ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/ഗോടെക്

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവനതപുരം ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായ ന്റെ ഉദ്‌ഘാടനം ഓഗസ്റ്റ് 11 നു മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ജേതാവായ ഇംഗ്ലീഷ് അധ്യാപകൻ സുജീവ്‌ ജോസ് സർ നിർവഹിച്ചു .ക്ലാസ്സുകളിലെ കുട്ടികളെ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാൻ പ്രേരിപ്പിക്കുക അതിൽ നൈപുണ്യം ഉണ്ടാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.ഇതിന്റെ ഭാഗമായി പ്രശസ്ത സിനിമ സംവിധായകൻ ശരത്തുമായി ഇംഗ്ലീഷിൽ സംവദിക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചു.വിദേശികളുമായി സംവദിക്കുന്നതിനായി മ്യൂസിയം പരിസരത്തു അവസരം ഒരുക്കുകയും മ്യൂസിയം കാണാൻ കൊണ്ട് പോവുകയും ചെയ്‌തു .ഈ പദ്ധതി വിജയകരമായി നടപ്പാക്കികൊണ്ടിരിക്കുകയാണ്