ജി.യു.പി.എസ്.ഇളമ്പൽ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

അണകെട്ടിയും അതിർത്തിതിരിച്ചും മനുഷ്യൻ സൃഷ്ടിച്ച പ്രതിബന്ധങ്ങളെയൊക്കെ തകർത്തെറിഞ്ഞുകൊണ്ടാണ് രണ്ടു വര്ഷം മുൻപ് കേരളത്തിൽ പ്രളയമെത്തിയത് . ഞൊടിയിടയിൽ നാം കെട്ടിപ്പൊക്കിയ പലതും അതിൽ കടപുഴകി . ഇപ്പോഴിതാ കണ്ണടച്ച നേരംകൊണ്ട് നമ്മുടെ ലോകത്തൊരു മഹാമാരി പടർന്നുപിടിച്ചിരിക്കുന്നു. ഒന്ന് തുമ്മാനെടുക്കുന്ന സമയം മതി ആ വൈറസിന് ലോകത്തിന്റെ അതിർത്തികളെ ഒന്നാകെ അവഗണിച്ചുകൊണ്ട് ആളിപ്പടരാൻ . നിറവും മതവും സ്വത്തും ഭാഷയും രാജ്യവും നോക്കാതെ മനുഷ്യനെ കീഴടക്കുന്ന ആ മഹാമാരിയെ തുരത്താൻ ഒരൊറ്റ വഴിയേ ഇപ്പോൾ നമുക്ക് മുന്നിലുള്ളൂ;വീട്ടിലിരിക്കുക. സമൂഹവുമായി അകലം പാലിക്കുക, അതിലൂടെ നാടിനൊപ്പം ചേരുക. മഹാപ്രളയത്തിൽ ഒന്നിച്ചു നിന്നവരാണ് നാം. ഈ മഹാമാരിയിലും നമുക്കു അങ്ങനെ തന്നെ തുടരാം. പ്രതിരോധം തന്നെ രക്ഷ. കോവിഡ് 19 ഒരു വൈറസ് രോഗം ആയതിനാൽ രോഗത്തിന് കൃത്യമായി മരുന്നില്ല. പ്രകടമാകുന്ന രോഗലക്ഷണങ്ങൾക്ക് ശരിയായ പരിചരണവും ചികിത്സയും നൽകിയാണ് രോഗം മാറ്റുന്നത് . ശരീരത്തിൻറെ പ്രതിരോധശേഷി കൂട്ടുന്നതും രോഗബാധയെ ഒരു പരിധി വരെ തടയും. നിലവിൽ മറ്റെന്തെകിലും രോഗം ഉള്ളവരിലും പ്രായമായവരിലും കോവിഡ് ജീവന് ഭീഷണിയാണ് . കൊറോണ വൈറസിനെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ അനുവദിക്കാതിരിക്കുകയാണ് ഏറ്റവും നല്ല മാർഗം. ലോകാരോഗ്യസംഘടനയും ആരോഗ്യവിദഗ്ദ്ധരുമെല്ലാം നിർദ്ദേശിക്കുന്നതും ഇതുതന്നെയാണ്. മറ്റു പല വൈറസുകളെയുംപോലെ വായുവിലൂടെ അതിവേഗം പകരുന്ന ഒന്നല്ല കൊറോണ വൈറസ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുപ്പലിലൂടെയും പുറത്തുവരുന്ന സ്രവങ്ങളിലൂടെയാണ് ഇത് വ്യാപിക്കുന്നത് . അധികനേരം അന്തരീക്ഷത്തിൽ തങ്ങിനിൽക്കത്തില്ല. പല പ്രതലത്തിലും ഇവ കൂടുതൽ നേരം കഴിഞ്ഞുകൂടും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യു പേപ്പറോ കൊണ്ട് മുഖം മറയ്ക്കണം. ഇവ ലഭ്യമല്ലെങ്കിൽ കൈ മുട്ട് വളച്ചാണ് മുഖം മറക്കേണ്ടത്. വ്യക്തികളുമായി നിശ്ചിത അകലം പാലിക്കുക. രോഗം സംശയിച്ചാൽ സ്വയം നിരീക്ഷണത്തിൽ കഴിയുക എന്നിവയും ചെയ്യേണ്ടതാണ്. കൈ അനാവശ്യമായി മുഖത്തും കണ്ണിലും വായിലും സ്പർശിക്കുന്നത് ഒഴിവാക്കണം. കൂടെക്കൂടെ കൈകൾ സോപ്പിട്ടു കഴുകുന്നത് വൈറസിനെ തുരത്താൻ സഹായിക്കും . ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസർ ഉപയോഗിച്ചും കൈകൾ ശുചിയാക്കാം. മാസ്ക് ധരിക്കുന്നതു വൈറസ്ബാധയെ ചെറുക്കും എന്നതിനാൽ രോഗികളും അവരെ പരിചരിക്കുന്നവരും മാസ്ക് ധരിക്കുന്നത് നല്ലതാണ് . N 9 5 മാസ്ക് ആണ് ഉപയോഗിക്കേണ്ടത് . നമുക്കൊരുമിച്ച് ഈ മഹാമാരിയെ അതിജീവിക്കാം .


അഭിജിത്ത് പി. നായർ
5 ജി.യു.പി.എസ്.ഇളമ്പൽ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം