ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ / ഐ.ടി ക്ലബ്ബ്
ദൃശ്യരൂപം
2018-19 അധ്യയനവർഷത്തിൽ അക്ഷരം നുകരാനെത്തിയ കുരുന്നുപൂക്കൾക്ക് ജിഎംവിഎച്ച്എസ്എസിലെ മധുര സ്വീകരണം ശ്രദ്ധേയമായി.പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനത്തിന് വേദിയായത് ജിഎംവിഎച്ച്എസ്എസ് വേങ്ങര ടൗൺ ആണ്.നിപ വൈറസ് ബാധയെ തുടർന്ന് ജൂൺ 12നാണ് ജില്ലയിൽ സ്കൂളുകൾ തുറക്കുന്നത്. പ്രവേശനോത്സവ ഗാനത്തോടെ ആരംഭിച്ച ചടങ്ങ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി കെ കുഞ്ഞാലൻ കുട്ടി ഉദ്ഘാടനം ചെയ്തു. നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ കാർട്ടൂൺ പ്രദർശനം സംഘടിപ്പിച്ചിരുന്നു.സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ഐ ടി ക്ലബ്(ലിറ്റിൽ കൈറ്റ്സ്) നടത്തുന്നു. ഐ ടി മേളക്കുള്ള പരിശീലനം എന്നിവ നടത്തുന്നു.സ്വാതന്ത്ര്യദിനത്തിൽ വീഡിയോ പ്രദർശനം എന്നിവയും നടത്തി.