Ssk17:Homepage/മലയാളം കവിതാ രചന(എച്ച്.എസ്.എസ്)/രണ്ടാം സ്ഥാനം
(Ssk17:മലയാളം കവിതാ രചന (എച്ച്.എസ്.എസ്) രണ്ടാം സ്ഥാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിഷയം:-പലതരം സെൽഫികൾ
ഉയിർപ്പ് മരുഭൂമിയിൽ വികാരസമുദ്രങ്ങൾ തിരിഞ്ഞ് തോറ്റുപോയപ്പോൾ സ്വപ്നങ്ങൾ കെട്ടുപോയെന്ന് ഹൃദയത്തിൽ വരഞ്ഞ് തൂങ്ങിമരിച്ച ഒരു കവിത തന്നിലേക്ക് വിരിഞ്ഞു. അതിലെ വാക്കുകളോരോന്നും കാലത്തിന്റെ ബാക്ക്ഗ്രൗണ്ടിൽ ഓരോ സെൽഫിയെടുത്തു. ആദ്യവാക്കിന്റെ സെൽഫിയിൽ പൂമ്പാറ്റകൾ പാറി. രണ്ടാമത്തേതിൽ നിന്ന് സംഗീതമൊലിച്ചു. മൂന്നാമത്തേതിന്റെ ചോരയിൽ പ്രാണൻ കത്തിപ്പടർന്നു. ഋതുക്കൾ കൂടുവച്ചു. പിന്നെ ആ൪ത്തലച്ച് വന്ന സെൽഫികളിൽ ചൂടുള്ള ഉപ്പും ചുവപ്പും മണത്തു. ചിറകുകൾ വെട്ടിയരിഞ്ഞ ചോര കനത്തു. നടക്കാനാവാത്ത കാലുകൾ സ്വാതന്ത്ര്യദാഹത്തോടെ ആഴങ്ങൾ തിരഞ്ഞു. അക്ഷരങ്ങളെ ഇലകളിൽ പാകം ചെയ്യാൻ മരമായി പിന്തലിച്ചു. പക്ഷെ, സ്വാതന്ത്ര്യം ചങ്ങലകളിലേക്കു നീണ്ടു. അവസാന വാക്കിന്റെ സെൽഫിയിൽ കനലെരിഞ്ഞ് കയറായി, വരിഞ്ഞുമുറുകി. അതുകണ്ട് ജീവനില്ലാതായ കവിതകൾ ചുവരുകൾക്കുള്ളിൽ നിലവിളിച്ചു. നീലാകാശത്തിന് വിട. ഇനി നമുക്ക് ഇരുണ്ട സൂര്യൻമാരെ ധ്യാനിച്ചുവരുത്താം. വെളിച്ചം കുടിച്ചിട്ടും കണ്ണുകാണാത്തവ൪ക്ക് ഇത്തിരി ഇരുട്ടുനൽകാൻ. തന്നിലേക്കു തിരിഞ്ഞുനോട്ടങ്ങളില്ലാത്ത ഒരുലോകത്തേക്ക് ആഴത്തിൽ കുഴിച്ചിടപ്പെട്ട ആ കവിതയുടെ അസ്ഥികളിൽ അവിശേഷിക്കുന്ന കനത്ത വാക്കുകളെ പറത്തിവിടാൻ. (ജിഷ്ണുവിനേയും വെമുലയേയും പോലെ എരിഞ്ഞുതീർന്ന നക്ഷത്രങ്ങൾക്ക്)
|
വർഗ്ഗങ്ങൾ:
- 2017ലെ സൃഷ്ടികൾ
- 20045 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ
- HSS വിഭാഗം സൃഷികൾ
- സംസ്ഥാന സ്കൂൾ കലോത്സവം 2017
- സംസ്ഥാന സ്കൂൾ കലോത്സവം-2017ൽ HSS വിഭാഗം മലയാളം കവിതാ രചന (എച്ച്.എസ്.എസ്) ഇനത്തിൽ തയ്യാറാക്കിയ രചനകൾ
- സംസ്ഥാന സ്കൂൾ കലോത്സവം-2017ൽ HSS വിഭാഗം തയ്യാറാക്കിയ രചനകൾ
- HSS വിഭാഗം മലയാളം കവിതാ രചന (എച്ച്.എസ്.എസ്) ഇനത്തിൽ തയ്യാറാക്കിയ രചനകൾ
- മലയാളം കവിതാ രചന (എച്ച്.എസ്.എസ്)
- 20045