പെണ്ണിന്റെ കണ്ണീരിലും
പെണ്ണിന്റെ ചിരിയിലും
പടരാൻ ചിലർ
പരതാൻ പലർ
പെണ്ണിന്റെ കൊലുസ്സിനേയും
പെണ്ണിന്റെ മനസ്സിനേയും
തകർക്കാൻ ചിലർ
തളർത്താൻ പലർ
പെണ്ണിന്റേത് അമ്മമനസ്സാണ്
അതു നിനക്ക്
ജന്മം നൽകും
പാവം മാതൃഹൃദയമാണ്
പെണ്ണിന്റെ ചിത്തവിലോഭനം
ചെയ്യുന്ന പുച്ഛീ......
നീ.... പെണ്ണാഴമെന്തെന്ന്-
ഇനിയെങ്കിലുമറിയുക.