ഇവിടെയൊരു ഗ്രാമം
കുന്നുകൾക്കപ്പുറം വയലുകൾക്കപ്പുറം
അവിടെ ഒരു പുഴയുമുണ്ടായിരുന്നു
കുന്നെങ്ങു പോയി വയലെങ്ങു പോയി
വിതയില്ല കൊയ്ത്തില്ല തരിശുപാടങ്ങൾ
എവിടെ എവിടെ മാഞ്ഞു പോയി
പുഴയെങ്ങു പോയി
കുന്നില്ല വയലില്ല പുഴയില്ല
ഗ്രാമമില്ലൊന്നുമില്ലാ നമുക്കു ബാക്കി
കുന്നുകളോടൊപ്പം പുഴകൾ പോയി
ഈ ഗ്രാമമെന്നതൊരോർമ്മ മാത്രം