ബി. വി. എം. എച്ച്. എസ്സ്. കൽപ്പറമ്പ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൽപ്പറമ്പ്

കൽപ്പറമ്പ്

ഇന്ത്യയിലെ കേരളത്തിലെ തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കൽപ്പറമ്പ്.പൂമംഗലം പഞ്ചായത്തിന്റെ കീഴിലാണ് ഇത് വരുന്നത്.പൂമംഗലം ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്‍ക്കൂളാണ് ബി വി എം എച്ച് എസ് എസ് .പതിറ്റാണ്ടുകളായി ഒട്ടെറെ പ്രശസ്തവ്യക്തിത്വങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പ്രദാനം ചെയ്യുന്നു .റവ.ഫാ.സെബാസ്റ്റ്യൻ തേർമഠം വികാരിയായിരുന്ന കാലത്ത് 1942 ൽ തൃശൂർ ബിഷപ്പ് അഭിവന്ദ്യ ഫ്രാൻസിസ് പിതാവ് ആകസ്മികമായി ദിവംഗതനായപ്പോൾ അദ്ദേഹത്തിന്റെ സ്മരണയ്കായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത്.മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

ഭൂമിശാസ്ത്രം

തൃശൂർ ജില്ലാ ആസ്ഥാനത്ത് നിന്ന് തെക്ക് 27 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വെള്ളാങ്ങല്ലൂരിൽ നിന്ന് 2കിലോമീറ്റർ.

ആരാധനാലയങ്ങൾ

സെന്റ് മേരീസ് ഫൊറോന പള്ളി,കൽപ്പറമ്പ്

സെന്റ് മേരീസ് ഫൊറോന പള്ളി,കൽപ്പറമ്പ്.

വെങ്ങാട്ടുംപിള്ളി ശിവക്ഷേത്രം,കൽപറമ്പ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ബി. വി. എം. എച്ച്. എസ്സ്. കൽപ്പറമ്പ്
ബി. വി. എം. എച്ച്. എസ്സ്. കൽപ്പറമ്പ്
  • ജി യു പി എസ് വടക്കുംകര
  • ഹോളി ക്രോസ് കോൺവെന്റ് എൽപി സ്കൂൾ