സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/ലിറ്റിൽകൈറ്റ്സ്/2023-26
| 25045-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25045 |
| യൂണിറ്റ് നമ്പർ | LK/2018/25045 |
| അംഗങ്ങളുടെ എണ്ണം | 50 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | ആലുവ |
| ലീഡർ | സാന്ദ്ര സണ്ണി |
| ഡെപ്യൂട്ടി ലീഡർ | അനുപ്രിയ സണ്ണി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷാലി കെ ജോസഫ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിമി ജോസ് |
| അവസാനം തിരുത്തിയത് | |
| 12-01-2026 | 25045 |
സ്കൂൾ ഭരണസമിതി
| സ്ഥാനപ്പേര് | സ്ഥാനപ്പേര് | പേര് |
|---|---|---|
| ചെയർമാൻ | പി ടി എ പ്രസിഡന്റ് | അനൂപ് പി ജി |
| കൺവീനർ | ഹെഡ്മിസ്ട്രസ് | സിസ്റ്റർ. ലേഖ ഗ്രേസ് |
| വൈസ് പ്രസിഡന്റ് | എം പി ടി എ പ്രസിഡന്റ് | പ്രിയ ജോബി |
| ജോയിന്റ് കൺവീനർ | ലിറ്റിൽ കൈറ്റ് മിസ്ട്രസ് | ഷാലി കെ ജോസഫ് |
| ജോയിന്റ് കൺവീനർ | ലിറ്റിൽ കൈറ്റ് മിസ്ട്രസ് | ഷീജ പോൾ ടി |
| കുട്ടികളുടെ പ്രതിനിധി | ലിറ്റിൽ കൈറ്റ്സ് ലീഡർ | സാന്ദ്ര സണ്ണി |
| കുട്ടികളുടെ പ്രതിനിധി | ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | അനുപ്രിയ സണ്ണി |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
1.ആയിഷ ഫൈസൽ
2.അലീഷ പർവിൻ പി എൻ
3.അൽഫോൻസാ റെൻസൺ
4.അനഘ ജോബി
5.അനാമിക എൻ എ
6.അനയാ മജീഷ്
7.എയ്ഞ്ചലിന റോയ്
8.ആൻ തെരേസ ഡേവിസ്
9.ആൻസിയ ലിജോ
10.അൻസിയ വർഗീസ്
11.ആഷ്ലിൻ അന്റു
12.അതുല്യ ഷൈജു
13.അതുല്യ ഷിബു
14.അവന്തിക എം. ബി
15.അവന്തിക സുരേഷ്
16.ക്രിസ്റ്റിന ജെയ്സൺ
17.ദേവനന്ദ സുരേഷ്
18.ദേവപ്രിയ അനിൽ
19.ഫ്യറൂസ ബീഗം
20.ഗംഗ വി. ജി
21.ഗൗരി പാർവതി പി. സ്
22.ഹൈൽ മരിയ ഹെൻട്രി
23.ഹലീമതുൽ സഹതിയ വി യു
24.ഹനാന ഫാത്തിമ എം. ടി
25.ഐറിൻ മരിയ കെ പി
26.ജയലക്ഷ്മി ഷിബു
27.ലക്ഷ്മിപ്രിയ ഷിജു
28.ലെസ്ലി മെറിൻ തോമസ്
29.മുനവിറ ബിൻത് സൈദ്
30.നദി പ്രസാദ് പ്രഭാകർ
31.പാർവതി എം എസ്
32.റെയ്ച്ചൽ ബിജു
33.രോഷ്നാ മേരി സജി
34.സന ഫാത്തിമ കെ എച്ച്
35.സന ഫാത്തിമ പി
36.ഷനാൻ അൽഫോൻസ
37.ശ്രീലക്ഷ്മി കെ ആർ
38.വഫിയ ഉമർ
പ്രവർത്തനങ്ങൾ
കമ്പ്യൂട്ടർ പരിപാലനം-അടിസ്ഥാന ബോധവൽക്കരണക്ലാസുകൾ
2024 ജൂലൈ 9 ന് വിദ്യാലയത്തിലെ മറ്റു കുട്ടികൾക്ക് കൈറ്റ്സ് അംഗങ്ങൾ പ്രൊജക്ടർ സെറ്റിംഗ്സ് ഉം കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട മറ്റ് അടിസ്ഥാന വിവരങ്ങളും വിശദീകരിച്ചു നൽകി.സ്കൂളുകളിലെ കമ്പ്യൂട്ടർ ലാബുകളിലും ക്ലാസ് മുറികളിലുമുള്ള ഇന്റർനെറ്റ് സൗകര്യങ്ങൾ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് വിശദമായ പരിശീലനം നൽകി.
സോഷ്യൽ മീഡിയ അഡിക്ഷൻ... സാമൂഹ്യ വിപത്ത് - ബോധവൽക്കരണം സഹപാഠികൾക്ക് മൂകാഭിനയത്തിലൂടെ
കാഞ്ഞൂർ, സെന്റ് ജോസഫ് സി ജി എച്ച് എസ് ലിറ്റിൽ കൈറ്റ്സ് 2024 ജൂലൈ 26 ന് മാധ്യമ സംസ്കാരത്തിന്റെ പിടിയിൽ അമർന്ന ആധുനിക തലമുറ നേരിടുന്ന ഭവിഷ്യത്തുകളെ ചൂണ്ടിക്കാണിക്കുന്ന മൂകാഭിനയം വിദ്യാലയത്തിലെ 600 ൽ പരം വരുന്ന കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു.
മൂകാഭിനയം - അയൽപക്ക വിദ്യാലയത്തിൽ
2024 ഡിസംബർ 6 ന് അയൽപക്ക വിദ്യാലയമായ കാഞ്ഞൂർ, ലിറ്റിൽ ഫ്ലവർ വിദ്യാർത്ഥികൾക്ക് മുന്നിൽ മൂകാഭിനയം അവതരിപ്പിക്കുകയും വർദ്ധിച്ചുവരുന്ന ഫോൺ അഡിക്ഷൻ മൂലം ഉണ്ടാകുന്ന വിപത്തുകളെ കുട്ടികൾക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.
എട്ടാം തരത്തിലെ കുട്ടികളുടെ അഭിരുചി പരീക്ഷക്കുള്ള സഹായം
എട്ടാം തരത്തിലുള്ള കുട്ടികൾക്ക് നടത്തിയ അഭിരുചി പരീക്ഷക്കുള്ള സഹായങ്ങൾ ഒൻപതാം ക്ലസ്സിലുള്ള കുട്ടികൾ ചെയ്തു .പരീക്ഷയ്ക്കായി കംപ്യൂട്ടർ ലാബ് ഒരുക്കുന്നതിലും കുട്ടികൾക്കുള്ള രജിസ്റ്റർ നമ്പറുകൾ വിതരണം ചെയ്യുന്നതിലും കുട്ടികളെ പരീക്ഷയ്ക്കായി ഒരുക്കുന്നതിലും ലിറ്റിൽ കൈറ്റിസിന്റെ സഹായം ഉണ്ടായിരുന്നു .
ഡിജിറ്റൽ മാഗസിൻ നിർമാണ കമ്മറ്റി രൂപീകരണം
ഈ വർഷത്തെ ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന് ഒൻപതാം ക്ലാസിലെ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകുന്നു. അതിനു മുന്നൊരുക്കമായി ഓരോ ക്ലാസിൽ നിന്നും പ്രതിനിധികളെ തിരഞ്ഞെടുത്തു. കുട്ടികളുടെ രചനകൾ ശേഖരിച്ചു തുടങ്ങി. മാഗസിൻ നിർമ്മാണത്തിന്റെ വിവിധ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു.
സ്കൂൾ മാരത്തോൺ രെജിസ്റ്ററേഷൻ
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ, സംസ്ഥാനതലത്തിൽ നടക്കുന്ന സ്കൂൾ ഇന്നൊവേഷൻ മാരത്തോൺ മത്സരത്തിൽ സജീവമായി പങ്കെടുത്തു. സ്കൂളിലെ യുവ കണ്ടുപിടിത്തക്കാർക്ക് അവരുടെ സാങ്കേതിക വൈദഗ്ധ്യവും നൂതന ആശയങ്ങളും പ്രകടിപ്പിക്കാൻ ഈ മത്സരം ഒരു വലിയ വേദിയായി.കൈറ്റ്സ് മാസ്റ്റർമാരുടെയും മറ്റ് അധ്യാപകരുടെയും മാർഗ്ഗനിർദ്ദേശത്തോടെയാണ് വിദ്യാർത്ഥികൾ തങ്ങളുടെ പ്രോജക്റ്റുകൾ രൂപകൽപ്പന ചെയ്തതും പൂർത്തിയാക്കിയതും. പുതിയ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കാനും, പ്രശ്നപരിഹാര ശേഷി വർദ്ധിപ്പിക്കാനും, പ്രായോഗികമായ സാങ്കേതിക അറിവ് നേടാനും ഈ പങ്കാളിത്തം കുട്ടികളെ സഹായിച്ചു.
സ്കൂൾ തല ക്യാമ്പ്
09/10/2024... ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഒരു ദിവസത്തെ പ്രത്യേക സ്കൂൾ തല ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. 9-ാം ക്ലാസ്സിലെ കുട്ടികളെ ലക്ഷ്യമിട്ട് നടത്തിയ ഈ ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിൽ ആഴത്തിലുള്ള പരിശീലനം നൽകി. മെന്റർമാരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. പ്രോഗ്രാമിംഗിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ചും ലളിതമായ ആനിമേഷനുകൾ എങ്ങനെ നിർമ്മിക്കാമെന്നും വിദ്യാർത്ഥികൾക്ക് പ്രായോഗികമായി മനസ്സിലാക്കാൻ ഈ ക്യാമ്പ് അവസരമൊരുക്കി. മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ ഉൾപ്പെടുത്തി, ഓരോ ഡിവിഷനിൽ നിന്നും 4പേരെ വീതം തിരഞ്ഞെടുത്ത് ഉപജില്ലാ തല ക്യാമ്പിലേക്ക് നോമിനേറ്റ് ചെയ്തു. ഇത് കുട്ടികൾക്ക് സാങ്കേതിക വിദ്യയിലുള്ള താൽപര്യവും കഴിവും വർദ്ധിപ്പിക്കാൻ സഹായിച്ചു.
| പ്രോഗ്രാമിങ് | അനിമേഷൻ |
|---|---|
ഉപജില്ലാ തല യൂത്ത് ഫെസ്റ്റിവൽ ഡോക്യൂമെന്റഷൻ
ആലുവയിൽ വെച്ച് നടന്ന സബ് ജില്ലാ യുവജനോത്സവം രേഖപ്പെടുത്തിയത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്. KITE നൽകിയ ക്യാമറകളും വെബ്ക്യാമുകളും ഉപയോഗിച്ചാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ ഈ ദൃശ്യ-ശ്രാവ്യ ഡോക്യുമെന്റേഷൻ വിജയകരമായി പൂർത്തിയാക്കിയത്. യുവജനോത്സവത്തിന്റെ വിവിധ വേദികളിലെ കലാപരിപാടികളും മത്സരങ്ങളും ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും വിദ്യാർത്ഥികൾ നേരിട്ട് ചിത്രീകരിക്കുകയും, ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയും ചെയ്തു. ഈ സംരംഭത്തിലൂടെ കുട്ടികൾക്ക് ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ലൈവ് സ്ട്രീമിംഗ് എന്നിവയിൽ പ്രായോഗിക പരിശീലനം നേടാൻ സാധിച്ചു. മാത്രമല്ല, പൊതുപരിപാടികൾ കൃത്യതയോടെയും കാര്യക്ഷമതയോടെയും ഡോക്യുമെന്റ് ചെയ്യാനുള്ള അവരുടെ കഴിവ് തെളിയിക്കുന്ന ഒന്നുകൂടിയായി ഈ പ്രവർത്തനം.
ഡിജിറ്റൽ മാഗസിൻ നിർമ്മാണം
അയൽപക്ക വിദ്യാലയത്തിൽ സോഫ്റ്റ്വെയർ പരിശീലനം
2024 നവംബർ 12ന് കൈറ്റ്സിന്റെ നേതൃത്വത്തിൽ അയൽപക്ക വിദ്യാലയത്തിലെ ഒന്നു മുതൽ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് ജിമ്പ് ,ഗെയിംസ് എന്നിവ പരിചയപ്പെടുത്തുകയും കുട്ടികൾക്ക് സ്വയം ചെയ്യാൻ പരിശീലനം നൽകുകയും ചെയ്തു.
പഠന പിന്നോക്കം നിൽക്കുന്നവർക്കായുള്ള പരിശീലന ക്ലാസുകൾ
2025 ഫെബ്രുവരി 4 ന് സ്വന്തം വിദ്യാലയത്തിലെ മറ്റു കുട്ടികൾക്കും പ്രത്യേകിച്ച് പഠനത്തിന് പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും ഓപ്പൺ ടൂൺസ് ,സ്ക്രാച്ച് എന്നിവ കൈറ്റ്സിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി.
ലിറ്റിൽ കൈറ്റ്സ് തനതു പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും ആയി 2025_26 അധ്യയന വർഷത്തിന്റെ ആദ്യദിനത്തിന് ഇന്ന് തുടക്കം കുറിച്ചു. രാവിലെ 10 മണിക്ക് തന്നെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു.പരിപാടികളുടെ ഫോട്ടോ.വീഡിയോസ്.. ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്രമീകരിച്ചു.. എല്ലാത്തിനും നേതൃത്വം നൽകി.
റോബോട്ടിക്സ് എക്സിബിഷൻ
8, 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ അംഗങ്ങളുടെ നേതൃത്വത്തിൽ വിപുലമായ ഒരു റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. സാങ്കേതികവിദ്യയിലുള്ള തങ്ങളുടെ കഴിവുകൾ തെളിയിക്കുന്ന വിസ്മയകരമായ കണ്ടുപിടുത്തങ്ങളാണ് കുട്ടികൾ ഈ മേളയിൽ അവതരിപ്പിച്ചത്. വിദ്യാർത്ഥികൾ സ്വയം രൂപകൽപ്പന ചെയ്ത എന്നിവയായിരുന്നു മേളയിലെ പ്രധാന ആകർഷണങ്ങൾ. ആധുനിക സാങ്കേതികവിദ്യയും റോബോട്ടിക്സും പ്രായോഗികമായി എങ്ങനെ ഉപയോഗിക്കാമെന്ന് കാണിച്ചുതന്ന ഈ പ്രദർശനം വിദ്യാർത്ഥികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചു.