത്സവം

ഹിരോഷിമ-നാഗസാക്കി ദിനം

ആഗസ്റ്റ് 6,9 ഹിരോഷിമ-നാഗസാക്കി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി 09/08/2023ന് നടത്തി. പോസ്റ്റർ നിർമ്മാണം (യുദ്ധവിരുദ്ധ ആശയം വരുന്നവ) ക്വിസ് മത്സരം,പ്രസംഗമത്സരം സുഡാക്കോ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.

ഓണാഘോഷം

എൽകെജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾ ഒരുമിച്ച് ചേർന്ന് ഓണാഘോഷം നടത്തി. ഓണപ്പാട്ട് മത്സരം, വടംവലി, കസേരകളി,സുന്ദരിക്ക്പൊട്ടുകുത്തൽ, മിഠായി പെറുക്കൽ സ്പൂൺ നാരങ്ങ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു ഓണസദ്യ,അത്തപ്പൂക്കളം,മാവേലിയെ വരവേൽക്കൽ എന്നിവ മുഖ്യ ആകർഷണങ്ങളായിരുന്നു.

സർഗ്ഗോത്സവം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26,28, 29 തീയതികളിൽ സർഗോത്സവം നടത്തി. LP തലത്തിൽ പദ്യപാരായണം ,കഥ പറച്ചിൽ മത്സരങ്ങൾ, UP/HS തലങ്ങളിൽ കഥാരചന, കാവ്യാലാപനം, നാടൻപാട്ട് ,പുസ്തക ആസ്വാദനം തയ്യാറാക്കൽ മത്സരങ്ങൾ സംഘടിപ്പിച്ചു.

കേരളപ്പിറവി ദിനാഘോഷം

കേരളപ്പിറവിദിനാഘോഷത്തോടനുബന്ധിച്ച് നവംബർ ഒന്നാം തീയതി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ അസംബ്ലി നടന്നു.മാഗസിൻ നിർമ്മാണം, ക്വിസ് - എൻ്റെ കേരളം, കേരളീയ ഗാനം, പ്രസംഗം, കേരളീയ വേഷപ്പകർച്ച തുടങ്ങിയ വ്യത്യസ്തമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.കേരള സംസ്കാരവും ഭാഷയും എന്ന വിഷയത്തെക്കുറിച്ച് മികച്ച പ്രഭാഷണം കവിയും പ്രാസംഗികനുമായ ശ്രീ ടി വി പാർത്ഥൻ നടത്തുകയുണ്ടായി.

ശിശുദിനാഘോഷം

നവംബർ 14 ശിശുദിനം ആഘോഷിച്ചു. എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു അന്നേദിവസം എല്ലാ കുട്ടികൾക്കും സ്കൂളിൽ നിന്ന് പായസം വിതരണം ചെയ്തു.

ഒരുപിടി നന്മ

അധ്യാപകരും വിദ്യാർത്ഥികളും വീടുകളിൽ നിന്നും കൊണ്ടുവരുന്ന വിവിധ ഉൽപ്പന്നങ്ങൾ ശേഖരിച്ച് ഈ പഞ്ചായത്തിലെ തന്നെ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന നാല് കുടുംബങ്ങൾക്കായി എല്ലാ മാസവും 5ാം തീയതി കൃത്യമായി വിതരണം ചെയ്തുവരുന്നു.

പഠനോത്സവം 2023

പഠനോത്സവം 2023 വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുകയുണ്ടായി.കുട്ടികൾ അവതരിപ്പിച്ചഎല്ലാ പരിപാടികളും വ്യത്യസ്തതയും പുതുമയും നിറഞ്ഞതായിരുന്നു.