പന്ന്യന്നൂർ വി വി എൽ പി എസ്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പ്രവേശനോത്സവവും സ്റ്റേജ് ഉദ്ഘാടനവും പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി എ.ശൈലജ നിർവഹിച്ചു .തുടർന്ന് കുട്ടികൾക്ക് കിറ്റ് വിതരണം ചെയ്യുകയും കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി

ജൂൺ 5 ലോക പരിസ്ഥിതിദിനം ആചരിച്ചു.പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായിവീട്ടിലൊരു വൃക്ഷത്തൈ നടൽ, പൂന്തോട്ട നിർമ്മാണം ,പരിസ്ഥിതി ദിന ക്വിസ്മത്സരം, പോസ്റ്റർ നിർമ്മാണം ,വീഡിയോ പ്രദർശനം എന്നി പരിപാടികൾ സംഘടിപ്പിച്ചു .

16/6/2023 വെള്ളിയാഴ്ച ഒന്നാം ക്ലാസിലെ രക്ഷിതാക്കൾക്ക് പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു

വായനാ വാരാചരണത്തിൻ്റെ ഉദ്ഘാടനം രാഘവൻ മാസ്റ്റർ നിർവഹിച്ചു.ഇതിൻ്റെ ഭാഗമായി വായനദിന പ്രതിജ്ഞ ,വീഡിയോ പ്രദർശനം ,ക്വിസ് മത്സരം ,വായന മത്സരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു കൂടാതെ വിദ്യാരംഗം ക്ലബ്ബ് രൂപീകരണവും നടന്നു

ബഷീർ ദിനത്തിൻ്റെ ഭാഗമായി കഥാപാത്രാവതരണം ,ചിത്രരചന തുടങ്ങിയ പരിപാടികൾ നടത്തി

ചാന്ദ്രദിനാഘോഷത്തിൻ്റെഭാഗമായി ക്വിസ് മത്സരം ,വീഡിയോ പ്രദർശനം ,ചിത്രരചന ,പതിപ്പ് നിർമ്മാണം ,അമ്പിളി പാട്ടുകൾ തുടങ്ങിയ പരിപാടികൾ നടത്തി .

രക്ഷിതാക്കളുടെ സഹകരണത്തോടെ ആർപ്പോ ഇറോ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പലതരം മത്സരങ്ങൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടി ഒരുക്കിയിരുന്നു.

അധ്യാപകദിനത്തിൻ്റെ ഭാഗമായി ടീച്ചർക്കൊരു കത്ത് എന്ന പരിപാടി സംഘടിപ്പിച്ചു പഞ്ചായത്തിലെ എല്ലാ വിദ്യാലയത്തിലേയും അധ്യാപകർക്ക് കുട്ടികൾ സ്വന്തമായി അധ്യാപക ദിനാശംസകൾ അറിയിച്ചു കൊണ്ട് കത്തെഴുതി അയച്ചു.

നമ്മുടെ വിദ്യാലയത്തിൽ നിന്ന് ഉപജില്ല ശാസ്ത്രമേളയിലും കലാമേളയിലെയും നല്ല വിജയം കാഴ്ചവച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.കൂടാതെ 2022-2023 വർഷം SSLC പരീക്ഷക്ക് മുഴുവൻ വിഷയത്തിനും A+ നേടിയ വിദ്യാത്ഥിയെയും അനുമോദിച്ചു.