സെന്റ് ജോർജ് എച്ച് എസ് തൊഴിയൂർ/എന്റെ ഗ്രാമം
തൊഴിയൂർ
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ ഗുരുവായൂർ മുനിസിപ്പാലിറ്റിക്കു കീഴെയുള്ള പൂക്കോട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് തൊഴിയൂർ.
പരന്നു കിടക്കുന്ന അറേബ്യൻ കടലിൽ നിന്നും എട്ട് കിലോമീറ്റർ കിഴക്ക് ഭാഗത്തേക്ക് മാറിയും കുന്നംകുളം എന്ന നഗരത്തിൽ നിന്നുo എട്ട് കിലോമീറ്റർ പടിഞ്ഞാറ് മാറിയും ആണ് തൊഴിയൂർ എന്ന ഗ്രാമം സ്ഥിതി ചെയുന്നത്. ഗുരുവായൂർ - പൊന്നാനി ദേശിയപാതയിൽ നിന്നും രണ്ടുഭാഗത്തേക്കു പാതകമുള്ള കവലയായി ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം മാറുന്നു. ഈ ഗ്രാമത്തിലെ ഒട്ടുമിക്ക വ്യക്തികളും കൃഷിയിൽ ഉപജീവനമാർഗം കാണുന്നു.
പൊതുസ്ഥാപനങ്ങൾ
- സെന്റ് ജോർജ് എച്ച് എസ് തൊഴിയൂർ
- തൊഴിയൂർ വായനശാല
- സൗത്ത് ഇന്ത്യൻ ബാങ്ക്
ശ്രദ്ധേയരായ വ്യക്തികൾ
സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്താ - 1956 ജൂലൈ 30 ന് പോർക്കുളം മാർ ആദായ് ശ്ലീഹാ പള്ളി ഇടവകയിൽ പോർക്കുളം കൂത്തൂര് ചുമ്മാര് - അമ്മിണി ദമ്പതികളുടെ മകനായി ജനനം. സഭയുടെ വിവിധ ഇടവകകളിൽ വികാരിയായി ദീർഘകാലം സേവനം അനുഷ്ടിച്ചു. പരിശുദ്ധ സഭയുടെ നേതൃത്വ സ്ഥാനങ്ങളും സഭയുടെ വിവിധ സഘടനകളുടെ നേതൃത്വ സ്ഥാനങ്ങളും സഭയുടെ പല ഔദ്യോഗിക സ്ഥാനങ്ങളും അലങ്കരിച്ചു. ദീർഘ കാലം തൊഴിയൂർ ഭദ്രാസന അരമനയിൽ ദയറാ വൈദീകൻ ആയിരുന്നു. തുടർന്ന് റമ്പാൻ പട്ടവും എപ്പിസ്ക്കോപ്പ പട്ടവും തന്റെ മുൻഗാമിയായ സഭയുടെ മെത്രാപ്പോലീത്താ പനക്കൽ ജോസഫ് മാർ കൂറിലോസ് മെത്രാപ്പോലീത്തായിൽ നിന്ന് സ്വീകരിച്ചു. തുടർന്ന് അഭിവന്ദ്യ ജോസഫ് മാർ കൂറിലോസ് മെത്രാപ്പോലീത്താ തിരുമനസ്സുക്കൊണ്ട് സഭയുടെ പരമാധ്യക്ഷ പദവിയിൽ നിന്ന് വിരമിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ തൃക്കാരങ്ങളാൽ തന്നെ സിറിൾ മാർ ബസ്സേലിയോസ് എന്ന നാമത്തിൽ മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷനായും 16-ാം മെത്രാപ്പോലീത്തായായും അഭിക്ഷിത്തനായി.
പി ജി മുരളി നമ്പൂതിരി -
ഗുരുവായൂരിനടുത്ത് അഞ്ഞൂർ പൂങ്ങാട്ട് മന സ്വദേശി പി ജി മുരളിയെ ശബരിമല മാളികപ്പുറം ദേവീക്ഷേത്രത്തിലെ മേൽശാന്തിയായി തിരഞ്ഞെടുത്തു. കഴിഞ്ഞ 25 വർഷമായി ഹൈദരാബാദിലെ സോമാജിഗുഡയിലെ അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായിരുന്നു അദ്ദേഹം. തൊഴിയൂർ സെന്റ് ജോർജ് എച്ച് എസ് പൂർവ വിദ്യാർത്ഥി ആയിരുന്നു.
വി.കെ. ശ്രീരാമൻ
നടൻ, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ധേഹം സെന്റ് ജോർജ്ജ് ഹൈസ്കൂളിലെ പൂര്വ്വ വിദ്ധ്യാർഥി ആയിരുന്നു.
വി കെ ശ്രീരാമൻ 1953 ഫെബ്രുവരി 6 നു തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള ചെറുവത്താനിയിൽ ജനിച്ചു. വടുതല അപ്പർ പ്രൈമറി സ്കൂളിലായിരുന്നു അദ്ധേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം .പിന്നീട് സെന്റ് ജോർജ് ഹൈസ്കൂൾ തൊഴിയൂർ ,ഗവ .എച്ച് എസ് എസ് കുന്നംകുളം എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി .തുടർന്നു തൃശ്ശൂർ ഫൈൻ ആർട്സ് കോളേജിൽ നിന്നു ബിരുദം നേടി .കുറച്ച് കാലം വിദേശത്ത് ജോലി ചെയ്ത് തിരിച്ചു വന്നതിനു ശേഷമായിരുന്നു സിനിമാ പ്രവേശം .
ആരാധനാലയങ്ങൾ
- മലങ്കര സ്വതന്ത്ര സുറിയാനി സഭ - തൊഴിയൂർ ആസ്ഥാനമാക്കി മലങ്കര സ്വതന്ത്ര സുറിയാനി സഭ പ്രവർത്തിച്ചു വരുന്നു. 1772 ൽ പരിശുദ്ധ ആബ്രഹാം മാർ കൂറിലോസ് ബാവയാൽ സ്ഥാപിതമായ സഭ മങ്കരയിലെ എല്ലാ പൗരസ്യത സഭകളുമായും സഹോദര്യ ബന്ധം പുലർത്തുന്നു.
- പൂങ്കാട്ട അമ്പലം - ആദിമ ചരിത്രത്തിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന പൂങ്കാട്ടേ മനയുടെ തറവാട്ട അമ്പലമായ പൂങ്കാട്ട അമ്പലം തൊഴിയൂരിന്റെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു കണ്ണിയായി അറിയപെടന്നു. ഐതിഹ്യവും വിശ്വാസവും ഒട്ടും നഷ്ടപെടുത്താതെ അതേ തനിമയിൽ ഇന്നും പൂങ്കാട്ട അമ്പലം നിലനിൽക്കുന്നു.