ജി.യു.പി.എസ് ചെറായി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
ചെറായി ഗ്രാമം
ചെറായി ഗ്രാമം

ചെറായി ,പുന്നയൂർക്കുളം

തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ പുന്നയൂർക്കുളം പഞ്ചായത്തിലെ മനോഹരമായ ഒരു ഗ്രാമമാണ് ചെറായി .പാടങ്ങളും ,പച്ചപ്പും ,തേങ്ങിൻതോപ്പുകളും നിറഞ്ഞ ഭൂപ്രദേശം .നഗരത്തിന്റെ തിരക്കുകൾ ഒന്നും ബാധിക്കാത്ത ശാന്ത സുന്ദര ഗ്രാമം .ആമ്പൽ പൂവുകൾ വിരിഞ്ഞു നിൽക്കുന്ന പാടങ്ങൾ .പല ഗ്രാമങ്ങളിൽ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന പലതരം സസ്യ ജാലങ്ങളെ നമ്മുക്കു ചെറായിയുടെ വഴിയോരങ്ങളിൽ കാണാൻ കഴിയും .ഗ്രാമങ്ങളിലൂടെ ഓടി നടക്കുന്ന മയിൽ പക്ഷികളും കൗതുകം ഉണർത്തുന്ന  കാഴചയാണ്‌.

GUPS CHERAYI

പ്രണായാക്ഷരങ്ങൾ‍ക്കൊണ്ട് ജീവിതം വരച്ചിട്ട പ്രിയ എഴുത്തുകാരിയുടെ ജന്മനാടായ പുന്നയൂർ‍ക്കുളത്തിന്റെ വടക്കുപടിഞ്ഞാറെ അറ്റത്തെയാണ് ചെറായി എന്ന പ്രദേശംഅടയാളപ്പെടുത്തുന്നത്. പഴയ മലബാർ‍ ഡിസ്ട്രിക്ട് ബോർ‍ഡിൽ‍ ഉൾ‍പ്പെട്ടിരുന്ന പ്രദേശമായിരുന്നു പുന്നയൂർ‍ക്കുളം. പിന്നീട് ആറ്റുപുറം, അണ്ടത്തോട് എന്നീ രണ്ട് പഞ്ചായത്തുകളായി വിഭജിച്ചുകിടക്കുകയായിരുന്നു.

1962 ലാണ് ഇന്നു നിലവിലുള്ള ഏകീകൃത പുന്നയൂർ‍ക്കുളം പഞ്ചായത്തായി മാറിയത്. ആദ്യം കോഴിക്കോട് ജില്ലയിലുും പിന്നീട് 1956 നു ശേഷം പാലക്കാട് ജില്ലയിലുും ഉൾ‍പ്പെട്ടിരുന്ന പുന്നയൂർ‍ക്കുളം പഞ്ചായത്ത് 1970 നു ശേഷമാണ് തൃശൂർ‍ ജില്ലയിലായത്. പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനമായ വന്നേരിയിൽ‍ ഉൾ‍പ്പെടുന്ന പ്രദേശമായിരുന്നു പുന്നയൂർ‍ക്കുളം. താരതമ്യയേന ജാതിവ്യവസ്ഥയുടെ തീവ്രത ചെറായിയിൽ‍ കുറവായിരുന്നു. മതസൗഹാദത്തിന്റെ കാര്യത്തിലുും ചെറായി മുന്നിലായിരുന്നു.

AYYAPPA TEMPLE

ഹിന്ദു, മുസ്ലീീം, ക്രിസ്തത്യൻ വിഭാഗത്തിൽ‍ പെടുന്ന ആളുകൾ‍ ഇവിടെ താമസിക്കുന്നു. താരതമ്യയേനെ ഹിന്ദു, മുസ്ലീീം വിഭാഗങ്ങളാണ് ഏറെയുും. ഉപ വിഭാഗങ്ങളായി ബ്രാഹ്മണർ‍, പാണർ‍, പറയർ‍,കല്ലൻമാർ‍, ആശാരിമാർ‍, കുറുപ്പൻമാർ‍, വേട്ടുവർ‍, പുലയർ‍ എന്നിവരുും താമസിക്കുന്നു. ചെറായി പ്രദേശത്തെ ഉൽ‍സവങ്ങൾ‍ പൊതുവെ വേലകൾ‍ എന്നാണ് അറിയപ്പെടുന്നത്.കൊരച്ചനാട്ട് വേല, കൊഴപ്പാമഠം വേല, തിയ്യത്ത് വേല, പുന്നൂക്കാവ് വേല, കോച്ചമ്പാടി വേല തുടങ്ങിയവ ഇതിൽ‍ ഉൾ‍പ്പെടുന്നതാണ്. ഈ പ്രദേശത്ത് ഉത്സവങ്ങളുടെ കൊടിയേറ്റുന്നത് പാട്ട് കൂറയിടുക എന്നാണ് പറയുക. ഈ വേലകളുടെ വരവ് അറിയിക്കാൻ അനുഷ്ഠാന കലാരൂപമായ പൂതതനുും തിറയുും വീടുകൾ‍ തോറുും കയറിയിറങ്ങാറുണ്ട്. ക്ഷേത്രങ്ങളിൽ‍ വില്ലടിച്ചാൻപാട്ട് വേലകൾ‍ക്ക് മുനോടിയായി നടത്താറുണ്ട്. അതിൽ‍ മണ്ണാൻ വിഭാഗമാണ് നന്തുണി വായിക്കുക. പുരാണകഥകളാണ് ഇതിൽ‍ അവത

MOSQUE

രിപ്പിക്കുക.

HEALTH CENTER

1940 കളിലാണ് പുന്നയൂർ‍ക്കുളം ഗ്രാമത്തിൽ‍ വാഹനഗതാഗതവുും റോഡുും എത്തുന്നത്. റോഡ് ഗതാഗതം എത്തുന്നതിനു മുൻപുവരെ കനോലികനാൽ‍ വഴിയായിരുന്നു പൊന്നാനി, ചാവക്കട് ഭാഗത്തെക്ക് പോയിരുന്നത്. കുന്നംകുളം തൃശൂർ‍ ഭാഗത്തേക്ക് പോകുന്നവർ‍ കാട്ടകാമ്പാൽ‍ വരെ വഞ്ചിയിൽ‍ യാത്രചെയ്ത് അവിടെ നിന്നു ബസിൽ‍ തുടർ‍ യാത്ര ചെയയിതിരുന്നു. 1953 ലാണ് ഇന്നു കാണുന്ന റോഡിന്റെ ആദ്യരൂപം ഉണ്ടാകുന്നത്.

ചെറായി കളരി
ചെറായി കളരി
SREE BHAGAVATHI TEMPLE

മലയാളസാഹിത്യമണ്ഡലത്തിന്റെ തറവാടാണ് പുന്നയൂർക്കുളം നാലാപ്പാട് എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. പുന്നയൂർക്കുളത്തിന്റെ മണ്ണിൽ ജനിച്ചുവളർന്ന് സാഹിത്യ-സാംസ്കാരിക മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയ നാലപ്പാട്ട് നാരായണമേനോൻ,ബാലാമണിയമ്മ,കമലാസുരയ്യ(മാധവിക്കുട്ടി) എന്നിവർ ഈ ഗ്രാമത്തിന്റെ പ്രശസ്തി ലോകം മുഴുവൻ എത്തിച്ചവരാണ്.