എസ്.കെ.വി.എൽ.പി.എസ്. കുരിയോട്/അക്ഷരവൃക്ഷം/ അയ്യോ കൊറോണയോ
അയ്യോ കൊറോണയോ
ഹ ,ഹ ,ഹ, ഹേ അഹങ്കാരിയായ മനുഷ്യ നിൽക്കവിടെ .മനുഷ്യൻ തിരിഞ്ഞുനോക്കി .അതാ അഹങ്കാരിയും വിരൂപിയും ആയ ഒരു രൂപം നിൽക്കുന്നു . നീ ആരാണ് .ഞാൻ കൊറോണ ചൈനയിലെ വുഹാനിൽ നിന്നാണ് വരുന്നത് .ഇവിടെ നിനക്കെന്താണ് കാര്യം .സ്നേഹവും ,സാഹോദര്യവും ഒത്തൊരുമയും ഇല്ലാത്ത മനുഷ്യവർഗത്തെ നശിപ്പിക്കാൻ വന്നതാണ് ഞാൻ .ദൈവം നിനക്കു സുന്ദരമായ ഒരു പറുദീസാ തന്നു. അവിടെ നീ മാലിന്യം കൊണ്ട് നിറച്ചു വിശാലമായ മനസ് തന്നു .അവിടെ നീ അഹന്ത കൊണ്ട് നിറച്ചു. മനോഹരമായ കൈകൾ തന്നു .അത് നീ മറ്റുള്ളവരെ കൊല്ലാൻ ആയുധങ്ങൾ ഉണ്ടാക്കാനായി ഉപയോഗിച്ചു. .ബുദ്ധിയും വിവേകവും ഉള്ള തലച്ചോർ തന്നു .അത് നീ എന്നെപ്പോലെയുള്ള വൈറസുകളെ ഉണ്ടാക്കാനായി ഉപയോഗിച്ചു .അതുകൊണ്ടുതന്നെ എനിക്ക് ഇവിടേക്ക് വരേണ്ടിവന്നു. ഹേ അഹങ്കാരിയായ വൈറസ്സേ,നിന്നെ അധികകാലം ഭൂമിയിൽ വസിക്കാൻ അനുവദിക്കില്ല .പരസ്പരസ്നേഹത്തോടെയും സാഹോദര്യത്തോടെയും ഒരുമയോടുകൂടിയും സാമൂഹിക അകലം പാലിച്ചും വ്യക്തി ശുചിത്ത്വം പാലിച്ചും കൈകൾ സോപ്പിട്ട് കഴുകിയുംനിന്നെ ഞങ്ങൾ അകറ്റി നിർത്തും. കരുത്തുറ്റ ആരോഗ്യപ്രവർത്തകരും നിയമ പാലകരും വൈദ്യശാസ്ത്രവും ശാസ്ത്രലോകവും ഞങ്ങൾക്കുണ്ട്. അതുകൊണ്ട് നിന്നെ ഞങ്ങൾ ഈ ലോകത്തു നിന്നും തുടച്ചുനീക്കും . ഇത്രയും സംവിധാനങ്ങൾ ഉള്ള സ്ഥിതിക്ക് എന്നെ നശിപ്പിക്കാനുള്ള മാർഗവും നിങ്ങൾ കണ്ടെത്തും .അതുകൊണ്ട് തന്നെ എനിക്ക് നിങ്ങളോടൊപ്പം അധികനാൾ പൊരുതാൻ കഴിയില്ല .ഇത്രയുംസ്നേഹവും സാഹോദര്യവും ഒത്തൊരുമയും നിങ്ങൾക്ക് ഉണ്ടെന്ന് ഞാൻ മനസിലാക്കിയില്ല.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 08/ 02/ 2024 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 08/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ