ജി.എം.എൽ.പി.എസ് ചാത്തവെണ്ണക്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വെണ്ണക്കോട്

കോഴിക്കോട് ജില്ലയിലെ ,കോഴിക്കോട് താലൂക്കിലെ ,കൊടുവള്ളി ബ്ലോക്കിലെ ,ഓമശ്ശേരി ഗ്രാമപഞ്ചായത്തിലാണ്  വെണ്ണക്കോട് ഗ്രാമം സ്ഥിതി ചെയ്യുന്നത് .കോഴിക്കോട് നിന്ന് 24 K M ദൂരമുണ്ട് .

കോഴിക്കോട് - തിരുവമ്പാടി പ്രധാന പാതക്കരികിലായി ബസ് സ്റ്റോപ്പിനോട് ചേർന്നുകൊണ്ടാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്

സ്ഥാപനങ്ങൾ

വെണ്ണക്കോട് ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയമാണ്  ജി എം എൽ പി സ്കൂൾ ചാത്തവെണ്ണക്കോട്, ഇവിടുത്തെ 150 ഓളം കുട്ടികൾ ഈ സ്കൂളിലാണ് പഠിക്കുന്നത് .വെണ്ണക്കോട് അങ്ങാടിയോടു ചേർന്ന് തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഈ ഗ്രാമത്തിൽ ഒരു ആയുർവേദ ഹോസ്പിറ്റലും ,ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും ഉണ്ട് . നൂതന ചികിത്സ രീതിയായ അക്യുപങ്ങ്ചർ ചികിത്സ സ്ഥാപനം ഇവിടെ ഉണ്ട് . രണ്ടു അങ്കണവാടികൾ ഇവിടെ ഉണ്ട് . ജനകീയ ആരോഗ്യ കേന്ദ്രം

ഗവ: ആയുർവേദ ഡിസ്‌പെൻസറി വെണ്ണക്കോട്

അങ്കണവാടി

ആരാധനാലയങ്ങൾ

ജുമാ മസ്ജിദ്
  1. .ഗ്രാമത്തിലെ പ്രധാന മുസ്ലിം ആരാധനാലയമായ വെണ്ണക്കോട് ജുമാ മസ്ജിദ് സ്കൂളിന് അടുത്താണ് സ്ഥിതി ചെയ്യുന്നത് .
  2. വെള്ളാട്ട് ശ്രീലക്ഷ്മി നരസിംഹ മൂർത്തി ക്ഷേത്രം .
    നരസിംഹ മൂർത്തി ക്ഷേത്രം

ഭൂമിശാസ്ത്രം

വെണ്ണക്കോടിലൂടെ ഒഴുകുന്ന പ്രധാന പുഴയാണ്  മാതോലത്ത്‌ പുഴ .  ഇത് ഒരു മലയോരഗ്രാമം ആണ് . ഇവിടുത്തെ പ്രധാന  കൃഷിയിനങ്ങൾ തെങ്ങ്,കവുങ്ങ് ,കപ്പ എന്നിവയാണ് .


  പ്രധാന കൃഷിയിനം തെങ്ങ്