ജി എച്ച് എസ് അരോളി/അക്ഷരവൃക്ഷം/നഷ്ടസ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
നഷ്ടസ്വപ്നം

ഒത്തിരിയൊത്തിരി മോഹത്തോടെ
വേനലവധിയെ കാത്തിര‍ുന്ന‍ു
പ‍ൂമ്പാറ്റയെപ്പോലെ പാറീട‍ുവാൻ
ക‍ൂട്ടരോടൊന്നിച്ച് കളിച്ചീട‍ുവാൻ
ഉത്സവാഘോഷത്തിൽ പങ്ക‍ു ചേരാൻ
സ്വപ്നങ്ങളങ്ങനെയേറെയ‍ുണ്ട്
അപ്പോഴവനിങ്ങ‍ു വന്ന‍ു ചേർന്ന‍ു
കൊറോണയെന്നൊര‍ു ഭീകരനായ്
മാനവരാശിയെ ത‍ുടച്ച‍ുനീക്കാൻ
കെല്പ‍ുണ്ടവനെന്നറിഞ്ഞീടേണം
ഒത്തിരി ജീവനവനെട‍ുത്ത‍ു
മാളോരെ കഷ്ടത്തിലാക്കിയല്ലോ
കൊറോണ വീരനെയില്ലാതാക്കാൻ
ജാഗ്രത നമ്മൾ പ‍ുലർത്തീടേണം
സ‍ർക്കാര‍ുമാത‍ുരസേവകര‍ും
ചൊന്നീട‍ും വാക്ക‍ുകൾ കേട്ടിടേണം
നമ്മ‍ുടെ നാടിനെ കാത്തിട‍ുവാൻ
നമ്മള‍ുണർന്ന് പ്രവർത്തിക്കേണം

ദേവിക എം വി
5 എ ഗവ എച്ച് എസ് എസ് അരോളി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത