ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പഴമയുടെ തിരുശേഷിപ്പായി ചരിത്രം സൂക്ഷിക്കുന്നതിലുമെത്രയോയിരട്ടി മൺമറഞ്ഞുപോയിട്ടുണ്ടാകും. ഒരുപക്ഷേ അവ രേഖപ്പെടിത്തിയിട്ടുണ്ടാവുക അക്കാലത്ത് ജീവിച്ചിരുന്ന ചില മനസ്സുകളി‍ൽ മാത്രം. സംരക്ഷിത സ്മാരകങ്ങളേക്കാളേറെ മനോഹരമാണ് മൺമറഞ്ഞുപോയവ. എൻെറ നാട്ടിലുമുണ്ട് ചിലതങ്ങനെ, ചില മനസ്സുകളിൽ, എങ്ങനെയോ കടന്നുകൂടിയ ബിംബങ്ങളായി. ചുമടുതാങ്ങിയും, വഴിയമ്പലവും, വഴിക്കിണറും, കൽത്തൊട്ടിയും, വായനശാലയും റേഡിയോ കിയോസ്കുും, ശിവൻ മാമൻെറ കടയും കുന്നിക്കലണ്ണൻെറ സൈക്കിൾ ഷോപ്പുും , ഗ്രാമചന്തയും, കൂറ്റൻ പുളിമരവും അതിലെ കൊറ്റിയും, അങ്ങനെയൊരു നീണ്ടനിര. പതിറ്റാണ്ടുകളുടെ പഴക്കത്തിൻെറ തിളക്കമാർന്ന എൻെറ സ്കൂൾകെട്ടിടവും ഇനി ഗൃഹാതുരമായ ഓർമ്മകളിലേക്ക്............

അസ്തമനത്തിൽ പ്രഭചൊരിഞ്ഞ-

ർക്കനെപ്പോലെ നീ

അക്ഷരവെളിച്ചം പകർന്നെത്രകാലം

അക്ഷയഖനിയായി നിന്നതിവിടെ

എത്ര ശ്വസനിശ്വാസങ്ങൾ

പൊലിഞ്ഞും പുലർന്നും

ചുവർ ചിത്രങ്ങളായി വരകൾ

മറഞ്ഞും തെളി‍‍‍ഞ്ഞും

മയിൽപീലിമനസ്സ്

വളർന്നും തളർന്നും

സ്വപ്നങ്ങളെത്ര കൊഴിഞ്ഞും കിളിർത്തും

പഴമയുടെ ഗരിമയൽ അഴകിൻ പട്ടണിഞ്ഞു

നിത്യവിസ്മൃതിയിലേക്കിന്നു നീ-

പോകവേ, നാളെയീഞാനും........

അ‍ഡ്വ.ആർ അനിൽ

(പൂർവ വിദ്യാർത്ഥി )