വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

നഗരവീഥിയിൽ കുന്നു കൂടുന്ന -
ശവങ്ങളെ ഓർത്തു
മനസ് നീറാനോ .............
മറവു ചെയ്യാനോ ........ആരുമില്ല !

പുതിയൊരാണ്ടിന്റെ പിറവി തൊട്ട്
പിടഞ്ഞു വീണു മനുഷ്യരെങ്ങും
പിറന്ന നാടിന്റെ പെരുമയെയോ
പിറന്ന വീടിന്റെ മഹിമയെയോ
തിരഞ്ഞിടാതെയെത്തുന്ന വ്യാധി-കോവിഡ്
കൂടെപ്പിറന്നോരും,കൂട്ടുനടന്നോരും
ശയ്യയിലാണ്ടു പോയി രോഗ-
ശയ്യയിലാണ്ടു പോയി
പ്രതിവിധി ഇല്ലിതിനു
പ്രതിരോധമില്ലിതിന്
മനുഷ്യന്റെ ധിക്കാരദൃഷ്ടിക്ക്
അറുതിയായ് പ്രകൃതി തീർത്ത വ്യാധി-കോവിഡ്
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക്
പ്രവാഹമായ് ലോകമാകെ
അസ്തമിപ്പിക്കും മഹാവ്യാധിയായ്
ആധിയായ്, മഹാമാരിയായ് കോവിഡ്
വിവശരായ് വിഷണ്ണരായ് നിന്നവർക്ക്
താങ്ങായ് തണലായ്‌ നിന്നവർ
നന്മയുടെ ദീപ്തിയായ തീർന്നവർ
ആത്മാർപ്പണത്തോടെ ജീവൻ
ത്യജിച്ചവർ ആയിരമെങ്കിലും
വീഥികൾ വിജനമായ്, ആതുരതയ്ക്ക്
അറുതിയില്ലാത്ത നഗരങ്ങൾ
അറുതിയില്ലാത്ത നഗരങ്ങൾ
തീരാത്ത മൂകത തിങ്ങും
ഇടങ്ങളിൽ ഏകാന്തതയുടെ
നെടുവീർപ്പുകൾ മാത്രം
ഒരുമയുടെ നേർവഴിയിലൂടെ
തകർത്തെറിയാം ആ ഭീകര
സത്വചങ്ങലയെ.......

      പാലിക്കാം ശാരീരിക അകലം
      ഉറപ്പിക്കാം മാനസിക അടുപ്പം

അരുന്ധതിദേവി
IX A എച്ച് .എസ് .എസ് & വി .എച്ച് .എസ് .ബ്രഹ്മമംഗലം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 02/ 2024 >> രചനാവിഭാഗം - കവിത