കണ്ണീരു വാർത്ത് ഈ ലോകം
വ്യാധിയാൽ അലഞ്ഞീടുന്നു
വൻമതിൽ കടന്നു വന്നൊരാ വ്യാധിതൻ
എൻ നാട്ടിലും ഇന്നു ഭീതിയായി
ഭയമല്ല പകരം ജാഗ്രതയാണെങ്കിൽ
നാളെ അതിജീവിതത്തിൻ കഥ പറയാം
നീതിപാലകരും ഭരണകർത്താക്കളും
നമ്മൾക്ക് തുണയുണ്ടതോർക്കാം
വീട്ടിലിരുന്ന് രക്ഷിക്കാം നമ്മുടെ
വീടിനെ നാടിനെ നാട്ടുകാരെ