പ്രമാണം:Late Manager.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,200 × 1,600 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 356 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

എൻ്റെ സ്കൂൾ എൻ്റെ ജീവനായിരുന്നു . 🌿

35 ,38 വർഷങ്ങൾക്കു മുമ്പ് ആരക്കുന്നം സെൻറ് ജോർജ്ജസ് ഹൈസ്കൂളിൽ ആശയങ്ങൾ കൊണ്ടും, വിപ്ലവ ചിന്തകൊണ്ടും ചലനം ഉണ്ടാക്കിയ ഒരു വിദ്യാർത്ഥി പഠിച്ചിരുന്നു .വീട്ടിലെ പ്രാരാബ്ദങ്ങൾക്കപ്പുറം  .,കൂട്ടുകാരുടെ കൊച്ചു കൊച്ചു പ്രശ്നങ്ങളും .ദുരിതങ്ങളും ,തൻ്റേതായ രീതിയിൽ പരിഹരിച്ച് ,സാന്നിധ്യം ഉറപ്പിച്ചവൻ , പഠിക്കാൻ അതിസമർത്ഥനല്ലായിരുന്നെങ്കിലും വാക്ചാതുരിയും സംഘടനാപാടവവും തനിക്ക് വഴങ്ങുമെന്ന് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തെളിയിച്ച സമർത്ഥനായ ഒരു വിദ്യാർത്ഥി. വർഷങ്ങൾക്കിപ്പുറത്ത് 2016 മെയ് മാസം സെൻറ് ജോർജ് ഹൈസ്കൂളിന്റെ മാനേജരും ,വിദ്യാഭ്യാസ ഏജൻസിയുടെ ചെയർമാനുമായി സി കെ റെജി എന്ന വ്യക്തി ആരക്കുന്നം സ്കൂളിലേക്ക് തിരിച്ച് വന്നു ..പഠിച്ച സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുക എന്ന സ്വപ്നവുമായി . ചാർജെടുക്കുമ്പോൾ ആ സ്കൂളിൻറെ സർവ്വതോൻമുഖമായ വികസനത്തിന് ഒരു മുതൽക്കൂട്ട് ഒരുങ്ങുകയായിരുന്നു 2016 ജൂൺ 19 പുസ്തക വീട് എന്ന വിദ്യാഭ്യാസ വകുപ്പിലെ ഏറ്റവും മികച്ച വായനാദിനം ഒരുക്കി അദ്ദേഹം ശ്രദ്ധ നേടി. പിന്നീട് കുടുംബ പി റ്റി എ  എൻ്റ വായന എൻ്റെ അറിവ് എൻ്റെ ചിറക്    7 എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റി, നിറവ് ഉച്ചഭക്ഷണ പരിപാടി, എൻറെ പഠനമാണ് എൻറെ നേട്ടം ,സെൻറ് ജോർജ് സ്പോർട്സ് അക്കാദമി ,ലിറ്റിൽ കൈറ്റ്സ് ,സെൻറ് ജോർജ്ജ്ജീനിയസ് അക്കാദമി   ഏറ്റവും ഒടുവിൽ 2023 റോബർട്ടി ക്സ് ക്ലാസുകൾ തുടങ്ങി മികവിന്റെ എട്ടു വർഷങ്ങൾ ...... സി കെ റെജിഎന്ന സിംഹപ്രഭാവം ജാഗ്രതയോടെ സ്വരൂപിച്ച നിരവധി അനവധി നേട്ടങ്ങൾ നമുക്ക് മുന്നിലുണ്ട് ദീർഘവീക്ഷണത്തോടെ ആവിഷ്കരിച്ച സ്വപ്ന പദ്ധതികൾ ഉണ്ട് മാർഗ ദീപമായ പൂർവികരെയും ഗുരു തുല്യരായവരേയും സ്മരിച്ച്  അദ്ദേഹം കണ്ട സ്വപ്ന പദ്ധതികൾക്കായി  ഒരു നാട് ഉണർന്നിരുന്നു . നമുക്ക് മുന്നേ നടന്നുപോയ ഉജ്ജ്വല വ്യക്തികളുടെ ത്യാഗമാണ് നമ്മുടെ നേട്ടങ്ങളെല്ലാം  അവർ കൊണ്ട വെയിലാണ് നമുക്ക് ലഭിച്ച തണൽ ഏത് പ്രതിസന്ധിയിലും ചേർത്തുപിടിച്ച ശക്തമായ കരങ്ങൾ ആയിരുന്നു സി .കെ റെജി   വാക്കുകൾ പതറിപ്പോകുന്നിടത്തെല്ലാം ഉയർന്നു കേട്ട ഉറച്ച ശബ്ദമായിരുന്നു. വാക്കിലും പ്രവർത്തിയിലും ജീവിതത്തിലും അദ്ദേഹം ചേർത്തുപിടിച്ച അച്ചടക്കമായിരുന്നു ബാക്കിയെല്ലാവർക്കും അദ്ദേഹം കാണിച്ചു കൊടുത്ത മാതൃക സ്കൂളിൻ്റെ ചരിത്രത്തിലേക്ക് തങ്ക ലിപികളിൽ രേഖപ്പെടുത്തി വയ്ക്കാൻ അഭിമാനകരമായ ഒരു ജീവിതവും ഉജ്ജ്വലമായ നേട്ടങ്ങളും നൽകിയിട്ടാണ് സി കെ റെജി കാലയവനികക്കുള്ളിൽ മറഞ്ഞത്... അതെ അദ്ദേഹമായിരുന്നു...... എൻ്റെ സ്കൂൾ മുറ്റത്തെ  നന്മ മരം ,,,,,

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:38, 4 ഫെബ്രുവരി 202416:38, 4 ഫെബ്രുവരി 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,200 × 1,600 (356 കെ.ബി.)26001 (സംവാദം | സംഭാവനകൾ)'' എൻ്റെ സ്കൂൾ എൻ്റെ ജീവനായിരുന്നു . 🌿 35 ,38 വർഷങ്ങൾക്കു മുമ്പ് ആരക്കുന്നം സെൻറ് ജോർജ്ജസ് ഹൈസ്കൂളിൽ ആശയങ്ങൾ കൊണ്ടും, വിപ്ലവ ചിന്തകൊണ്ടും ചലനം ഉണ്ടാക്കിയ ഒരു വിദ്യാർത്ഥി പഠിച്ചിരുന്നു .വീട്ടിലെ പ്രാരാബ്ദങ്ങൾക്കപ്പുറം .,കൂട്ടുകാരുടെ കൊച്ചു കൊച്ചു പ്രശ്നങ്ങളും .ദുരിതങ്ങളും ,തൻ്റേതായ രീതിയിൽ പരിഹരിച്ച് ,സാന്നിധ്യം ഉറപ്പിച്ചവൻ , പഠിക്കാൻ അതിസമർത്ഥനല്ലായിരുന്നെങ്കിലും വാക്ചാതുരിയും സംഘടനാപാടവവും തനിക്ക് വഴങ്ങുമെന്ന് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തെളിയിച്ച സമർത്ഥനായ ഒരു വിദ്യാർത്ഥി. വർഷങ്ങൾക്കിപ്പുറ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:Late_Manager.jpeg&oldid=2081711" എന്ന താളിൽനിന്ന് ശേഖരിച്ചത്