ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 08-11-2025 | AnijaBS |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 08-11-2025 | AnijaBS |
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം


അന്താരാഷ്ട്ര യോഗ ദിനാചരണം

21/06/2025 അന്താരാഷ്ട്ര യോഗ ദിനാചരണവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ് യൂണിറ്റിലെ കുട്ടികൾക്കായി നടന്ന യോഗ പ്രാക്ടീസ്

ഡിജിറ്റൽ അച്ചടക്ക ക്ലാസുകൾ
10/6/2025 ന് നടന്ന ഡിജിറ്റൽ അച്ചടക്ക ക്ലാസുകൾ അവരവരുടെ ക്ലാസ്സിൽ കൈകാര്യം ചെയ്ത് LK കുട്ടികൾ .

പുതിയ അധ്യായന വർഷത്തിലേക്കുള്ള തയ്യാറെടുപ്പ്
പുതിയ അധ്യായന വർഷത്തിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഐടി ലാബ് വൃത്തിയാക്കൽ ലാപ്ടോപ്പ് തുടച്ച് ലാബ് സജ്ജീകരിച്ചു പുതിയ അഡ്മിഷനുകളുടെ ഡേറ്റ എൻട്രി നടത്തി
ഡോക്യുമെന്റേഷൻ ടീം
പ്രവേശനോത്സവത്തിൽ തുടങ്ങി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം 3/6/25 മുതൽ 13/6/25 വരെ നടന്ന മൂല്യാധിഷ്ഠിത ക്ലാസുകളും തുടർന്നുള്ള സ്കൂളിലെ പ്രധാന പ്രവർത്തനങ്ങളുടെ എല്ലാം ഡോക്യുമെന്റേഷനും ചെയ്യുന്നതിനായുള്ള 10 പേർ അടങ്ങിയ നമ്മുടെ മീഡിയ ടീം

2024-2027 Batch School Camp Held at GKS GVHSS Vellanad on 27th May 2025

ജി കാർത്തികേയൻ സ്മാരക ഗവൺമെന്റ് വി&എച്ച്എസ്എസ് വെള്ളനാട് സ്കൂളിലെ ലിറ്റിൽ കൈറ്റ് ബാച്ചിന്റെ 2025-26 അക്കാദമിക വർഷത്തിലെ ഒന്നാംഘട്ട ക്യാമ്പ് മെയ് 27 ചൊവ്വാഴ്ച സ്കൂളിൽ വെച്ച് നടന്നു. എച്ച് എം പ്രേംദേവാസ് സാർ,എസ് എം സി ചെയർമാൻ ബാലകൃഷ്ണൻ സർ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ച് ക്യാമ്പിന് തുടക്കം കുറിച്ചു.
മാസ്റ്റർ ട്രൈനേഴ്സിന്റെ സാന്നിധ്യത്തിൽ എക്സ്റ്റേണൽ ആർപിമാർ ക്ലാസുകൾ കൈകാര്യം ചെയ്തു. രണ്ട് ബാച്ചുകളിലായി 80 ഓളം കുട്ടികൾക്കാണ് മീഡിയ ട്രെയിനിങ് എന്ന വിഷയത്തിൽ പരിശീലനം ലഭിച്ചത്. സ്കൂൾ പ്രവർത്തനങ്ങളെ നവമാധ്യമങ്ങളിൽ എത്തിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതായിരുന്നു ക്യാമ്പ്.

GKSGVHSS VELLANAD Preliminary Camp conducted on 02/08/2024
