പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/എന്റെ ഗ്രാമം
ഇളവട്ടം
![](/images/thumb/7/7c/42625_trees.jpg/300px-42625_trees.jpg)
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ നന്ദിയോട് ഗ്രാമ പഞ്ചായത്തിലെ ഒരു മലയോര ഗ്രാമമാണ് ഇളവട്ടം .താന്നിമൂടിനും കൂറുപുഴക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ കൊച്ചുഗ്രാമം പ്രകൃതി ഭംഗിയാൽ ശ്രദ്ധ നേടുന്നു .
ഭൂപ്രകൃതി
ഭൂപ്രകൃതിയനുസരിച്ച് ഗ്രാമത്തിനെ ഉയർന്ന പ്രദേശങ്ങൾ, ചരിവ് പ്രദേശങ്ങൾ, താഴ്വരകൾ, എന്നിങ്ങനെ തിരിക്കാം. ലാറ്ററൈറ്റ്, എക്കൽമണ്ണ്, ചെമ്മണ്ണ്, ചരൽമണ്ണുമാണ് പ്രധാന മണ്ണിനങ്ങൾ,
ജലപ്രകൃതി
വാമനപുരം നദിയാണ് ഈ പ്രദേശത്തു കൂടി ഒഴുകുന്ന പ്രധാന നദി .
ആരാധനാലയങ്ങൾ
വെമ്പിൽ മണലയം ശിവക്ഷേത്രം(കിഴക്ക് മഹാദേവനും,പടിഞ്ഞാറ് പാർവ്വതി ദേവിയും പ്രതിഷ്ഠ ഉള്ള അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്ന്), ആലുംകുഴി ശ്രീധർമ്മശാസ്താ ക്ഷേത്രം(പഞ്ചലോഹ പ്രതിഷ്ഠയുള്ള ക്ഷേത്രം),. താന്നിമൂട് കന്നുകാലിവനം ശിവക്ഷേത്രം, കുടവനാട് ദുർഗ്ഗാക്ഷേത്രം, ഇളവട്ടം സി.എസ്.ഐ. ചർച്ച്, , പച്ചമല സി. എസ്. ഐ. ചർച്ച്, വഞ്ചുവം മുസ്ളീംപള്ളി, , ആലുംകുഴി സി. എസ്. ഐ. ചർച്ച്.പാലുവള്ളി കത്തോലിക്കാ ദേവാലയം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
പഞ്ചായത്ത് എൽ പി എസ് ഇളവട്ടം
![](/images/thumb/b/b2/42625_school_kavadam.jpg/300px-42625_school_kavadam.jpg)
ബി ആർ എം എച്ച് എസ് ഇളവട്ടം
പൊതുസ്ഥാപനങ്ങൾ
പഞ്ചായത്ത് എൽ പി എസ് ഇളവട്ടം
പ്രൈമറി ഹെൽത്ത് സെന്റർ ഇളവട്ടം
വില്ലേജ് ഓഫീസ് ഇളവട്ടം