ഗവ. എൽ. പി. എസ്. കാഞ്ചിനട/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
കാഞ്ചിനട ഗവ. LP സ്കൂളിന്റെ ഈ വർഷത്തെ പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീമതി.ശ്രീലത ആർ. ഉൽഘാടനം ചെയ്തു. PTA പ്രസിഡന്റ് ബൈജു. എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽസ്കൂൾ പ്രഥമധ്യാപിക മിനി എം എ സ്വാഗതം പറഞ്ഞു. ആശംസകൾ അർപ്പിച്ചുകൊണ്ട് ഭരതന്നൂർ ബ്ലോക്ക് ഡിവിഷൻ മെമ്പർ മഞ്ജു സുനിൽ, സ്കൂൾ വികസന സമിതി ജോയിൻ കൺവീനർ കണ്മണി വിഷ്ണു,, ശ്രീ സത്യൻ, ശ്രീമതി സ്വപ്ന എന്നിവർ സംസാരിച്ചു. പുതിയൊരു അധ്യയന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് ഉത്സാഹത്തോടെ സ്കൂളിലേക്ക് എത്തിയ കുരുന്നുകളെ മധുരം നൽകിയും പഠനോപകരണങ്ങൾ നൽകിയും വരവേൽക്കാൻ പ്രദേശത്തെ വിവിധ സംഘടനാ പ്രവർത്തകരും നാട്ടുകാരും എത്തിയതോടെ സ്കൂൾ അങ്കണം ഉത്സവലഹരിയിലായി..




പ്രഭാത ഭക്ഷണപരിപാടി
കാഞ്ചിനട ഗവ LPS ൽ കുട്ടി കൾക്കായുള്ള പ്രഭാത ഭക്ഷണപരിപാടിയുടെ ഉദ്ഘാടനം ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എം. എം. ഷാഫി കുട്ടികൾക്ക് ആഹാരം വിതരണം ചെയ്തു കൊണ്ട് നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻശ്രീ. അൻവർ പഴവിള വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീജ സ്കൂൾ പിടിഎ- വികസന സമിതി അംഗങ്ങൾ,സ്കൂൾ അധ്യാപകർ, എച്ച്. എം മിനി ടീച്ചർ, രക്ഷകർത്താക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു



വായനദിനം
1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു. 2017 മുതൽ ഈ ദിനം ദേശീയ വായനദിനമായി ആചരിക്കുന്നു.
ജൂൺ 19 വായനാദിനത്തിന്റെ ഭാഗമായി വായന വാരാചരണവും വായനാദിന പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു.



സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി 2023 SSLC പരീക്ഷയിൽ ഫുൾ A+വാങ്ങിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ അഫിന ആർ. എച്., തോഹിറ ബീഗം ആർ. എസ് എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. വാർഡിലെ ഹരിത കർമസേന അംഗം ശ്രീമതി. സിന്ധു വിനെ ചടങ്ങിൽ ആദരിച്ചു.കുട്ടികളുടെ സ്വാതന്ത്ര്യദിന റാലിയും സംഘടിപ്പിച്ചു. പ്രദേശത്തെ രാഷ്ട്രീയ സംഘടനാ പ്രവർത്തകർ കുട്ടികൾക്ക് മധുരവിതരണം നടത്തി.



മില്ലറ്റ് ഫുഡ് ഫെസ്റ്റ്
ഡിസംബർ ഒന്നിന് ഹരിത ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ മില്ലറ്റ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. വിവിധതരത്തിലുള്ള ഉത്പന്നങ്ങളുടെയും മില്ലറ്റ് കളുടെയും പ്രദർശനവും നടന്നു.
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
ഡിസംബർ ഒന്നിന് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. വളരെ മികച്ച രീതിയിൽ തിരഞ്ഞെടുപ്പ് പൂർത്തിയാക്കുകയും.
ഒന്നാം സ്റ്റാൻഡേർഡിൽ : ആരാധന
2 ആം സ്റ്റാൻഡേർഡ്: വൈഷ്ണവ് & ആദിലക്ഷ്മി
3 ആം സ്റ്റാൻഡേർഡിൽ - മുഹമ്മദ് ഫാത്തിഹ്
4 ആം സ്റ്റാൻഡേർഡിൽ - നിതിൻ കൃഷ്ണ
സ്കൂൾ ലീഡർ - മുഹമ്മദ് ഫാത്തിഹ്



നാട്ടുകൂട്ടം കൂട്ടെഴുത്തു
ഒന്നാം ക്ലാസിലെ കുട്ടികളെ നേതൃത്വത്തിൽ നാട്ടുകൂട്ടം കൂട്ടെഴുത്ത് പ്രവർത്തനങ്ങൾ ക്ലാസിൽ നടന്നു. ഈ പ്രവർത്തനങ്ങളുടെ തുടർച്ചയായി കുട്ടികൾ സ്വയം സ്കൂൾ പത്രം പുറത്തിറക്കുകയും, സംയുക്ത ഡയറിഎഴുതി പ്രകാശനം ചെയ്യുകയും ചെയ്തു. കുട്ടികൾ തന്നെ അധ്യക്ഷൻ പിടിഎ പ്രസിഡന്റ്, ഉദ്ഘാടകൻ, വാർഡ് മെമ്പർ, സ്കൂൾ ലീഡർ, പ്രഥമഅധ്യാപിക, തുടങ്ങിയ റോളുകൾ നിർവഹിച്ചു.


ക്രിസ്മസ് ദിനാഘോഷം
ജി എൽപിഎസ് കാടയിലെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ വളരെ വിപുലമായ രീതിയിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംയുക്തമായി ചേർന്ന് നടപ്പിലാക്കി. പുൽക്കൂടുകൾ തയ്യാറാക്കുകയും കേക്ക് മുറിക്കുകയും കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും കരോൾ സംഘടിപ്പിക്കുകയും ചെയ്തു.


രക്തസാക്ഷിത്വദിനാചരണം
ഗാന്ധി ചിത്രം/ പ്രതിമ പുഷ്പാർച്ചന..
* സർവമതപ്രാർത്ഥന..
*ഗാന്ധി ഗാനാഞ്ജലി...
* ഗാന്ധി അനുസ്മരണം..
*സന്നദ്ധ സേവനം...
* പ്രതിജ്ഞ... എന്നിവ സംഘടിപ്പിച്ചു
കുഷ്ഠരോഗ നിവാരണ ദിനം
കുഷ്ഠരോഗ നിവാരണ ദിനത്തിന്റെ ഭാഗമായി ഭരതന്നൂർ PHC ഇലെ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കുഷ്ഠരോഗ നിവാരണവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലുകയും കുഷ്ഠരോഗത്തെ കുറിച്ച് ക്ലാസ്സെടുക്കുകയും ചെയ്തു.
