അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഞാൻ 1997 എസ്എസ്എൽസി ബാച്ചിലാണ് ഇവിടെ പഠിച്ചിരുന്നത് .അഞ്ചാം ക്ലാസ് മുതൽ 10 വരെ പഠിച്ചത് ഈ വിദ്യാലയത്തിലാണ്. എന്നെ സംബന്ധിച്ചിടത്തോളം ഈ വിദ്യാലയം എന്റെ ജീവിതത്തിൽ മറക്കാനാവാത്ത ഓർമ്മകൾ തന്ന ഒരിടമാണ്. അന്നത്തെ അധ്യാപകരും അന്നത്തെ ക്ലാസ് അന്തരീക്ഷവും മറക്കാൻ കഴിയാത്ത ഓർമ്മകളായി ഇന്നും മുന്നിലൂടെ ഓടിക്കളിക്കുകയാണ്. സജീവ രാഷ്ട്രീയം നിലനിന്നിരുന്ന ഈ സ്കൂളിൽ ഇടയ്ക്കിടെയുള്ള പഠിപ്പുമുടക്ക് ശരിക്ക് ആഘോഷിച്ച ദിവസങ്ങൾ ആയിരുന്നു .അന്ന്ഓടിട്ട ആ പഴയ ബിൽഡിങ്ങുകളും വരാന്തയിലൂടെയുള്ള കൂട്ടുകാരുടെ അടുത്തുള്ള ഓർമ്മകളും ഇന്നും മനസ്സിൽ നിന്നും മായാതെ മധുരിക്കുന്ന ഓർമ്മകളായി  നില നിൽക്കുന്നു


ജാഫർ കെ.എം