ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/ജൂനിയർ റെഡ് ക്രോസ്
അന്താരാഷ്ട്ര റെഡ്ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമാണ് ജൂനിയർ റെഡ്ക്രോസ് അഥവാ ജെ.ആർ.സി. വിദ്യാർത്ഥികളിൽ സേവനതല്പരതയും, അച്ചടക്കവും വളർത്താൻ ഉതകുന്ന പ്രവർത്തനങ്ങൾ സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ നടത്തുന്നു. പ്രഥമശുശ്രുഷ പാഠങ്ങൾ, പ്രകൃതിസ്നേഹം തുടങ്ങിയവയിലും ജെ.ആർ.സി കേഡറ്റ്സിന് പരിശീലനം ലഭിക്കുന്നു. 2023 - 2024 ഈ അധ്യയന വർഷത്തിൽ A ലെവലിൽ അഞ്ച് കേഡറ്റ്സും B ലെവലിൽ രണ്ടും ആണ് ഉള്ളത് ജെ.ആർ.സി യൂണിറ്റിൽ ഉള്ളത്. ലഹരിവിരുദ്ധ കാമ്പയ്ൻ TBക്കെ തിരെയുള്ള ബോധവത്ക്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. വേനൽകാലത്ത് പക്ഷികൾക്ക് ദാഹജലം നൽകുന്നതിന് കുട്ടികൾക്ക് നിർദേശം നൽകിയിട്ടുണ്ട് .B ലെവൽ സെമിനാറിലും എ ആന്റ് ബി ലെവൽ പരീക്ഷകളും തത്സമയം നടത്തുകയും എല്ലാ കുട്ടികളും പങ്കെടുക്കുകയും ചെയ്തു.