Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ശാസ്ത്രക്ലബ്

 
ശാസ്ത്രോത്സവം
 
ശാസ്ത്ര ദിനാഘോഷം 2022

കുട്ടികളിൽ  ശാസ്ത്ര അവബോധം വളർത്തുന്നതിനു വേണ്ടി വിവിധങ്ങളായ പരിപാടികൾ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടത്തിവരാറുണ്ട്. ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേള രണ്ട് തവണയായി(2003-04,2019-20) സബ്ജില്ല തലത്തിൽ നമ്മുടെ വിദ്യാലയം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട് .മികച്ച ശാസ്ത്ര പ്രതിഭയെ കണ്ടെത്തുന്നതിന് നടത്തുന്ന ഇൻസ്പയർ അവാർഡിന് നമ്മുടെ വിദ്യാലയത്തിലെ  അജുൻ രാജ്  അർഹനായിട്ടുണ്ട്. സബ്ജില്ലാതല  ശാസ്ത്രമേളയ്ക്ക്  മുന്നോടിയായി സ്കൂൾതലത്തിൽ ശാസ്ത്രമേളകൾ  വർഷംതോറും നടത്തിവരാറുണ്ട്. ശാസ്ത്രവുമായി  ബന്ധപ്പെട്ട ദിനാചരണങ്ങളിൽ മേഖലയിൽ  കഴിവ് തെളിയിച്ച പ്രഗത്ഭരെ (എൻ കെ ഗോവിന്ദൻ മാഷ്, സജീഷ് പി കെ, സതീഷ് സിംഗപ്പൂർ)കൊണ്ടുവന്നു കുട്ടികൾക്ക് ക്ലാസുകൾ നൽകാറുണ്ട്.സബ്ജില്ലാ അടിസ്ഥാനത്തിൽ  നടന്ന ശാസ്ത്ര പരീക്ഷണത്തിൽ ഒന്നാം സ്ഥാനവും  ജില്ലാതലത്തിൽ  രണ്ടാം സ്ഥാനവും  പാർവതി നമ്പ്യാർ കരസ്ഥമാക്കിയിട്ടുണ്ട്.ജില്ലാ തലത്തിൽ എൽ പി വിഭാഗത്തിൽ  പ്രോജക്ട് അവതരണം വേദ  സുനിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ശാസ്ത്രമേളയിൽ അധ്യാപകർക്കു വേണ്ടിയുള്ള  പഠനോപകരണ നിർമ്മാണത്തിൽ  നമ്മുടെ സ്കൂളിലെ  ബിന്ദു ടീച്ചർ രണ്ടുതവണ സമ്മാനത്തിന് അർഹയായി . ഏകകോശ ജീവിയായ അമീബയെ പരിചയപ്പെടുത്തുന്നതിന് വേണ്ടി നമ്മുടെ വിദ്യാലയത്തിൽ നിന്ന് കൾച്ചർ ചെയ്തെടുത്ത മീഡിയം മൈക്രോസ്കോപ്പിൽ വെച്ച് നോക്കിയപ്പോൾ കുഞ്ഞൻ അമീബ കളെ കണ്ടത്  കുട്ടികൾക്ക്  ഏറെ കൗതുകകരമായി. ഏഴാംക്ലാസിലെ  കുട്ടികൾക്ക്  പഠിക്കാനുള്ള ഭാഗമായ  സോപ്പ് നിർമ്മാണം  കുട്ടികളുടെ മുന്നിൽ വച്ച്  നടത്താറുണ്ട്. ശാസ്ത്രക്വിസ് മത്സരങ്ങളിൽ നമ്മുടെ സ്കൂളിലെ  ആൽബിൻ ജിജി സബ്ജില്ല ജില്ലതലങ്ങളിൽ ശ്രദ്ധേയമായ  നേട്ടം  കൈവരിച്ചിട്ടുണ്ട്.

ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം  നമ്മുടെ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി .ബിന്ദു കെ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിലെ സയൻസ് അധ്യാപകർ ആണ്  വിവിധ പരിപാടികളോടെ കുട്ടികളിലേക്ക് ശാസ്ത്രത്തിന്റെ പുതു അറിവ് പകർന്നു നൽകിയത്.ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ചു  നടത്തിയ  പ്രവർത്തനങ്ങൾ

രാമൻ എഫക്ട് എന്താണ്? വിശദീകരണവീഡിയോ പങ്കു വച്ചു

ക്വിസ് മത്സരം നടത്തി

മന്ത്രവാദ ചികിത്സ നടത്തി  ആളുകളെ  കബളിപ്പിക്കുന്ന സിദ്ധന്മാരുടെ സിദ്ധികളെ അനാവരണം ശാസ്ത്രമാജിക് ഷോ   നടത്തി, കുട്ടികളെ ബോധവൽക്കരിക്കാൻ സാധിച്ചു.


2022-23 ചാന്ദ്രാദിനാഘോഷം

2022-ജൂലൈ -21  വ്യാഴം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കരിപ്പാൽ S. V. U. P സ്കൂളിൽ വച്ച് ചാന്ദ്രാദിനാഘോഷ പരിപാടാടികൾ നടത്തി.ഹെഡ്മിസ്ട്രസ് കെ. സി. വത്സല ടീച്ചറുടെ അധ്യക്ഷതയിൽ റിട്ടയേർഡ് ടീച്ചർ, പയ്യന്നൂർ ബോയ്സ് എച്ച്. എസ്.എസ്.

കെ.വി. രവിന്ദ്രൻ മാസ്റ്റർ ചാന്ദ്രാദിനാഘോഷം ഉൽഘാടനം ചെയ്തു.സീനിയർ സയൻസ് അധ്യാപിക ബിന്ദു.കെ ടീച്ചർ സ്വാഗതവും, സയൻസ് അധ്യാപിക വിദ്യ ടീച്ചർ ആശംസയും അർപ്പിച്ചു. ശാസ്ത്രക്ലബ്‌ കൺവീനർ അയിഷാബി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽപി , യുപി കുട്ടികൾക്കായി ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും നടത്തി.

2022-23 തളിപ്പറമ്പ് നോർത്ത് ഉപജില്ലാ ശാസ്ത്രമേള പുഷ്പഗിരി സെന്റ് ജോസഫ് സ്കൂളിൽ വെച്ച് നടന്നു.LP വിഭാഗത്തിൽ 6 കുട്ടികളും UPവിഭാഗത്തിൽ 9 കുട്ടികളും പങ്കെടുത്തു.മികച്ച വിജയം കരസ്ഥമാക്കി.

2023-24