ഗവ. യു. പി. എസ് കുട്ടമല/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-252025-26


പ്രവേശനോത്സവം

2023-24 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം രാവിലെ 9 am ആരംഭിച്ചു. മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും നേതൃത്വം നൽകുന്ന സംസ്ഥാന പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിന്റെ തൽസമയ സംപ്രേക്ഷണം പ്രൊജക്ടറിലൂടെ കുട്ടികൾക്ക് കാണിച്ചുകൊണ്ടാണ് പ്രവേശനോത്സവ ചടങ്ങ് ആരംഭിച്ചത്.സ്കൂൾതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വത്സല രാജു നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു ബിനു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് സ്വാഗതമാശംസിച്ചു. പുറത്തിപ്പാറ വാർഡ് മെമ്പർ ശ്രീമതി സുജ മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അക്ഷരദീപം തെളിയിച്ചുകൊണ്ട് നവാഗതരെ ആനയിക്കുകയും അക്ഷര തൊപ്പി അണിയിക്കുകയും ചെയ്തു. തുടർന്ന് ആദ്യാക്ഷരം എഴുതി കുട്ടികളെ പഞ്ചായത്ത് പ്രസിഡന്റ് ക്ലാസ്സിലേക്ക് ആനയിച്ചു. കുട്ടികൾക്ക് മധുരം നൽകുകയും സീനിയർ അധ്യാപകനായ ശ്രീ ക്ലീറ്റസ് ടി നന്ദി അർപ്പിക്കുകയും ചെയ്തു.

സചിത്ര പാഠബുക്ക് പഠനോപകരണ ശില്പശാല

silpasala

സ്റ്റാൻഡേർഡ് 1 2 3 4 ക്ലാസിലെ വിദ്യാർത്ഥികൾക്കായി സചിത്ര നോട്ട് ബുക്ക് പഠനോപകരണ ശില്പശാല 15 6 20023 വ്യാഴം രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ നടന്നു. സ്റ്റാൻഡേർഡ് 1 2 3 4 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾക്കായി  സംഘടിപ്പിച്ച ശില്പശാല ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു. രക്ഷകർത്താക്കളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്ന ഈ ചടങ്ങിൽ   ആർത്ത അധ്യാപകനായ ജയകുമാർ സാർ നേതൃത്വം നൽകുകയും അതാത് ക്ലാസിലെ ക്ലാസ് അധ്യാപകർ രക്ഷകർത്താക്കൾക്ക് വേണ്ട നിർദ്ദേശം നൽകുകയും ചെയ്തു.

പ്രഭാത ഭക്ഷണം ഉദ്ഘാടനം

അമ്പൂരി ഗ്രാമപഞ്ചായത്ത്, കുട്ടമല ഗവൺമെന്റ് യുപിഎസിലെ വിദ്യാർത്ഥികൾക്കായി അനുവദിച്ച പ്രഭാത ഭക്ഷണ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം 19 623 തിങ്കളാഴ്ച രാവിലെ 9:30  ഇന്ന് സ്കൂൾ ഹോളിൽ വെച്ച് നടന്നു. ഹെഡ്മിസ്ട്രസ് സ്വാഗത അർപ്പിച്ചു സംസാരിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു ബിനു അധ്യക്ഷ യായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവത്സല രാജു ചടങ്ങ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. അമ്പൂരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ തോമസ് മംഗലശ്ശേരി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രഭാത ഭക്ഷണം സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഒരു അനുഗ്രഹമാണെന്ന് സ്വാഗത പ്രസംഗത്തിനിടയിൽ ഹെഡ്മിസ്ട്രസ് അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റ്,പഞ്ചായത്ത് വിശദമാക്കി. സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ ക്ലീറ്റസ് കൃതജ്ഞത അർപ്പിച്ചു സംസാരിച്ചു. പിടിഎ കമ്മിറ്റി അംഗങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. തുടർന്ന് കുട്ടികൾക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്റെയും നേതൃത്വത്തിൽ പ്രഭാത ഭക്ഷണം വിതരണം നടത്തി.

ഗവൺമെന്റ് യുപിഎസ് കുട്ടമലയിൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം

എംഎൽഎ ഫണ്ടിൽ നിന്നും പാറശാല എംഎൽഎ ശ്രീ സി കെ ഹരീന്ദ്രൻ അവർകളുടെ നേതൃത്വത്തിൽ സ്കൂളിന് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന കർമ്മം സമുചിതമായി ആഘോഷിച്ചു. ചില സ്ഥാപന കർമ്മം നിർവഹിച്ച ബഹുമാനപ്പെട്ട പിന്നോക്കക്ഷേമ ദേവസ്വം മന്ത്രി ശ്രീ കെ രാധാകൃഷ്ണൻ അവർകൾ ഉദ്ഘാടന കർമ്മം നിർവഹിച്ച ചടങ്ങിൽ പാറശ്ശാല എംഎൽഎ ശ്രീ സി കെ ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വത്സല രാജു സ്വാഗതം അർപ്പിച്ചു സംസാരിച്ചു. മന്ത്രി കെ രാധാകൃഷ്ണൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി മേരി മേബിൾ,അമ്പൂരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു ബിനു,വികസനകാര്യ ചെയർപേഴ്സൺ ശ്രീമതി ലാലി ജോൺ, ക്ഷേമകാര്യ ചെയർമാൻ ശ്രീ മോഹൻദാസ്, ബ്ലോക്ക് മെമ്പർ അമ്പിളി പുത്തൂർ എന്നിവർ സന്നിഹിതരായിരുന്നു. പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ ശ്രീ അജിത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ ക്ലീറ്റസ് ദാസ് ഡി കൃതജ്ഞത്തോടെ ഉദ്ഘാടന ചടങ്ങിന്  തിരശ്ശീല വീണു.

ടോയ്‌ലറ്റ് ബ്ലോക്ക് ഉദ്ഘാടനം

ബ്ലോക്ക് പഞ്ചായത്തിന്റെ ശുചിത്വമിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടമല ഗവൺമെന്റ് യുപിഎസ് ന്യൂ അനുവദിച്ച ടോയ്‌ലറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം 27 /07/2023 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ലാൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ ശ്രീമതി മേരി മേബിൾ, അമ്പിളി പുത്തൂർ, വിനോദ് എന്നിവർ സാക്ഷ്യം വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഷീബ ർ ഇ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ഗോഡ്സൺ  കൃതജ്ഞ അർപ്പിച്ചു.