ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/വിദ്യാരംഗം
വിദ്യാർത്ഥികളിൽ ഭാഷാപരമായതും രചനാപരമായതുമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി സ്കൂളിൽ വിദ്യാരംഗം ക്ലബ് പ്രവർത്തിച്ചു വരുന്നു. കഥ, കവിത, ഉപന്യാസം, അഭിനയം മുതലായ മേഖലകൾക്കാണ് ഇതിൽ പ്രാധാന്യം നൽകുന്നത്. വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ സർഗ്ഗാത്മക ശേഷികൾ വികസിപ്പിക്കുക ഭാഷാനൈപുണികൾ പരിപോഷിപ്പിക്കുക കലാപരവും സാംസ്കാരികവുമായ കഴിവുകൾ വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടു കൂടി പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി . വിവിധ ദിനാചരണങ്ങൾ ആഘോഷിക്കുക അതിന്റെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കുന്നതിനു വേണ്ടി പ്രമുഖ വ്യക്തികളുടെ പ്രഭാഷണം നടത്തുക. സെമിനാറുകൾ, വിവിധ ശില്പശാലകൾ, സംഘടിപ്പിക്കുക. പതിപ്പുകൾ,മാഗസിനുകൾ,ചിത്രരചനാ മത്സരം, കവിതാ രചന, കഥാ രചന , പുസ്തകാസ്വാദനം, പ്രബന്ധ രചന തുടങ്ങി വിവിധ രചനാ മത്സരങ്ങൾ നടത്തുക, എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ് വിദ്യാരംഗം കലാസാഹിത്യവേദി . ഇതിനോടൊപ്പം കുട്ടികളുടെ വായനാ താല്പര്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യ വേദി തീരുമാനമെടുക്കുകയുണ്ടായി.
നെടുമങ്ങാട് ഉപജില്ല പ്രബന്ധാവതരണം 2024
2024-25 വിദ്യാരംഗം കലാസാഹിത്യ വേദി നെടുമങ്ങാട് ഉപജില്ല പ്രബന്ധാവതരണം ഒന്നാം സ്ഥാനം സുദക്ഷിണ വി ബി (10 H) അർഹയായി.
വിദ്യാരംഗം സെമിനാർ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം 2024
വിദ്യാരംഗം സെമിനാർ സംസ്ഥാന മത്സരത്തിലേക്ക് തെരഞ്ഞെടുത്ത (ജില്ലാതലത്തിൽ ഒന്നാം സ്ഥാനം) സുദക്ഷിണ. വി. ബി അഭിനന്ദനങ്ങൾ...
വിദ്യാരംഗം സെമിനാർ (സംസ്ഥാനതലം) 2024 -
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രബന്ധാവതരണത്തിൽ (സംസ്ഥാനതലം) സമ്മാന അർഹയായ സുദക്ഷിണ.വി.ബി ക്ക് അഭിനന്ദനങ്ങൾ. നമ്മുടെ സ്കൂളിന് കൈവരിക്കാൻ കഴിഞ്ഞ വലിയ ഒരു നേട്ടമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. 'എം.മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളും' എന്നതായിരുന്നു വിഷയം. ഉപജില്ലയിലും ജില്ലയിലും ഒന്നാം സ്ഥാനത്ത് എത്തിയ സുദക്ഷിണ സംസ്ഥാനതലത്തിലും സമ്മാനാർഹയായി. തിരുവനന്തപുരം ജില്ലയുടെയും നെടുമങ്ങാട് ഉപജില്ലയുടെയും നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും പേരിനെ സംസ്ഥാനതലത്തിലേക്ക് ഉയർത്താൻ സുദക്ഷിണയ്ക്ക് കഴിഞ്ഞു. സംസ്ഥാനതലത്തിൽ പങ്കെടുക്കുവാനും മയ്യഴിയുടെ കഥാകാരനെ കാണാനും ഒപ്പം നിൽക്കാനും കഴിഞ്ഞത് മഹാഭാഗ്യം