വണ്ണത്താൻ കണ്ടി എൽ പി എസ്/പ്രവർത്തനങ്ങൾ/2023-24
പ്രവർത്തനങ്ങൾ.
പഠന സൗകര്യം ഒരുക്കൽ:-
നാട്ടിലെ വിവിധ സംഘടനകളുടെ സഹായത്തോടെ ഏറ്റവും പാവപ്പെട്ട കുട്ടികളെ കണ്ടെത്തി ടെലിവിഷൻ വിതരണം ചെയ്തു
പഠനക്കിറ്റ് വിതരണം:-
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സ്കൂൾ തുറക്കുന്ന അവസരത്തിൽ പഠനക്കിറ്റ് വിതരണം പി ടി എ പ്രസിഡന്റ്‌ന്റെയും മാനേജ്മെന്റിന്റെയും സഹായത്തോടെ ചെയ്യാൻ സാധിച്ചിട്ടുണ്ട്.
വർക്ക്ഷീറ്റ് വിതരണം:-
മുഴുവൻ ക്ലാസിലെയും കുട്ടികൾക്ക് ഓൺലൈൻ പഠനത്തോടൊപ്പം വർക്ക് ഷീറ്റ് കൊടുത്തുകൊണ്ട് പഠന പിന്തുന്ന നൽകുകയുണ്ടായി.
ദിനാചാരണ പ്രവർത്തനങ്ങൾ
ജൂൺ -5
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുകൊണ്ട് സ്കൂളിൽ വൃക്ഷതൈകൾ നട്ടു.
പരിസ്ഥിതി ബോധവൽക്കരണ ക്ലാസുകൾ നടത്തി. കുട്ടികൾ അവരുടെ വീടുകളിൽ ചെടികൾ നട്ടു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തി. പോസ്റ്റർ നിർമിച്ചു.3,4 ക്ലാസ്സുകളിൽ പരിസ്ഥിതി ദിന ക്വിസ് നടത്തുകയുണ്ടായി.
ജൂൺ 19-വായന ദിനം
വായനദിന ക്വിസ് നടത്തി. വായനക്കാർഡുകൾ വിതരണം ചെയ്തു. അടുത്തുള്ള ലൈബ്രറിയിൽ സന്ദർശിച്ചു, പുസ്തക മെമ്പർഷിപ്പ് എടുത്തു. അമ്മ വായനയ്ക്കുള്ള പുസ്തകം വിതരണം നടത്തി. വീട്ടിൽ ഒരു വായനമൂല ഒരുക്കാനുള്ള നിർദേശങ്ങൾ നൽകി.
ജൂൺ 26-ലോക ലഹരി വിരുദ്ധ ദിനം.
ജീവിതമാണ് ലഹരി, എന്ന് ഓർമ്മിപ്പിച്ചിക്കൊണ്ട് സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി.
ജൂലൈ 21-ചാന്ദ്ര ദിനം.
സ്കൂളിൽ ചന്ദ്ര ദിനം ആചരിച്ചു.
ചാന്ദ്ര ദിനം ക്വിസ്, വീഡിയോ പ്രദർശനം എന്നിവ നടത്തി. നീൽ ആസ്‌ട്രോങ് മായുള്ള mock അഭിമുഖം നടത്തുകയുണ്ടായി.
ആഗസ്ത് 6,9-
ഹിരോഷിമ, നാഗസാക്കി ദിനാചരണങ്ങൾ നടത്തുകയുണ്ടായി.
യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. ക്വിസ് നടത്തി.പോസ്റ്റർ നിർമിച്ചു.
ആഗസ്ത് 15- സ്വാതന്ത്ര്യദിനം.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു സ്കൂളിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തുകയിണ്ടായി.
ദേശഭക്തി ഗാനം ആലപിച്ചു, ക്വിസ്, പോസ്റ്റർ ഡിസൈൻഎന്നിവ നടത്തി. കുട്ടികൾ സ്വാതന്ത്ര്യസമര സേനനികളായ ഗാന്ധിജി, നെഹ്‌റു എന്നിവരുടെ വേഷമിട്ടു.
മധുരം വിതരണം ചെയ്തു.
പഠനയാത്ര
ഫെബ്രുവരി 7 ന് സ്കൂളിൽ നിന്നും കോഴിക്കോട് പഠനയാത്ര നടത്തി.
പഴശ്ശിരാജ മ്യൂസിയം, പ്ലാനിറ്റേറിയും, ബേപ്പൂർ തുറമുaം, കോഴിക്കോട് ബീച്, ശലഭ ഉദ്യാനം എന്നിവ സന്ദർശിച്ചു.
വാർഷിക റിപ്പോർട്ട് 2023-24
ഒളവിലം നാരായണൻ പറമ്പിൽ സ്ഥിതിചെയ്യുന്ന വണ്ണത്താൻ കണ്ടി മുസ്ലിംഎൽ. പി സ്കൂൾ 1903-ൽ സ്ഥാപിതമായി. സ്കൂൾ ഇന്ന് 121 വർഷത്തിന്റെ നിറവിലാണ്. എൽ.കെജി യു.കെ.ജി ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. എൽ കെ ജിയിലും യു കെ ജിലും കൂടി 15 കുട്ടികളുണ്ട്.ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി ഈ വർഷം 57 കുട്ടികളാണ് പഠിക്കുന്നത്.
സ്റ്റാഫ് കൗൺസിൽ:
പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ മെയ് ആദ്യവാരത്തിൽ തന്നെ യോഗങ്ങൾ ചേർന്ന് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് നല്ല പിന്തുണയും അക്കാദമിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള ആസൂത്രണവും നടത്തി.
പ്രവേശനോത്സവം:
വാദ്യമേളത്തോടെ നവാഗതരെ സ്വീകരിക്കുകയും കുട്ടികൾ അക്ഷരദീപം തെളിയിച്ചു പ്രവേശനോത്സവ ഗാനം ആലപിച്ചും പുതിയ അധ്യായന വർഷം വളരെ ഭംഗിയായി ആഘോഷിച്ചു.
കലാഭവൻ അഷ്‌കറുടെ നേതൃത്വത്തിലുള്ള മാജിക് ഷോ, മാജിക് ഡാൻസ് എന്നിവ കുട്ടികൾ കൗതുകത്തോടെ ആസ്വദിച്ചു.
വാർഡ് മെമ്പറും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്ത പരിപാടി വളരെ വിജയപ്രദമായിരുന്നു
അസംബ്ലി:
അസംബ്ലിയിൽ വായനക്ക് പ്രാധാന്യം നൽകികൊണ്ട് പത്രം,ലൈബ്രറി പുസ്തകങ്ങൾ,കുറിപ്പ് തയ്യാറാക്കൽ,കഥകൾ, കവിതകൾ ആപ്തവാക്യങ്ങൾ, കടങ്കഥകൾ ആസ്വാദനക്കുറിപ്പ് തയ്യാറാക്കിയ അവതരിപ്പിക്കൽ എന്നിവ സ്വയം കണ്ടെത്തി വായിക്കുന്നു.മികച്ച വായനക്കുള്ള സമ്മാനങ്ങൾ ഏർപ്പെടുത്തി.കൂടുതൽ പുസ്തകങ്ങൾ വായിക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഈ വർഷം ഏറ്റവും കൂടുതൽ പുസ്തകം വായിക്കുകയും അതിന്റെ കുറിപ്പ് തയ്യാറാക്കുകയും ചെയ്തത് സിദ്ര മെഹ്വിഷ് ആയിരുന്നു.
എല്ലാ വ്യാഴാഴ്ച്ചയും ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിക്കുന്നു.
അസംബ്ലിയിൽ കുട്ടികൾക്ക് കമ്മ്യൂണിക്കേഷൻ ചെയ്യാനുള്ള അവസരങ്ങൾ ഒരുക്കുന്നു
ഉച്ച ഭക്ഷണം:
സർക്കാറിന്റെ മുൻകയ്യോടെ ഇന്ന് എല്ലാ സ്കൂളിലും ഉച്ചഭക്ഷണമുണ്ട്. നമ്മുടെ സ്കൂളിൽ ഒന്നു മുതൽ നാലു വരെ കുട്ടികൾക്ക് മുഴുവൻ ഉച്ചഭക്ഷണം നൽകുന്നുണ്ട്. പോഷകാഹാര പ്രധാനമായ ഭക്ഷണം,മുട്ട പഴം, പാൽ എന്നിവയും നൽകുന്നുണ്ട് പിടിയുടെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനം ഇതിന് പിന്നിലുണ്ട്
പി ടി എ:
സ്കൂളിലെ 2023-24 വർഷം ഒരു ശക്തമായ പി.ടി.എ പ്രവർത്തിച്ചുവരുന്നു.ഒരു സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്തുന്നത് കുട്ടികൾക്കും അധ്യാപകർക്കും ഒപ്പം രക്ഷിതാക്കൾ കൂടി സജീവമായി ഇടപെടുമ്പോഴാണ്.
നമ്മുടെ ജനറൽ പി.ടി.എയും ക്ലാസ് പി. ടി. എയുമൊക്കെ ഇതിന്റെ തുടക്കമായിരുന്നു. രക്ഷിതാക്കളുടെ സാന്നിധ്യം മാത്രമല്ല അവരുടെ ഇടപെടലും കൂടിയാണ്
ക്ലബ്ബുകൾ:
പരിസ്ഥിതി ക്ലബ്ബ്,ഗണിത ക്ലബ്ബ്,അറബിക് ക്ലബ്ബ് തുടങ്ങിയ വിവിധ ക്ലബ്ബുകൾ രൂപീകരിച്ചും അവയുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നു
വിദ്യാരംഗം കലാസാഹിത്യവേദി:
വിദ്യാരംഗം കലാസാഹിത്യവേദി രൂപീകരിച്ചു. ദിനാചരണ പ്രവർത്തനങ്ങളും ബാലസഭയും നടത്തി പോയിരുന്നു
മേളകൾ:
കലാകായിക പ്രവർത്തി പരിചയ, ശാസ്ത്ര മേളകളിൽ ചൊക്ലി സബ്ജില്ലയിൽ വളരെ മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നു.
കലാമേളയിൽ എട്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.
എസ്.ആർ.ജി :
രണ്ടാഴ്ചയിൽ ഒരു എസ്. ആർ. ജി കൂടുകയും അക്കാദമിക പ്രവർത്തനങ്ങളുടെ അവലോകനവും ആസൂത്രണവും പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹാര പ്രവർത്തനങ്ങളും ആസൂത്രണം നടത്തിവരുന്നു
എൽ എസ് എസ് പരീക്ഷ പരിശീലനം :
നാലാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് എൽ എസ് എസ് പരീക്ഷയുടെ പരിശീലനം റഹീം സാറിന്റെ നേതൃത്വത്തിൽ നടത്തിവരികയും അഞ്ചു കുട്ടികൾ ഫെബ്രുവരിയിൽ മതിയമ്പത് സ്കൂളിൽ വെച്ച് നടന്ന പരീക്ഷയിൽ പങ്കെടുക്കുകയും ചെയ്തു
ദിനാചരണങ്ങൾ:
വിവിധ ദിനാചരണങ്ങൾ ആഘോഷിക്കുകയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ക്വിസ് പരിപാടിയിൽ നടത്തിവരുന്നു.
ചൊക്ലി പഞ്ചായത്തിന്റെ പരിസ്ഥിതി ദിനാഘോഷം നമ്മുടെ സ്കൂളിൽ വെച്ചാണ് നടന്നത് അതിന്റെ ഭാഗമായി ടി സി പ്രദീപൻ മാഷുടെ പ്ലാസ്റ്റിക്കിനെതിരായ ബോധവൽക്കരണ ക്ലാസ്സും മില്ലറ്റ് വർഷത്തിന്റെ ഭാഗമായി മുത്താറി വിത്ത് നട്ട് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
സ്കൂളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാൻ കിലയുടെ ഭാഗമായി 25 ചട്ടി സ്കൂളിൽ എത്തിച്ചു. അത്ൽ പച്ചക്കറി കൃഷി ചെയ്തു തുടങ്ങി.
സ്വാതന്ത്ര്യദിനാഘോഷം വളരെ ഭംഗിയായി നടത്തി.
രക്ഷിതാക്കളുടെ സഹകരണത്തോടെ വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങൾ നടത്തി ഓണപ്പൂക്കളും ഒരുക്കുകയും ഓണസദ്യയിൽ രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കുകയും ചെയ്തു.
പഠനയാത്ര:
ഫെബ്രുവരി കോഴിക്കോട് പഠനയായത്ര നടത്തി. ആദ്യം പഴശ്ശിരാജ മ്യൂസിയം ബേപ്പൂർ തുറമുഖം ശലഭ്യാനം പ്ലാൻ ചേരും എന്നീ സ്ഥലങ്ങൾ പഠനയാത്ര നടത്തി വളരെ മികച്ച രീതിയിൽ സ്കൂൾ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും കുട്ടിയുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായില്ല വിദ്യാലയ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന മാനേജ്മെന്റ് കമ്മിറ്റി രക്ഷിതാക്കൾ പൂർവ്വ വിദ്യാർത്ഥികൾ വിദ്യാഭ്യാസ പ്രവർത്തകർ എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി രേഖപ്പെടുത്തുന്നു