ജി യു പി എസ് ആനന്ദപുരം/എന്റെ ഗ്രാമം
ആനന്ദപുരം
സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ മുരിയാട് പഞ്ചായത്തിൽ ആനന്ദപുരം വില്ലേജിൽ 1913 ൽ ജി. യു. പി. സ്. ആനന്ദപുരം സ്കൂൾ സ്ഥാപിതമായി. തെക്കെ വാരിയത്തെ സങ്കരവാര്യരും ഭാര്യ നാരായണി മണാളസ്യരും കൂടി സ്ഥാപിച്ചു നടത്തി വരുന്ന പള്ളിക്കൂടം, ഏകദേശം ഒന്നര ഏക്കർ വിസ്തൃതിയുള്ള പറമ്പും 1913- ൽ സർക്കാറിന് സൗജന്യമായി നൽകി .1984- ൽ ഇവിടെ ഗവൺമെന്റ് മോഡൽ പ്രീ പ്രൈമറി ആരംഭിക്കുകയും 1990- ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂൾ ആവുകയും ചെയ്തു. LKG , UKG ഉൾപ്പെടെ 1 മുതൽ 7 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും വിനിമയം ചെയ്യപ്പെടുന്നു .
പ്രധാന പൊതുസ്ഥാപനങ്ങൾ
- ആനന്ദപുരം ഗവൺമെൻറ് ആശുപത്രി
- ഗവണ്മെന്റ് ഹോമിയോ ആശുപത്രി മുരിയാട്
- പോസ്റ്റ് ഓഫീസ് ആനന്ദപുരം
- മൃഗാശുപത്രി ആനന്ദപുരം
- വില്ലേജ് ഓഫീസ് ആനന്ദപുരം
- ജി.യു.പി.സ്. ആനന്ദപുരം
ആരാധനാലയങ്ങൾ
- ആനന്ദപുരം മഹാവിഷ്‌ണുക്ഷേതം
- തറക്കൽ ശ്രീ ഭദ്രകാളി ക്ഷേത്രം
- ഇടയാറ്റുമുറി ശിവക്ഷേത്രം
- പാമ്പാട്ടികുളങ്ങര ദേവിക്ഷേത്രം
- മുരിയാട് പൂവ്വശ്ശേരിക്കാവ്
- കുന്നത്രക്കാവ്
- ലിറ്റിൽ ഫ്ലവർ ദേവാലയം ആനന്ദപുരം
- സെന്റ്. മേരീസ് ദേവാലയം ആനന്ദപുരം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എ. യു. പി. സ്. മുരിയാട്
- ശ്രീകൃഷ്ണ എച്ച്. സ്. ആനന്ദപുരം
- സെന്റ്. ജോസഫ്‌സ് ഇ. എം. എച്ച്. സ്. ആനന്ദപുരം
- സെന്റ്. ജോസഫ് പബ്ലിക് സ്കൂൾ മുരിയാട്
- ഊക്കൻ മെമ്മോറിയൽ എൽ. പി. സ്. തൊറവൻക്കാട്