പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ/സയൻസ് ക്ലബ്ബ്
2022-23 വരെ | 2023-24 | 2024-25 |
സ്കൂൾതല സയൻസ് ക്ലബ്ബിന്റെ രൂപീകരണം ഹെഡ്മിസ്ട്രസ്സ് ശ്രീമതി റീന ടീച്ചറുടെ നേതൃത്വത്തിൽ അധ്യയനവർഷം ആരംഭത്തിൽതന്നെ നടന്നു. ശാസ്ത്ര ക്ലബ്ബിന്റെ സ്കൂൾതല കൺവീനർ ശ്രീമതി ദീപ പ്രഭ ടീച്ചർ ശാസ്ത്ര അവബോധം കുട്ടികളിൽ വർദ്ധിപ്പിക്കാൻ വേണ്ട ധാരാളം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും മാസത്തിലൊരു ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ വിപുലമായ രീതിയിൽ ആഘോഷിച്ചു.ഇതുവഴി കുട്ടികൾക്ക് ശാസ്ത്രത്തിലുള്ള അവബോധം വർദ്ധിക്കുകയും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാനും കഴിഞ്ഞു.പ്രകൃതി നിരീക്ഷണം, ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രം പരിചയപ്പെടൽ, ലഘുപരീക്ഷണങ്ങളിൽ ഏർപ്പെടൽ എന്നിവ വഴി കുട്ടികളിൽ ശാസ്ത്രകൗതുകങ്ങൾ വർദ്ധിപ്പിക്കുകയും ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ താൽപര്യം ജനിപ്പിക്കുകയും ചെയ്തു.
വിവിധ ദിനാചരണവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ്, വൃക്ഷത്തൈ നടൽ, ക്വിസ് മത്സരം, പോസ്റ്റർ രചന, പരീക്ഷണ കളരി എന്നിവ സംഘടിപ്പിച്ചു.